പൊതു ഇടങ്ങൾ പെണ്ണിന്റേതു കൂടിയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് രാത്രി നടത്തത്തിന് ഇറങ്ങിയ എല്ലാവർക്കും ആശംസയർപ്പിക്കുന്നു. ധൈര്യത്തോടെ, ഒന്നിനെയും പേടിക്കാതെ, തങ്ങൾക്കു കൂടിയുള്ള രാത്രികളെ നേടിയെടുക്കാൻ വരും കാലങ്ങൾ ഒപ്പം നിൽക്കട്ടെ .രാത്രിയിൽ മാത്രമല്ല ഏതുനേരവും സ്ത്രീസുരക്ഷിത ആകേണ്ടത് വരുംകാലങ്ങളിൽ

പൊതു ഇടങ്ങൾ പെണ്ണിന്റേതു കൂടിയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് രാത്രി നടത്തത്തിന് ഇറങ്ങിയ എല്ലാവർക്കും ആശംസയർപ്പിക്കുന്നു. ധൈര്യത്തോടെ, ഒന്നിനെയും പേടിക്കാതെ, തങ്ങൾക്കു കൂടിയുള്ള രാത്രികളെ നേടിയെടുക്കാൻ വരും കാലങ്ങൾ ഒപ്പം നിൽക്കട്ടെ .രാത്രിയിൽ മാത്രമല്ല ഏതുനേരവും സ്ത്രീസുരക്ഷിത ആകേണ്ടത് വരുംകാലങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതു ഇടങ്ങൾ പെണ്ണിന്റേതു കൂടിയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് രാത്രി നടത്തത്തിന് ഇറങ്ങിയ എല്ലാവർക്കും ആശംസയർപ്പിക്കുന്നു. ധൈര്യത്തോടെ, ഒന്നിനെയും പേടിക്കാതെ, തങ്ങൾക്കു കൂടിയുള്ള രാത്രികളെ നേടിയെടുക്കാൻ വരും കാലങ്ങൾ ഒപ്പം നിൽക്കട്ടെ .രാത്രിയിൽ മാത്രമല്ല ഏതുനേരവും സ്ത്രീസുരക്ഷിത ആകേണ്ടത് വരുംകാലങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതു ഇടങ്ങൾ പെണ്ണിന്റേതു കൂടിയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് രാത്രി നടത്തത്തിന് ഇറങ്ങിയ എല്ലാവർക്കും ആശംസയർപ്പിക്കുന്നു. ധൈര്യത്തോടെ, ഒന്നിനെയും പേടിക്കാതെ, തങ്ങൾക്കു കൂടിയുള്ള രാത്രികളെ നേടിയെടുക്കാൻ വരും കാലങ്ങൾ ഒപ്പം നിൽക്കട്ടെ .രാത്രിയിൽ മാത്രമല്ല ഏതുനേരവും സ്ത്രീസുരക്ഷിത ആകേണ്ടത് വരുംകാലങ്ങളിൽ നടപ്പാകേണ്ടതു തന്നെയാണ്.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ രാത്രി നടത്തവുമായി വനിതകള്‍ ഇറങ്ങിയ ദിവസം കുറച്ചു പെണ്ണുങ്ങൾ ചേർന്ന് ഒരു ട്രിപ് പോയിരുന്നു; മലക്കപ്പാറയുടെ കുളിരിലേക്ക്. അതും നമ്മുടെ സ്വന്തം കെഎസ്ആർടിസി ബസിൽ. ആനവണ്ടിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇതുപോലെയൊരു യാത്ര. ഒരു ലേഡീസ് ഒൺലി കെഎസ്ആർടിസി. ഡ്രൈവറും കണ്ടക്ടറും ഒഴികെ ആ ബസിൽ യാത്രക്കാരെല്ലാം സ്ത്രീകളായിരുന്നു. കണ്ടക്ടറും ഡ്രൈവറും കൂടി സ്ത്രീകൾ ആയിരുന്നെങ്കിൽ പൊളിച്ചേനെ. ചേട്ടൻമാർ പുലികളാണ് കേട്ടോ. അവരുടെ വീരസാഹസിക കഥകൾ പുറകെ വരും. യാത്രാ വിശേഷങ്ങളിലേക്ക് തിരിച്ചുവരാം. 

ADVERTISEMENT

റേഡിയോ ജോക്കിയായ മഞ്ജുഷയും ഭർത്താവ് സജീവും ചേർന്ന് തുടങ്ങിയ ഒരു യാത്രാ കൂട്ടായ്മയാണ് നാടോടി. നാടോടിയുടെ ആഭിമുഖ്യത്തിലായിരുന്നു ഈ മലക്കപ്പാറ യാത്ര. കുറേക്കാലമായി ഇരുവരുടെയും മനസ്സിൽ കിടക്കുന്നതാണ് സ്ത്രീകളെ മാത്രം കൂട്ടി കെഎസ്ആർടിസി ബസിൽ ഒരു യാത്ര എന്ന ആശയം. ആ ആഗ്രഹവുമായി കെഎസ്ആർടിസിയെ സമീപിച്ച ഇവർക്ക് നിരാശപ്പെടേണ്ടി വന്നില്ല.

അങ്ങനെ മലക്കപ്പാറ യാത്രയ്ക്കുള്ള ഡബിൾ ബെൽ കെഎസ്ആർടിസി അടിച്ചതോടെ കാര്യങ്ങൾ ചടപടാന്ന് ഉഷാറാവാൻ തുടങ്ങി. മലക്കപ്പാറ എന്ന  മാലാഖമാരുടെ പാറ കാണാൻ  55 പേർ റെഡി. ഏറ്റവും കൂടുതൽ ഇഷ്ടം എന്താണെന്ന് സ്ത്രീകളോടു ചോദിച്ചാൽ 90% പേരും പറയും യാത്ര പോകണം എന്ന്; അതും ഒറ്റയ്ക്ക്.  ജോലിചെയ്യുന്നവരോ വീട്ടമ്മമാരോ ആയിക്കോട്ടെ, ഈ ഉത്തരത്തിനു മാറ്റമുണ്ടാകില്ല. ഒറ്റയ്ക്കു യാത്ര ചെയ്യാനാണ് ഏതു പെണ്ണും ആഗ്രഹിക്കുന്നത്. അവരുടേതായ ഇഷ്ടങ്ങളിലൂടെ സ്വന്തം ഇടം കണ്ടെത്തി നടക്കാൻ ഏതു സ്ത്രീയും ആഗ്രഹിക്കും. പല സാഹചര്യങ്ങളാൽ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്ന യാത്രകളോടുള്ള ഇഷ്ടം മനസ്സിൽ അടക്കിവച്ച കുറെയേറെപ്പേർ ചേർന്നാണ് മലക്കപ്പാറയ്ക്ക് കെഎസ്ആർടിസി ബസ് പിടിച്ചത്.

ആലുവയിൽനിന്നാണ് ചരിത്ര യാത്രയുടെ തുടക്കമെങ്കിലും ചാലക്കുടി ഡിപ്പോയിൽ നിന്നാണ് മലക്കപ്പാറയ്ക്കുള്ള ബസുകൾ പുറപ്പെടുന്നത്. അതുകൊണ്ട് ആലുവയിൽനിന്ന് എല്ലാവരെയും ബസ്സിൽ കയറ്റി നേരെ ചാലക്കുടിക്കു വിട്ടു. അവിടെവച്ചാണ് ഫ്ലാഗ് ഓഫ് നടന്നത്. യാത്ര ഓൾ ഇന്ത്യ റേഡിയോ പ്രോഗ്രാം ഹെഡ് അനിതാ വർമയും വനിതാ കെഎസ്ആർടിസി ഡ്രൈവർ ഷീലയും ചേർന്ന് ഫ്ലാഗ് ഓഫ്‌ ചെയ്തു. പിന്നെ 55 പേരുമായി ബസ്‌ മലക്കപ്പാറയിലേക്ക്. 

ദ് ഹീറോസ് 

ADVERTISEMENT

ലേഡീസ് ഒൺലി എന്ന് പറയുമ്പോൾ ഹീറോസ് അല്ലല്ലോ ഹീറോയിൻസല്ലേ എന്നു ചിന്തിക്കുന്നുണ്ടാവും അല്ലേ. എന്നാൽ ഈ യാത്രയിൽ രണ്ട് ഹീറോസ് ഉണ്ടായിരുന്നു; രഞ്ജിത്തേട്ടനും സുധീഷേട്ടനും. ഇവരെക്കുറിച്ചു പറയാതെ യാത്ര പൂർണമാകില്ല. 55 പെണ്ണുങ്ങളുമായി പോകുന്ന ഒരു കെഎസ്ആർടിസി ബസ് ട്രിപ്പിൽ ഇവർ എങ്ങനെ നായകൻമാരായി എന്നല്ലേ. അതാണ് പറഞ്ഞു വരുന്നത്.

ഈ റൂട്ടിലെ ഏറ്റവും മികച്ച ടീമിനെയാണ് കെഎസ്ആർടിസി മലക്കപ്പാറ യാത്രയ്ക്കായി ഇറക്കിയത്. സത്യം പറയാമല്ലോ, ആ യാത്രയുടെ  ഹീറോസ് തന്നെയാണ് ഇവർ രണ്ടുപേരും. ആനവണ്ടിയുടെ വീരസാഹസിക കഥകൾ കേട്ട് ആരാധകരായി മാറിയവരാണ് ഇന്ന് കേരളത്തിൽ ഉള്ളവരൊക്കെ. അന്വേഷിച്ചാൽ ചിലപ്പോൾ പല ബസ് ഡ്രൈവർമാർക്കും ഫാൻസ് അസോസിയേഷൻ വരെ ഉണ്ടാകും നമ്മുടെ കേരളത്തിൽ. 

ബസ്സിലുണ്ടായിരുന്ന പെണ്ണുങ്ങളെല്ലാം ഈ ചേട്ടന്മാരുടെ ആരാധകരായില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഏറ്റവും ശ്രദ്ധയോടെ വണ്ടിയോടിച്ച് രഞ്ജിത്തേട്ടനും ഓരോ മുക്കും മൂലയും വരെ പറഞ്ഞുതന്ന സുധീഷ് ചേട്ടനും  ഈ യാത്ര വിജയിപ്പിക്കാൻ ഒപ്പം നിന്നു. കാലങ്ങളായി മലക്കപ്പാറ റൂട്ടിൽ പോകുന്നവരാണ് ഇവർ. അതുകൊണ്ടുതന്നെ ഇവർക്ക് ആ വഴികൾ കണ്ണടച്ച് ഓടിച്ചാലും തെറ്റില്ല. ഹെയർപിൻ വളവുകളിൽ ബസ് റിവേഴ്സ് എടുത്തും വളച്ചൊടിച്ചുമൊക്കെയാണ് രഞ്ജിത്തേട്ടൻ വളരെ ശ്രദ്ധയോടെ ഓടിച്ചിരുന്നത്. സാധാരണ ഹെയർപിൻ വളവുകൾ പുഷ്പംപോലെ വളച്ചൊടിച്ചു പോകുന്ന കെഎസ്ആർടിസിയുടെ വിഡിയോകളും മറ്റും കണ്ടിട്ടുണ്ടാകും. ഈ ചിന്ത മനസ്സിൽ വന്നതുകൊണ്ടാകും പുള്ളിക്കാരൻ ഇങ്ങനെ പറഞ്ഞത്– ‘ഞാൻ സ്ഥിരം ഓടിക്കുന്ന ബസ് ആണെങ്കിൽ ഈ റിവേഴ്സ് അടിക്കൽ ഒന്നും ഉണ്ടാകില്ല. നേരേ വളച്ചൊടിച്ചങ്ങ് പോകും, നമ്മുടെ വണ്ടി കണ്ടാൽ മറ്റുള്ളവർ പുറകോട്ട് പോകും.’ മുമ്പോട്ട് ഇട്ട ഗിയർ റിവേഴ്സ് ഇട്ട് ശീലമില്ലാത്ത രഞ്ജിത്ത് ചേട്ടന്റെ വിഷമം നമ്മളും മനസ്സിലാക്കണം. അതറിയണമെങ്കിൽ ചാലക്കുടിയിൽനിന്നു മലക്കപ്പാറയിലേക്കുള്ള ബസ്സിൽ ഒന്ന് കയറിയാൽ മതി. 

ബസിലെ പലർക്കും കാടൻ യാത്ര അത്ര പരിചിതമല്ലായിരുന്നു. എങ്കിലും മൂന്നുവയസ്സുള്ള ശങ്കരിമോൾ മുതൽ 71 വയസ്സായ രാജം ടീച്ചർ വരെ ആ യാത്ര ശരിക്കും എൻജോയ് ചെയ്തു. ജീവിതത്തിൽ ആദ്യമായി തമ്മിൽ കാണുന്നവർ വരെ ഉണ്ടായിരുന്നു ആ കൂട്ടത്തിൽ. പക്ഷേ അങ്ങനെ ഒരു തോന്നൽ യാത്രയിൽ ഒരിക്കൽ പോലും ആർക്കുമുണ്ടായില്ല. നാടോടിയുടെ ആദ്യയാത്രയിൽ പരിചയപ്പെട്ടവർ ഇതിൽ ഉണ്ടായിരുന്നുവെങ്കിലും മലക്കപ്പാറയിലേക്ക് വന്നതിൽ പലരും പുതിയ മുഖങ്ങൾ ആയിരുന്നു, ഈ ഞാൻ പോലും. എന്നിട്ടും വീട്ടിൽനിന്നു ഫാമിലി ട്രിപ്പ് പോയ ഫീൽ ആയിരുന്നു എല്ലാവർക്കും. 

ADVERTISEMENT

അതിരപ്പിള്ളിയും വാഴച്ചാലും താണ്ടി ഷോളയാർ കാടുകളിലൂടെ മലക്കപ്പാറയിൽ എത്തിയപ്പോൾ വൈകുന്നേരമായി. മടക്കം രാത്രിയിൽ. യാത്ര പുറപ്പെട്ടതു മുതൽ ആനയുടെയും പുലിയുടെയും കഥകൾ പറഞ്ഞു ബസ്സിലെ മുഴുവൻ മനുഷ്യരെയും പേടിപ്പിച്ച ആളാണ് കണ്ടക്ടർ സുധീഷ് ചേട്ടൻ. അങ്ങോട്ടു പോയപ്പോൾ ഡാം സൈറ്റിൽ കുളിക്കുന്ന ആനക്കൂട്ടത്തെ കാണുകയും ചെയ്തു. തിരിച്ച് യാത്ര പുറപ്പെട്ടപ്പോൾത്തന്നെ പുള്ളിക്കാരൻ പറഞ്ഞു, ഇനി സൂക്ഷിച്ചിരുന്നോ വഴിയിൽ ആന ഉണ്ടാകും ഉറപ്പ്. അതുവരെ പാട്ടും കളിയും ചിരിയും ഉണ്ടായിരുന്ന ബസ് സൂചി വീണാൽ കേൾക്കുന്ന വിധം നിശബ്ദമായി. 

എല്ലാ കണ്ണുകളും വഴിയിലുടനീളം ഗജകേസരികളെ തിരയുകയായിരുന്നു. സുധീഷേട്ടന്റെ നാക്ക് പൊന്നായി, കൺമുമ്പിൽത്തന്നെ രണ്ട് ആനകൾ. അമ്മയും കുട്ടിയാനയും വഴിയിലേക്ക് ഇറങ്ങാനായി റെഡിയായി നിൽക്കുകയാണ് റോഡിന്റെ സൈഡിൽ. രഞ്ജിത്തേട്ടൻ പെട്ടെന്നു തന്നെ ബസ് എടുത്ത് പോന്നു. ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ ആനകൾ റോഡിനു നടുക്ക് ഉണ്ടാകുമായിരുന്നു എന്ന് രഞ്ജിത്തേട്ടൻ പിന്നീട് പറഞ്ഞു. കാടും മേടും പുഴകളും കാണാനെത്തിയവർ കൺകുളിർക്കെ മാനിനെയും മയിലിനെയും ആനയെയും കണ്ടാണ് മടങ്ങിയത്. മുമ്പ് പല കാടുകളിലൂടെയും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഞാൻ  ഇത്ര അടുത്ത് കാട്ടാനകളെ കണ്ടിട്ടില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ ആ ഒരൊറ്റ കാഴ്ച ഞങ്ങളുടെ യാത്ര ധന്യമാക്കി.

സ്ത്രീകൾ പലപ്പോഴും യാത്രകൾ പോകാൻ മടിക്കുന്നത് ബാത്ത്റൂം സൗകര്യക്കുറവ് കൊണ്ടാണ്. പുരുഷന്മാരെപ്പോലെ ഞങ്ങൾ സ്ത്രീകൾക്ക് അത്ര സ്വാതന്ത്ര്യം ഒന്നും ആയിട്ടില്ലല്ലോ. മലക്കപ്പാറ ട്രിപ്പിൽ അൽപം ബുദ്ധിമുട്ട് നേരിട്ടതും ഈയൊരു കാര്യത്തിനു മാത്രമായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ ഞങ്ങൾ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. മനസ്സു മുഴുവൻ യാത്രയെന്ന മന്ത്രം നിറച്ചു വന്നവരായിരുന്നതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ പോലും പലരും മറന്നുപോയി.  കൈകാൽവേദനയോ പ്രായക്കൂടുതലോ ദേഹാസ്വാസ്ഥ്യമോ മലക്കപ്പാറയിലേക്കുള്ള പ്രയാണത്തിനു തടസ്സമായില്ല.

സുഹൃദ്ബന്ധങ്ങൾക്കു പ്രായമാവില്ല എന്നു പറയുന്നതുപോലെ സുഹൃത്തുക്കൾ ആകാനും പ്രായം പ്രതിബന്ധമല്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ യാത്ര. 55 പേരും ഇന്ന് നല്ല കൂട്ടുകാരാണ്. യാത്രകൾ നമുക്കു സമ്മാനിക്കുന്നത് ഓർമകൾ മാത്രമല്ല, ഇത്തരം ചില നുറുങ്ങ് സന്തോഷങ്ങൾ കൂടിയാണ്.  തിരിച്ച് ആലുവയിൽ ഇറങ്ങുമ്പോൾ എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ ഒരു ചോദ്യം മാത്രം, അടുത്ത ട്രിപ്പ് എന്നാണ്. എങ്ങോട്ട് ആണെങ്കിലും കുഴപ്പമില്ല ഞങ്ങൾ റെഡി. വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ 55 പേരും ചിന്തിച്ചത് ഇതുതന്നെയായിരിക്കും–  ഇനിയെന്നാണ് അടുത്ത യാത്ര.