വേമ്പനാട്ടു കായല്‍ത്തീരത്തുള്ള അതിമനോഹരമായ ഇടമാണ് കുമരകം. കെട്ടുവള്ളങ്ങളും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി പറന്നെത്തുന്ന പക്ഷികളും കണ്ണിനു കുളിര്‍മ നല്‍കുന്ന പച്ചപ്പുമെല്ലാമായി അവധിക്കാലം ആഘോഷിക്കാന്‍ ഒരടിപൊളി സ്ഥലം. മലയാളികള്‍ വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെങ്കിലും കേട്ടറിഞ്ഞ് ഇവിടെയെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേമ്പനാട്ടു കായല്‍ത്തീരത്തുള്ള അതിമനോഹരമായ ഇടമാണ് കുമരകം. കെട്ടുവള്ളങ്ങളും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി പറന്നെത്തുന്ന പക്ഷികളും കണ്ണിനു കുളിര്‍മ നല്‍കുന്ന പച്ചപ്പുമെല്ലാമായി അവധിക്കാലം ആഘോഷിക്കാന്‍ ഒരടിപൊളി സ്ഥലം. മലയാളികള്‍ വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെങ്കിലും കേട്ടറിഞ്ഞ് ഇവിടെയെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം നാള്‍ക്കു നാള്‍ കൂടി വരികയാണ്. എന്തിനേറെ പറയുന്നു, ഇന്ത്യയിലും വിദേശത്തുമുള്ള സെലിബ്രിറ്റികള്‍ വരെ കുമരകത്തേക്ക് അവധിക്കാലം ആഘോഷിക്കാന്‍ എത്താറുണ്ട്.

ADVERTISEMENT

ഇപ്പോഴിതാ കുമരകത്ത് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തിയത് മറ്റാരുമല്ല, മലയാളികളുടെ സ്വന്തം കുസൃതിക്കുടുക്ക നസ്രിയയാണ്. ഈയിടെയായി സ്ഥിരം യാത്രകളുമായി ഉല്ലസിക്കുകയാണ് നസ്രിയയും ഭര്‍ത്താവും നടനുമായ ഫഹദ് ഫാസിലും. ഭര്‍തൃസഹോദരനായ ഫര്‍ഹാന്‍ ഫാസിലും കൂട്ടുകാരും ഫഹദിനും നസ്രിയക്കുമൊപ്പം ഇത്തവണ കുമരകത്ത് എത്തിയിരുന്നു.

ADVERTISEMENT

കുമരകത്തെ ഫൈവ് സ്റ്റാര്‍ ഡീലക്സ് സ്പാ ലക്ഷ്വറി റിസോര്‍ട്ടായ സുറിയില്‍ നിന്നുള്ള ചിത്രങ്ങളാണ് നസ്രിയയും മറ്റുള്ളവരും പങ്കു വച്ചിരിക്കുന്നത്.

ADVERTISEMENT

ചുവന്ന കുപ്പായമിട്ട് മുഖം മൂടിയൊക്കെ അണിഞ്ഞ് നസ്രിയക്കൊപ്പം നില്‍ക്കുന്ന ഫര്‍ഹാന്‍റെ ഫോട്ടോയും രസകരമാണ്. ഫഹദും നസ്രിയയും ഒരുമിച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'നമ്മള്‍ ഇനിയും മുതിര്‍ന്നു വരേണ്ടിയിരിക്കുന്നു' എന്ന ഫര്‍ഹാന്‍റെ ക്യാപ്ഷന് നസ്രിയയുടെ രസകരമായ മറുപടിയുമുണ്ട്. ' 2020ല്‍ അതെന്തായാലും സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ല എന്നാണ് നസ്രിയയുടെ ഉരുളക്കുപ്പേരി!

പ്രൈവറ്റ് പൂളും സ്പായും കായല്‍ക്കാഴ്ചകളും ക്ലാസ് സൗകര്യങ്ങളുമൊക്കെയായി അതിമനോഹരമായ അനുഭവമാണ് സുറി റിസോര്‍ട്ട് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഒരു ദിവസത്തേക്ക് ഏകദേശം 20,000 മുതല്‍ മുകളിലേക്കാണ് ഇവിടെ നിരക്ക് ഈടാക്കുന്നത്. പക്ഷികള്‍ വിരുന്നെത്തുന്ന പാതിരാമണല്‍ ദ്വീപും വെള്ളച്ചാട്ടങ്ങളും കായലുമെല്ലാമായി അമൂല്യമായ നിരവധി അനുഭവങ്ങളാണ് കുമരകത്തെത്തുന്ന സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്.