സാഹസികത ഇഷ്ടപ്പെടുന്നവരെ കാത്ത് മുതുകോരമല. തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയിൽ നിന്നും ചെങ്കുത്തായ കയറ്റം കയറി മുകളിലെത്തിയാൽ മുതുകോരമലയായി. മീശപ്പുലിമലയെ വെല്ലുന്ന കാഴ്ചകളാണു പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രദേശത്തിന്റെ ചിത്രങ്ങൾക്ക് പ്രചാരം ലഭിച്ചതോടെ സഞ്ചാരപ്രിയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹസികത ഇഷ്ടപ്പെടുന്നവരെ കാത്ത് മുതുകോരമല. തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയിൽ നിന്നും ചെങ്കുത്തായ കയറ്റം കയറി മുകളിലെത്തിയാൽ മുതുകോരമലയായി. മീശപ്പുലിമലയെ വെല്ലുന്ന കാഴ്ചകളാണു പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രദേശത്തിന്റെ ചിത്രങ്ങൾക്ക് പ്രചാരം ലഭിച്ചതോടെ സഞ്ചാരപ്രിയർ ഇവിടേക്കെത്തുന്നുണ്ട്. വാഗമൺ മലനിരകൾക്കു സമാന്തരമായി ഉയർന്നു നിൽക്കുന്ന മലമ്പ്രദേശമാണ് മുതുകോരമല. കൈപ്പള്ളിയിൽ നിന്നും 3 കിലോമീറ്റർ ഓഫ്‌ റോഡ് യാത്രയാണ്. തുടർന്നു കാഴ്ചകൾ കണ്ടു നടക്കണം.

ഒരാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന പോതപ്പുല്ലുകൾ വകഞ്ഞുമാറ്റി മുകളിലെത്തിയാൽ പ്രകൃതി ഒരുക്കിയ മനോഹര കാഴ്ച ആസ്വദിക്കാം. 4 ദിക്കുകളും കാണാവുന്ന പാറക്കെട്ടിനു മുകളിൽ നിന്നാൽ 4 ജില്ലകളിലേക്കും കണ്ണെത്തും. മഴക്കാലത്ത് കോടമഞ്ഞ് പുതച്ചു നിൽക്കുന്ന മലനിരകൾ കണ്ണുകൾക്ക് വിരുന്നിനൊപ്പം ശരീരത്തിന് തണുപ്പും പകരും. ശക്തിയേറിയ കാറ്റു വീശുമ്പോൾ അപകട സാധ്യതയുമുണ്ട്.  കേരളത്തിൽ റബറെത്തിച്ച മർഫി സായ്പ് പണികഴിപ്പിച്ച ഒരു ബംഗ്ലാവും സമീപത്തുണ്ട്. പാറക്കെട്ടുകളിലൂടെ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് അപൂർവ നിമിഷങ്ങളാണു ഇവിടെ സമ്മാനിക്കുന്നത്.