ജലസമാധിയായ ഒരു ഗ്രാമത്തെക്കുറിച്ചാണ് പറയുന്നത്. വയനാട് ബാണാസുരസാഗർ വൃഷ്ടിമേഖലയിലെ തരിയോടിനെക്കുറിച്ച്. ബാണാസുര ഡാം പദ്ധതി പണിയപ്പെട്ടത്, തരിയോടിന്റെ മനോഹാരിതക്ക് മുകളിലൂടെയാണ്. ഗ്രാമത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴും ബോട്ട് യാത്രയിൽ കാണാം. ബാണാസുരമല കാവൽ നിൽക്കുന്ന അണക്കെട്ടിലൂടെയുള്ള യാത്ര എപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലസമാധിയായ ഒരു ഗ്രാമത്തെക്കുറിച്ചാണ് പറയുന്നത്. വയനാട് ബാണാസുരസാഗർ വൃഷ്ടിമേഖലയിലെ തരിയോടിനെക്കുറിച്ച്. ബാണാസുര ഡാം പദ്ധതി പണിയപ്പെട്ടത്, തരിയോടിന്റെ മനോഹാരിതക്ക് മുകളിലൂടെയാണ്. ഗ്രാമത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴും ബോട്ട് യാത്രയിൽ കാണാം. 

ബാണാസുരമല കാവൽ നിൽക്കുന്ന അണക്കെട്ടിലൂടെയുള്ള  യാത്ര എപ്പോൾ നടത്തിയാലും  പുതുമ നിറഞ്ഞതുമാണ്. മാസ്മരികതയും നിഗൂഗതയും ഇഴചേർന്ന് നില്കുന്ന മൊട്ടക്കുന്നുകളും  തുരുത്തുകളും, മലഞ്ചെരിവുകളും ശാന്തമായ നീലജലാശയത്തിൽ നിഴൽ ഭംഗി അളക്കാറുണ്ട്.  

ADVERTISEMENT

തരിയോടിലൂടെയുള്ള കരമാൻ തോടിനെ തടഞ്ഞ് അണക്കെട്ടുനിർമിച്ചപ്പോൾ  ആ നീല ജലാശയത്തിനടിയിൽ ഒരുപാട് കഥകളും സമാധിയായി. നൂറ്റാണ്ടുകൾക്ക് അപ്പുറത്ത് ബ്രിട്ടീഷുകാർക്ക് സ്വർണ ഖനനം നടത്താൻ പദ്ധതിയുണ്ടായിരുന്നുവെന്നും  ടിപ്പു സുൽത്താൻ കുതിരപാണ്ടി എന്നറിയപെട്ടിരുന്ന തരിയോട് വൈത്തിരി റോഡിലൂടെ പടയോട്ടം നടത്തിയിരുന്നുവെന്നും കഥകളിൽ ചിലത്.  വയനാട്ടിലെ മറ്റിടങ്ങളിൽ ബസ് ഓടിത്തുടങ്ങും മുൻപേ തന്നെ തരിയോടിൽ ബസ് ഓടിയിരുന്നത്രേ. നാളുകൾക്ക് മുമ്പേ കാർഷിക കുടിയേറ്റകാരുടെ കേന്ദ്രം കൂടിയായിരുന്നു തരിയോട് എന്ന സ്ഥലം. എന്നാൽ ഡാം പദ്ധതിയുടെ ഭാഗമായി അവിടെയുണ്ടായിരുന്ന ആളുകൾ കേരളത്തിന്റെ വിവിധയിടങ്ങളിലേയ്ക്ക് താമസം മാറി അല്ലെങ്കിൽ പുനരധിവസിപ്പിക്കപ്പെട്ടു. 

ബോട്ടിൽ പോവുമ്പോൾ , ഓർക്കുക, ‍ഒരു വലിയ ജനസമൂഹം ഒരിക്കൽ ജീവിച്ചിരുന്ന വീടുകൾ, ആരാധന ആലയങ്ങൾ, ഒത്തുകുടിയിരുന്ന കളി സ്ഥലങ്ങൾ എന്നിവയ്ക്ക് മുകളിലൂടെയാണ് നമ്മൾ പോവുന്നത്. നീലജലാശയത്തനടിയിൽ എവിടെയോ പ്രാർത്ഥന മുഴങ്ങുന്നുണ്ടോ? കരമാൻ തോട് എന്ന ചെറിയ പുഴ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല, അവരുടെ ജലം ഇത്രത്തോളം ശേഖരിക്കപെടുമെന്നും, കനത്ത ജലശേഖരമായി അത് മാറുമെന്നും. കാഴ്ചകളുടെ വസന്തമാണ് ബാണാസുര സാഗർ അണക്കെട്ട്.  വൈകിട്ടുള്ള ബോട്ട് യാത്രയാണ് സുഖകരം, രസകരവും. വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രമായ ബാണാസുര ഡാമിൽ ഒരു കുടുംബത്തിന് മണിക്കൂറുകൾ ചിലവഴിക്കാൻ ഉള്ള കാര്യങ്ങൾ ഉണ്ട്. ബോട്ടിങ്  കൂടാതെ, പാർക്ക്, ഫിഷ് സ്പാ, പൂന്തോട്ടം, അങ്ങനെയൊത്തിരി. 

ADVERTISEMENT

ബോട്ടിൽ അങ്ങനെ പോവുമ്പോൾ ബാണാസുര മല, കുറിച്ച്യാർമല എന്നീ മലകളെ നന്നായി ആസ്വദിക്കാൻ സാധിക്കും. ട്രക്കിങ്  പ്രിയരുടെ നെഞ്ചിനുള്ളിൽ തിരയിളക്കം ഉണ്ടാക്കാൻ തക്കവണ്ണം അങ്ങനെ നില്കുകയാണ് ബാണാസുര മല. എത്ര കിലോമീറ്ററുകൾ അങ്ങനെ മൊട്ടകുന്നുകളെ, മലകളെ , കാടുകളെ കണ്ട് മുന്നോട്ട് പോയെന്ന് അറിയില്ല. മറ്റ് ഡാമുകളെ അല്ലെങ്കിൽ മുൻപ് നടത്തിയ ബോട്ടിങ്ങുകളെ ഉപമിച്ച് ഇവിടെ വരരുത്. ഓരോ സ്ഥലവും വ്യത്യസ്തവും, ഭംഗിയേറിയതുമാണ്. മുൻധാരണകൾ മാറ്റിയാൽ മനോഹരിയായ പ്രകൃതിയെ പൂർണതയിൽ ആസ്വദിക്കാനും , ശാന്തതയെ വീണ്ടെടുക്കാനും സാധിക്കുന്ന മികച്ചയിടം തന്നെയാണ് ബാണാസുര സാഗർ ഡാം. 

ഉണക്ക മരങ്ങളിൽ കിളികൾ കൂടുകൂട്ടിയതു കാണാം. ഡാമിലെ വെള്ളം കുറയുമ്പാേൾ തുരുത്തുകളിലെ പച്ചപ്പിനായി ആനകളും , കാട്ടുപോത്തുകളും നീന്തി വരാറുണ്ടത്രെ. കാണാൻ ആഗ്രഹമുണ്ട്. നല്ല ഭംഗിയായിരിക്കും തുരുത്തുകളിൽ ഇങ്ങനെ മൃഗങ്ങളെ കാണാൻ. ഇനിയെന്നെങ്കിലും ഒരു വേനൽ കാല യാത്രയിൽ ഒരു പക്ഷേ കാണാമായിരിക്കും. കോവിഡിന് ശേഷം ഉള്ള ജീവിതം കൂടുതൽ മികച്ചതും, സ്വാതന്ത്രം അനുഭവിക്കുന്നതും ആവണം.വയനാട് ഒരുങ്ങുകയാണ്, നമ്മളെ ഒരോരുത്തരെയും കാണുവാൻ.

ADVERTISEMENT

English Summary: Banasura Sagar Dam