വാ തോരാതെയുള്ള സംസാരവുമായി കേരളത്തിലെ കുടുംബ സദസ്സുകൾക്കു പ്രിയങ്കരിയായ അവതാരകയാണ് മീര അനിൽ. എൻജീനീയറിങ്ങും ജേണലിസവും പഠിച്ച ശേഷം ആങ്കറിങ്ങിലേക്കു കടന്ന മീരയ്ക്ക് യാത്രകളും പ്രിയമാണ്. മീരയുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിഷ്ണുവും യാത്രാപ്രേമിയാണ്. ജൂലൈ 15ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തില്‍

വാ തോരാതെയുള്ള സംസാരവുമായി കേരളത്തിലെ കുടുംബ സദസ്സുകൾക്കു പ്രിയങ്കരിയായ അവതാരകയാണ് മീര അനിൽ. എൻജീനീയറിങ്ങും ജേണലിസവും പഠിച്ച ശേഷം ആങ്കറിങ്ങിലേക്കു കടന്ന മീരയ്ക്ക് യാത്രകളും പ്രിയമാണ്. മീരയുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിഷ്ണുവും യാത്രാപ്രേമിയാണ്. ജൂലൈ 15ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാ തോരാതെയുള്ള സംസാരവുമായി കേരളത്തിലെ കുടുംബ സദസ്സുകൾക്കു പ്രിയങ്കരിയായ അവതാരകയാണ് മീര അനിൽ. എൻജീനീയറിങ്ങും ജേണലിസവും പഠിച്ച ശേഷം ആങ്കറിങ്ങിലേക്കു കടന്ന മീരയ്ക്ക് യാത്രകളും പ്രിയമാണ്. മീരയുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിഷ്ണുവും യാത്രാപ്രേമിയാണ്. ജൂലൈ 15ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാ തോരാതെയുള്ള സംസാരവുമായി കേരളത്തിലെ കുടുംബ സദസ്സുകൾക്കു പ്രിയങ്കരിയായ അവതാരകയാണ് മീര അനിൽ. എൻജീനീയറിങ്ങും ജേണലിസവും പഠിച്ച ശേഷം ആങ്കറിങ്ങിലേക്കു കടന്ന മീരയ്ക്ക് യാത്രകളും പ്രിയമാണ്. മീരയുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിഷ്ണുവും യാത്രാപ്രേമിയാണ്. ജൂലൈ 15ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തില്‍ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയിലായിരുന്നു മീരയുടെ വിവാഹം. യാത്ര നൽകുന്ന ഉന്മേഷവും ആഹ്ലാദവും ഒന്നു വേറെ തന്നെയാണെന്നും മീര പറയുന്നു. ഇനിയുള്ള യാത്രകൾ വിഷ്ണുവിനൊടൊപ്പമാണെന്ന് മീര. 

ഇനിയുള്ള യാത്രകൾ വിഷ്ണുവിനൊടൊപ്പം

ADVERTISEMENT

വിവാഹാലോചനയ്ക്ക് ശേഷം നാൾപൊരുത്തം ഉത്തമമായതോടെ ഞാനും വിഷ്ണുവും ഫോണിലൂടെ സംസാരം തുടങ്ങി. എനിക്ക് ഏറ്റവും ഇഷ്ടം യാത്രകളാണെന്നു വിഷ്ണുവിന് ആദ്യദിവസം തന്നെ മനസ്സിലായി. യാത്രകളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളിലൂടെയാണ് ഞങ്ങൾ കൂടുതൽ അടുത്തത്. എന്റെ സ്വപ്നം ഇന്ത്യ ചുറ്റിയടിക്കണമെന്നാണെന്നു പറഞ്ഞയുടൻ വിഷ്ണുവിന്റെ മറുപടി ശരിക്കും എന്നെ വിസ്മയിപ്പിച്ചു. അദ്ദേഹം ഒരു തവണ ഇന്ത്യ മുഴുവനും കറങ്ങിയതാണ്.

ഞാനൊരു ഗൂഗിൾ ആയിത്തന്നെ പ്രവർത്തിക്കാം എന്നും വിഷ്ണു ഉറപ്പു നൽകി. കാരണം ഒാള്‍ ഇന്ത്യ പര്യടനം നടത്തിയതിനാൽ മിക്കയിടങ്ങളും അറിയാം. എന്റെ ഉള്ളിൽ സന്തോഷം നിറയ്ക്കുന്ന വാക്കുകളായിരുന്നു വിഷ്ണുവിന്റേത്. എന്നെപ്പോലെ വിഷ്ണുവും യാത്രകൾ ഇഷ്ടപ്പെടുന്നയാളാണ്. ആ പ്രണയത്തിനൊടൊപ്പം ഞങ്ങളുടെ പ്രണയവും കൂടുതൽ ദൃഢമായി. എന്റെ എല്ലാ യാത്രാസ്വപ്നങ്ങളും വിഷ്ണുവിനായി ഞാൻ നൽകി. ഇനിയുള്ള യാത്രകൾ ഒരുമിച്ച്. 

കേരളത്തിൽ അധികം ജനസാന്ദ്രതയില്ലാത്തതും എന്നാൽ മനോഹരമായ കാഴ്ചകളുള്ളതുമായ ഇടങ്ങളാണ് ഞാനും വിഷ്ണുവും യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. സത്യത്തിൽ വിഷ്ണുവാണ് യാത്രയുടെ പ്ലാനിങ്. അദ്ദേഹം യാത്ര പോകുന്ന ഒാരോ ഇടവും ക‍ൃത്യമായി പഠിച്ച്, വാഹനം എവിടെ പാർക്ക് ചെയ്യണം, പോകുന്ന വഴിയിൽ  ഇന്ധനം നിറയ്ക്കേണ്ടത് എവിടെ നിന്നാവണം, ഭക്ഷണം എവിടെ നിന്ന് കഴിക്കണം എന്നു വേണ്ട സകല കാര്യങ്ങളും അന്വേഷിച്ചു മനസ്സിലാക്കിയാണ് യാത്ര പ്ലാൻ ചെയ്യുന്നത്. 

ഏറ്റവും മനോഹരമായ കാഴ്ച

ADVERTISEMENT

യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ട്. ഒാരോ യാത്രയിലും കാഴ്ചകൾക്ക് പ്രത്യേക സൗന്ദര്യമാണ്. കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം ഇടുക്കിയിലെ കാൽവരിമൗണ്ട് ആയിരുന്നു. പ്രകൃതിയെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഇൗ സ്വര്‍ഗഭൂമി. സൗന്ദര്യത്തിൽ കാൽവരിയോളമെത്താൻ കേരളത്തിലെ വേറൊരു വിനോദ സഞ്ചാരകേന്ദ്രത്തിനുമാകില്ല എന്നതു വാസ്തവം. പ്രകൃതിയാണ് ഏറ്റവും നല്ല ചിത്രകാരൻ എന്ന സത്യം തിരിച്ചറിയുന്ന ഇടമാണ് കാൽവരി മൗണ്ട്.

അതിനു മുകളിൽ നിന്നുള്ള കാഴ്ച ഈ സത്യം നമ്മളോടു പറയും. മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉൽപാദനത്തിനു വേണ്ടി പെരിയാറിലെ വെള്ളം ഇവിടുള്ള റിസർവോയറിൽ സംഭരിക്കുന്നു. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ തീർത്ത ഈ ജലസംഭരണി കാൽവരി മൗണ്ടിൽ നിന്നുള്ള കാഴ്ചയെ ഒരു പെയിന്റിങ് പോലെ സുന്ദരമാക്കുന്നു. അടിപൊളി സ്ഥലമാണ് കാൽവരിമൗണ്ട്. അവിടെനിന്നു ഞങ്ങൾ പോയത് മീശപ്പുലി മലയിലേക്കായിരുന്നു. 

അങ്ങോട്ടേക്കുള്ള വഴിയറിയാനായി ഗൂഗിളിന്റെ സഹായം തേടിയെങ്കിലും ഗൂഗിൾ ചതിച്ചു. എങ്കിലും അന്വേഷിച്ച്  ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തി. അന്ന് അവിടെ തങ്ങി. അവിടുത്തെ സുന്ദരകാഴ്ച എന്നെ കാണിക്കാനായി വിഷ്ണു പിറ്റേ ദിവസം വെളുപ്പിന് മൂന്ന് മണി കഴിഞ്ഞപ്പോഴേക്കും വിളിച്ചുണർത്തി. ഏകദേശം നാലു മണിയായപ്പോൾ ഞങ്ങൾ മീശപ്പുലിമലയുടെ അടുത്തുള്ള കുറുക്കുമലയിലെത്തി.

അവിടുത്തെ വളരെ മനോഹരമായ കാഴ്ച കാണിക്കാനായിരുന്നു എന്നെ കൊണ്ടുവന്നത്. മേഘങ്ങൾക്കിടയിലൂടെ ഒാറഞ്ച് നിറമാർന്ന സൂര്യന്റെ കാഴ്ച. ആ കാഴ്ച നേരിൽത്തന്നെ ആസ്വദിക്കണം. വല്ലാത്തൊരു അനിഭൂതിയായിരുന്നു. മേഘങ്ങൾക്കിടയിലൂടെ സൂര്യപ്രകാശം നമ്മുടെ മുഖത്തേക്ക് പതിക്കുമ്പോഴുണ്ടാകുന്ന ആ അനുഭൂതി ഒരിക്കലും മറക്കാനാവില്ല.

ADVERTISEMENT

വിഷ്ണുവിനോടൊപ്പം ചിത്രം പകർത്തിയ പ്രണയ സ്ഥലം

വിഷ്ണുവിനൊടൊപ്പമുള്ള ഓരോ യാത്രയും എനിക്ക് പ്രണയം നിറഞ്ഞതാണ്. ഒരിക്കൽ ഞാനും വിഷ്ണുവും ഇല്ലിക്കൽകല്ലിലേക്ക് പോയിരുന്നു. പ്രകൃതി ദൃശ്യവിരുന്നൊരുക്കുന്ന ഇടം തന്നെയാണ് ഇല്ലിക്കൽകല്ല്. വിഷ്ണുവിന്റെ വീടിനടുത്തുനിന്ന് ഏകദേശം ഒരു മണിക്കൂർ ദൂരമേ ഉള്ളൂ. ഞങ്ങൾ വീട്ടിൽനിന്നു 3 മണിക്കാണ് ഇറങ്ങിയത്. നാലര ആയപ്പോൾ ഇല്ലിക്കൽകല്ലിൽ എത്തി. ഏഴുമണി വരെ അവിടെയിരുന്നു. ഇഷ്ടപ്പെട്ടയാളുടെ കൈയും പിടിച്ച് പ്രക‍‍ൃതിയുടെ സൗന്ദര്യം ആസ്വദിക്കുവാൻ ഇതിലും മികച്ച ഇടം വേറെ കാണില്ല.

സഞ്ചാരികളുടെ പ്രിയഭൂമിയായ വാഗമണ്ണിലെത്തുന്നവർക്ക് ഒരു ദിവസത്തിന്റെ പകുതി അതിസുന്ദരമായി ഇവിടെ ചെലവഴിക്കാം. വാഗമണ്ണിലെ പതിവുകാഴ്ചകൾക്ക് അപ്പുറം ത്രസിപ്പിക്കുന്ന യാത്രയും അനുഭവങ്ങളും ഇഷ്ടപ്പെടുന്നവർ ഇല്ലിക്കൽകല്ലിലേക്ക് പോകണം. കോടമ​ഞ്ഞ് തൊട്ടുംതലോടിയും ചുറ്റിനുമുണ്ട്. കാഴ്ച മനോഹരമാണ്. അവിടുത്തെ പ്രകൃതിയെ സാക്ഷിയാക്കി വിഷ്ണു എന്നെ ഹഗ് ചെയ്ത് നിൽക്കുന്ന ചിത്രവും എടുത്തു.

ആ യാത്രയ്ക്ക് വിഷ്ണുവിനെ ഞാൻ വിടില്ല

സാഹസികത നിറഞ്ഞ യാത്രകൾ എനിക്കും വിഷ്ണുവിനും പ്രിയമാണ്. ഒാൾ ഇന്ത്യൻ ട്രിപ്പിനായി വിഷ്ണു പോയപ്പോൾ. അപകടകരമായ റോ‍ഡിലൂടെ ഡ്രൈവ് ചെയ്തെന്നു പറഞ്ഞു. ആ ട്രിപ്പിന്റെ വിശേഷങ്ങൾ കേട്ടിട്ട് എനിക്കാകെ ഭയം തോന്നി. അത്രയ്ക്കും അപകടകരമായ യാത്രയായിരുന്നു. കിഷ്ത്വാറിനും (ജമ്മു കശ്മീർ) കില്ലറിനും (ഹിമാചൽ പ്രദേശ്) ഇടയിലുള്ള ലോകത്തിലെ ഏറ്റവും അപകടകരമായ റോഡാണ്. വളരെ ഇടുങ്ങിയതാണ്.

അപകടകരമായ വളവുകൾ കടന്നു പോകുമ്പോൾ പലപ്പോഴും വാഹനം കൊക്കയിലേക്കിറങ്ങുമെന്നു തോന്നാം. സമുദ്രനിരപ്പിൽനിന്ന് 8280 അടി ഉയരത്തിലുള്ള ഈ വഴി അവസാനിക്കുന്നത് ഹിമാചലിലെ കിഷ്ത്വാറിൽ ആണ്. മഴക്കാലമാണ് ഇവിടുത്തെ ഏറ്റവും അപകടം നിറഞ്ഞ യാത്രാസമയം. മഴ നനഞ്ഞു ചെളി നിറഞ്ഞു കിടക്കുന്ന വഴിയിൽ വാഹനങ്ങൾ തെന്നിപ്പോകാം. വിഷ്ണുവിന് എത്ര പ്രിയമുള്ള ട്രിപ് ആണെങ്കിലും ഇനിയും ഞാൻ അത്തരത്തിലുള്ള യാത്രയ്ക്ക് വിഷ്ണുവിനെ വിടില്ല. ഭയം കൊണ്ടാണ്.

വിവാഹശേഷ യാത്രകളിലെത്തിയ വില്ലൻ

വിവാഹ ശേഷം വേൾഡ് ടൂർ എവിടേക്ക് എന്നത് ഞങ്ങളുടെ രണ്ടുപേരുടെയും കൺഫ്യൂഷനായിരുന്നു. എൻഗേജ്മെന്റ് ജനുവരിയിൽ കഴിഞ്ഞ അന്നു മുതൽ പ്ലാനിങ്ങായിരുന്നു. പല രാജ്യങ്ങളും പറഞ്ഞ് അവസാനം ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് തിരഞ്ഞെടുത്തത് നെതർലൻഡ്സ് ആയിരുന്നു. എനിക്കും വിഷ്ണുവിനും ഒരേപോലെ ഇഷ്ടപ്പെട്ട ഇടമാണ് നെതർലൻഡ്സ്. അവിടുത്തെ കാഴ്ചകളും ആതിഥ്യമര്യാദകളുമെല്ലാം ആരെയും ആകർഷിക്കുന്നതാണ്. ഗീറ്റ്ഹോൾ എന്നൊരു ഗ്രാമമുണ്ട്. അവിടെ കാറോ ബസ്സോ ഒന്നുമില്ല. സൈക്കിളും ബോട്ടും മാത്രമുള്ള ഗ്രാമമാണ്. ഒരുപാട് നല്ല കാഴ്ചകൾ ഉള്ള ഇടമാണ് നെതർലൻഡ്സ്. വിവാഹ ശേഷം പോകാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. അപ്പോഴാണ് വില്ലനായി കൊറോണ എത്തിയത്. 

മറ്റൊന്ന് നോർത്ത് ഈസ്റ്റിലേക്കും കശ്മീരിലേക്കുമുള്ളതായിരുന്നു. കൊറോണ കാരണം അതും കാൻസൽ ചെയ്യേണ്ടി വന്നു. ഒാഗസ്റ്റിലായിരുന്നു ട്രിപ് പ്ലാൻ ചെയ്തത്. മിസോറം, മേഘാലയ, ബംഗാൾ, ജമ്മു കശ്മീർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കെല്ലാം വിഷ്ണുവിന്റെ കൂടെ പോകണം എന്നായിരുന്നു. വിഷ്ണു ഇവിടെയൊക്കെ പോയതുകൊണ്ട് അവിടുത്തെ കാഴ്ചകളെപ്പറ്റി പറഞ്ഞ് എന്നെ കൊതിപ്പിച്ചിരുന്നു.

ഗൂഗിള്‍ നോക്കാതെ പോകാം എന്ന ആഗ്രഹവുമായിരുന്നു. ഒന്നും നടന്നില്ല. ഇപ്പോൾ  ലഡാക് എന്നു പറഞ്ഞ് മണിമല ആറും വാഗാബോർഡർ എന്നു പറഞ്ഞു തിരുവല്ലയിലെ കണ്ടെയ്ൻമെന്റ്  സോണും കാണിച്ചു തരികയാണ് വിഷ്ണു. അതാണ് ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. മണിമലയാറിനെയും എനിക്ക് മറക്കാനാവില്ല. ഞങ്ങളുടെ വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ട് മണിമലയാറിന്റെ സൗന്ദര്യത്തിലായിരുന്നു.

മരണം വരെ മറക്കില്ല

ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും വിഷ്ണുവിനൊടൊപ്പം പോയ നാലു സ്ഥലങ്ങളും അവിടുത്തെ കാഴ്ചകളും എന്റെ മരണം വരെ മറക്കാനാവില്ല. അത്രയ്ക്കും മനോഹരമായിരുന്നു. ദൈവം പ്രക‍‍‍ൃതിയെ കനിഞ്ഞനുഗ്രഹിച്ച സുന്ദര ഇടങ്ങൾ. വയനാട്ടിലെ ചെമ്പ്രാ പീക്ക്, മീശപ്പുലിമല, ഇടുക്കി ആർച്ച് ഡാം, കാൽവരിമൗണ്ട്.. ഇൗ സുന്ദര സ്ഥലങ്ങളിലേക്കു നടത്തിയ യാത്രകൾ അവസാന ശ്വാസത്തിന്റെ തുടിപ്പ് വരെ ഞാൻ ഓർത്തിരിക്കും. ഇനിയും എനിക്ക് വിഷ്ണുവിനൊടൊപ്പം ഒരുപാട് യാത്രകൾ നടത്തണം.

English Summary:  Celebrity Travel Meera Anil Dream Destinations