കുരുമുളകു ചേർന്ന മസാല പുരട്ടി നല്ല നാടൻ വെളിച്ചെണ്ണയിൽ സവാളയും തക്കാളിയും ചേർത്ത് വഴറ്റിയെടുത്ത ഞണ്ട് റോസ്റ്റാണ് മുന്നിൽ! ചുറ്റിക വച്ച് അടിച്ചാലും പൊട്ടാത്ത ഞണ്ടിന്റെ തോടിനോട് യുദ്ധം ചെയ്ത് അതിനുള്ളിലെ ഇച്ചിരി മാംസം രുചിച്ചറിയുന്നത് ഒരു നിമിഷം ഓർത്തു. അയ്യോ! ആയുസ്സെത്താതെ ഇളകിയാടേണ്ടി വരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുരുമുളകു ചേർന്ന മസാല പുരട്ടി നല്ല നാടൻ വെളിച്ചെണ്ണയിൽ സവാളയും തക്കാളിയും ചേർത്ത് വഴറ്റിയെടുത്ത ഞണ്ട് റോസ്റ്റാണ് മുന്നിൽ! ചുറ്റിക വച്ച് അടിച്ചാലും പൊട്ടാത്ത ഞണ്ടിന്റെ തോടിനോട് യുദ്ധം ചെയ്ത് അതിനുള്ളിലെ ഇച്ചിരി മാംസം രുചിച്ചറിയുന്നത് ഒരു നിമിഷം ഓർത്തു. അയ്യോ! ആയുസ്സെത്താതെ ഇളകിയാടേണ്ടി വരുന്ന കാര്യം തിരിച്ചറിഞ്ഞ പോലെ പല്ല്, പല്ലിനുവേണ്ടി ആദ്യമായൊന്ന് ഞെരിച്ചു. തോട് മാറ്റിയ ഞണ്ടിന്റെ ഇറച്ചിയിൽ ഉണ്ടാക്കിയെടുക്കുന്ന രുചി വേറെയെവിടെ കിട്ടുന്നമെന്ന അന്വേഷണം ചെന്നെത്തിയത് വെള്ളകാന്താരി റസ്റ്ററന്റിന്റെ മുന്നിലാണ്. എറണാകുളം – മുളവുകാട് റൂട്ടിൽ പൊന്നാരിമംഗലം ടോൾ കഴിഞ്ഞ ഉടനെ വെള്ളകാന്താരിയുടെ ബോർഡ് കാണാം. പേരു പോലെ വിവിധരുചികൾ സംഗമിക്കുന്ന ഇടം. കടൽ/കായൽ വിഭവങ്ങൾ വച്ച് മാത്രം 56 ഇനം വ്യത്യസ്ത രുചികൾ ഇവിടെ കിട്ടും. കൂടാതെ ചിക്കൻ ചിന്താമണി, താറാവ് മപ്പാസ്, ഇടിയിറച്ചി... പോലുള്ള മറ്റ് സ്വാദുകളും.

കഞ്ഞിക്കടയിൽ നിന്ന് വെള്ളകാന്താരിയിലേക്ക്

ADVERTISEMENT

56 ഇനം വിഭവങ്ങൾ നിരത്തി വച്ചതിനു നടുവിൽ ഓർഡറനുസരിച്ച് ഭക്ഷണം വിളമ്പി നൽകുന്ന തിരക്കിലാണ് ജോണും ഭാര്യ നിപ്സിയും. ആറു വർഷമായി വെള്ളകാന്താരിയിൽ രുചി വിളമ്പാൻ ഇവരുണ്ട്.

‘വീടിനോട് ചേർന്ന് ചെറിയൊരു കഞ്ഞിക്കട ആയാണ് വെള്ളക്കാന്താരിയുടെ തുടക്കം. കഞ്ഞിയ്ക്ക് സ്പെഷൽ ആയി കക്കായിറച്ചി കൊണ്ടുണ്ടാക്കുന്ന തോരനും മത്തി വറുത്തതുമായിരുന്നു. ആ രണ്ട് സ്പെഷൽ വിഭവങ്ങൾ മാത്രം തേടി ആളുകളെത്തി തുടങ്ങിയതോടെ രുചികളുടെ എണ്ണം കൂട്ടി. ഇപ്പോൾ 400 ൽ അധികമാളുകൾ ഒരു ദിവസം ഇവിടെ ഉച്ചയൂണ് കഴിക്കാൻ മാത്രം വരാറുണ്ട്’. ജോൺ പറയുന്നു

ചോറും തേങ്ങ വറുത്തരച്ച് ഉണ്ടാക്കുന്ന സാമ്പാറും രണ്ടു തരം തോരനും അച്ചാറും പപ്പടവുമാണ് ഊണ്. ഇതിനോടൊപ്പം ഇഷ്ടമുള്ള സ്പെഷൽ വിഭവങ്ങൾ തിരെഞ്ഞെടുക്കാം. മീൻമുട്ട ഫ്രൈ, ഞണ്ട് മീറ്റ് തോരൻ, കൂന്തൽ ഫ്രൈ, മുരിങ്ങ ഇറച്ചി, കക്ക ഫ്രൈ, കല്ലുമ്മക്കായ ഫ്രൈ, ചെമ്മീൻ ഫ്രൈ, ചെമ്മീൻ കിഴി, ആവോലി, കരിമീൻ, ചെമ്പല്ലി തുടങ്ങി ഏഴിനം മീനുകൾ പൊള്ളിച്ചത്, പൊടിമീൻ മുതൽ നെയ്മീൻ വരെ വറുത്തത്, മീൻ പീര, താറാവ് മപ്പാസ്, ഇടിയിറച്ചി, ഞണ്ട് റോസ്റ്റ്, കുടംപുളിയിട്ട് വറ്റിച്ചെടുത്ത തലക്കറി, ബീഫ് ചാപ്സ്, ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ചിക്കൻ ചിന്താമണി തുടങ്ങിയവയാണ് സ്പെഷൽ വിഭവങ്ങളിൽ ചിലത്.

ADVERTISEMENT

ചിക്കൻ ചിന്താമണിയും മുരിങ്ങ ഇറച്ചിയും

വെളിച്ചെണ്ണയിൽ വഴച്ചിയെടുക്കുന്ന ചെറിയ ഉള്ളിയുടെ കൂടെ ചില മസാല പ്രയോഗം നടത്തി ചിക്കൻ വേവിച്ചെടുക്കുന്നതാണ് വെള്ളക്കാന്താരിയിലെ ചിക്കൻ ചിന്താമണിയുെട ടേസ്റ്റ് സീക്രട്ട്. കക്കയുടെയും കല്ലുമ്മക്കായുടെയും വിഭാഗത്തിൽ വരുന്ന മുരിങ്ങ ഇറച്ചി മസാലചേർത്ത് ഫ്രൈ ചെയ്തത് ഒരിക്കൽ കഴിച്ചാൽ പിന്നെ ഒാർഡർ ഒരു പ്ലേറ്റിൽ ഒതുങ്ങില്ല. 

പൂർണരൂപം വായിക്കാം