ലോകം ചുറ്റുന്ന ദമ്പതികളായ വിജയനെയും മോഹനയെയും അറിയാത്തവരായി ഇന്ന് കേരളത്തില്‍ ആരുമില്ല. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വഴി ഇവരുടെ പ്രശസ്തി ലോകം മുഴുവന്‍ പരന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഇവരെ കാണാനായി എത്തിക്കൊണ്ടിരിക്കുകയാണ്, ഇക്കൂട്ടത്തിലേക്ക് പുതുതായി കടന്നു വന്ന ഈ രണ്ടുപേര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ചുറ്റുന്ന ദമ്പതികളായ വിജയനെയും മോഹനയെയും അറിയാത്തവരായി ഇന്ന് കേരളത്തില്‍ ആരുമില്ല. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വഴി ഇവരുടെ പ്രശസ്തി ലോകം മുഴുവന്‍ പരന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളും  ഇവരെ കാണാനായി എത്തിക്കൊണ്ടിരിക്കുകയാണ്, ഇക്കൂട്ടത്തിലേക്ക് പുതുതായി കടന്നു വന്ന ഈ രണ്ടുപേര്‍ അങ്ങ് ദുബായില്‍ നിന്നാണ് വരുന്നത്. യു എ ഇയിലെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ ദമ്പതികളായ ഖാലിദും സലാമയുമാണ്‌ കൊച്ചിയുടെ സ്വന്തം 'സഞ്ചാരിദമ്പതി'കളെ കാണാന്‍ എത്തിയത്. കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ഇതിനു കീഴെ മലയാളികളടക്കമുള്ള നിരവധി പേരാണ് കമന്റു ചെയ്യുന്നത്.

ലോകം ചുറ്റി നടക്കുന്ന ബ്ലോഗര്‍മാരായ ഖാലിദ്-സലാമ ദമ്പതികള്‍ കൊച്ചിയിലെ ഇവരുടെ ശ്രീ ബാലാജി കോഫി ഹൗസില്‍ എത്തിയാണ് വിജയനെയും മോഹനയെയും കണ്ടത്. ജോലിയോടും യാത്രയോടുമുള്ള ഇരുവരുടെയും അഭിനിവേശം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഈ കണ്ടുമുട്ടലിനെക്കുറിച്ച് ഖാലിദ്‌ ഒരു പ്രമുഖ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞത്. അവരുടെ പരസ്പരമുള്ള കരുതലും സ്നേഹവും മാതൃകാപരമാണ്. കേരള സംസ്കാരം ഇതേപോലെ ഉയര്‍ത്തിപ്പിടിക്കുന്നവരെ കാണാനാണ് തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും ദമ്പതികള്‍ പറഞ്ഞു. സഹോദരതുല്യനായ ഖാലിദും ഭാര്യയും തങ്ങളെ കാണാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് വിജയനും പ്രതികരിച്ചു.

ADVERTISEMENT

ദുബായില്‍ വിജയന് ഏറ്റവും ഇഷ്ടമുള്ള കാര്യം അവിടുത്തെ ചായയാണ്. രണ്ടു രാജ്യങ്ങളെയും തമ്മില്‍ ഒരുമിപ്പിക്കുന്നത് തന്നെ ചായ ആണെന്നാണ്‌ വിജയന്‍റെ അഭിപ്രായം. ഇരുപത്തിനാല് രാജ്യങ്ങളില്‍ തങ്ങള്‍ സഞ്ചരിച്ചു. യു എ ഇയിലെത്തിയപ്പോള്‍ വീട് പോലെയാണ് തോന്നിയതെന്നും വിജയന്‍ പറയുകയുണ്ടായി. കേരളം വീട് പോലെ തന്നെയാണ് തോന്നിയതെന്നും ഇവിടത്തെ ഊഷ്മളമായ സ്വീകരണത്തില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്നും ഖാലിദും പറഞ്ഞിരുന്നു. 

കേരളം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തി വീഡിയോ ആക്കി സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ കാണിക്കാനാണ് ഖാലിദും സലാമയും എത്തിയത്. 2018ല്‍ കേരളം മുഴുവന്‍ പ്രളയത്തില്‍ മുങ്ങിയ സമയത്ത് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് ഇവര്‍ ഇട്ട പോസ്റ്റ് വൈറല്‍ ആവുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു.ചായക്കട നടത്തി മിച്ചം പിടിച്ച തുച്ഛമെന്നു കരുതുന്ന പണംകൊണ്ട് ലോകയാത്ര നടത്തിയ  വിജയന്‍റെയും മോഹനന്‍റെയും കഥ ദേശീയ മാധ്യമങ്ങളടക്കമുള്ളവയിലൂടെ ലോകം മുഴുവൻ അറിഞ്ഞിരുന്നു. ഇവരുടെ യാത്രകളെക്കുറിച്ചറിഞ്ഞ ഡ്രൂ ബിൻസ്‌കി എന്ന വിഖ്യാത ട്രാവൽ ബ്ലോഗര്‍ പങ്കു വച്ച പോസ്റ്റിലൂടെയും ലക്ഷക്കണക്കിനു പേര്‍ ഇവരെപ്പറ്റി അറിഞ്ഞു. പിന്നീടിങ്ങോട്ട്‌ കൊച്ചിയിലെത്തുന്ന എല്ലാ അന്താരാഷ്‌ട്ര യാത്രികരും വിജയന്‍റെ ചായക്കടയിലെത്തും.

ADVERTISEMENT

രണ്ടുപേര്‍ക്കും പ്രായം എഴുപതിലേക്കടുക്കാറായി. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 45 വർഷമായി.  കുട്ടിക്കാലത്തു മനസ്സിൽ കയറിപ്പറ്റിയ ലോകയാത്ര എന്ന ആഗ്രഹമാണ് ഈ പ്രായത്തില്‍ തളരാത്ത മനശ്ശക്തിയിലൂടെ ഇവര്‍ സ്വന്തമാക്കിയത്.  

കൊച്ചിയിലെ ഇവരുടെ സ്ഥാപനത്തില്‍ വേറെ ഒരു തൊഴിലാളിയുമില്ല. ചായയും ചെറുകടികളും വിളമ്പുന്ന ഇവിടുത്തെ ദിവസ വരുമാനത്തിൽ നിന്നും ദിവസവും 300 രൂപയോളം മാറ്റിവെയ്ക്കും. ഈ തുകയ്ക്കൊപ്പം വീണ്ടും ആവശ്യം വരുന്ന തുക ബാങ്കിൽ നിന്നും ലോൺ എടുക്കും. യാത്ര കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷം ജോലിയെടുത്ത് ആ ലോൺ തിരിച്ചടയ്ക്കും.  ഇതാണ് ഇവരുടെ യാത്രയുടെ ഒരു രീതി. ദിവസവും 300 മുതൽ 350 പേർ വരെയാണ് ശ്രീ ബാലാജി കോഫി ഹൗസിൽ ചായ കുടിക്കാനെത്തുന്നത്. 

ADVERTISEMENT