ഒരു ദിവസമെങ്കിലും രാജാവിനെപ്പോലെ കഴിയണമെന്ന് തമാശയ്ക്കും കാര്യമായിട്ടുമൊക്കെ പറയുന്നവരായിരിക്കും നമ്മളിൽ പലരും. എങ്കിൽ രാജകൊട്ടാരത്തിൽ താമസിക്കാൻ ചാൻസ് കിട്ടിയാൽ നിങ്ങൾ പോകാതിരിക്കുമോ. കൊച്ചിയിലെ ചിറ്റൂർ കൊട്ടാരത്തിലെത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുന്നത് റോയൽ ഫീൽ തന്നെയായിരിക്കാം. മനോഹരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ദിവസമെങ്കിലും രാജാവിനെപ്പോലെ കഴിയണമെന്ന് തമാശയ്ക്കും കാര്യമായിട്ടുമൊക്കെ പറയുന്നവരായിരിക്കും നമ്മളിൽ പലരും. എങ്കിൽ ഒരു രാജകൊട്ടാരത്തിൽ താമസിക്കാൻ അവസരം കിട്ടിയാലോ? കൊച്ചി രാജാവിന്റെ ചിറ്റൂർ കൊട്ടാരമാണ് ആ രാജകീയ അനുഭവത്തിലേക്കു സഞ്ചാരികളെ ക്ഷണിക്കുന്നത്.

മനോഹരമായ കായൽത്തീരത്ത് നിലകൊള്ളുന്ന, മൂന്നു നൂറ്റാണ്ടിന്റെ ചരിത്രത്തിനു സാക്ഷിയാണ് ചിറ്റൂർ കൊട്ടാരം. അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിക്കുമ്പോഴെല്ലാം കൊച്ചി മഹാരാജാവ് വിശ്രമ കേന്ദ്രമായി ഉപയോഗിച്ചിരുന്നതാണ് ചിറ്റൂർ കൊട്ടാരം. ഇന്ന് സ്വകാര്യ റിസോർട്ടായി രൂപാന്തരപ്പെട്ടിരിക്കുന്ന ഈ കൊട്ടാരത്തിൽ ഒരു രാജാവിനെപ്പോലെ നിങ്ങൾക്കു താമസിക്കാം.

ADVERTISEMENT

നിങ്ങളും കുടുംബവും കൊട്ടാരത്തിലെ അതിഥികളായിരിക്കും. രാജകുടുംബാംഗങ്ങൾ അക്കാലത്ത് എങ്ങനെയായിരുന്നോ ഈ കൊട്ടാരത്തിൽ വന്നിറങ്ങിയിരുന്നത്, അതുപോലെ  നിങ്ങൾക്കും ബോട്ടിൽ ഇവിടെയെത്താം. അവരെപ്പോലെ രാജകീയ താമസവും ഭക്ഷണവും ആസ്വദിക്കാം.

മസാജുകൾ, സ്വകാര്യ സാംസ്കാരിക ഷോകൾ, ബാക്ക് വാട്ടർ ക്രൂസുകൾ എന്നിവ ഇവിടുത്തെ താമസത്തിൽ ഉൾപ്പെടുന്നു. രാജകുടുംബത്തിന്റെ പിൻഗാമികൾ അവരുടെ വസതിയിൽ ഒരു ചായ കുടിക്കാൻ പോലും ചിലപ്പോൾ നിങ്ങളെ ക്ഷണിച്ചേക്കാം.

ADVERTISEMENT

സ്വകാര്യവും ഒരൽപം ആഡംബരപൂർണവുമായ അവധിക്കാലം ആഗ്രഹിക്കുന്ന ആർക്കും അനുയോജ്യമായ സ്ഥലമാണ് ചരിത്രമുറങ്ങുന്ന ഈ കൊട്ടാരം.

English Summary: chittoor palace ernakulam