പ്രകൃതിയൊരുക്കിയ വിസ്മയകാഴ്ചകളുടെ പറുദീസയാണ് ഇടുക്കി. മലകളും കുന്നുകളും വെള്ളച്ചാട്ടങ്ങളുമൊക്കെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മഴക്കാലമായാൽ പിന്നെ പറയണ്ട, ആര്‍ത്തലച്ചു തിന്നിച്ചിതറി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ കാഴ്ച അതിഗംഭീരമാണ്.അത്തരത്തിലൊന്നാണ് ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയൊരുക്കിയ വിസ്മയകാഴ്ചകളുടെ പറുദീസയാണ് ഇടുക്കി. മലകളും കുന്നുകളും വെള്ളച്ചാട്ടങ്ങളുമൊക്കെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മഴക്കാലമായാൽ പിന്നെ പറയണ്ട, ആര്‍ത്തലച്ചു തിന്നിച്ചിതറി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ കാഴ്ച അതിഗംഭീരമാണ്.അത്തരത്തിലൊന്നാണ് ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനു സമീപം സ്ഥിതി ചെയ്യുന്ന തൂവല്‍ വെള്ളച്ചാട്ടം.

നെടുങ്കണ്ടം പഞ്ചായത്തതിര്‍ത്തിയില്‍ മഞ്ഞപ്പാറ, ഈട്ടിത്തോപ്പ് പ്രദേശങ്ങള്‍ക്കരികിലായി മലമുകളില്‍നിന്ന്  പാല്‍പ്പതപോലെ പതിക്കുന്ന തൂവല്‍ വെള്ളച്ചാട്ടം. ഈട്ടിത്തോപ്പുവഴിയോ മഞ്ഞപ്പാറവഴിയോ എഴുകുംവയല്‍വഴിയോ ഇവിടേക്കെത്താം. വെള്ളച്ചാട്ടത്തിനരികിലേക്ക് ഗതാഗതയോഗ്യമായ റോഡില്ല, രണ്ടുകിലോമീറ്റര്‍ കൃഷിയിടങ്ങളിലൂടെ മലയിറങ്ങിയെത്തിയാല്‍ തൂവലരുവിയുടെ അരികിലെത്താം. തട്ടുതട്ടായി പതഞ്ഞൊഴുകുന്ന പ്രധാന വെള്ളച്ചാട്ടത്തിനു പുറമെ പാറയിടുക്കിലൂടെയുള്ള മറ്റൊരു വെള്ളച്ചാട്ടവും ഇവിടെയുണ്ട്.ചിന്നാര്‍ പുഴയിലേക്കും പെരിയാറിലേക്കുമാണ് ഈ വെള്ളമെഴുകുന്നത്. കാരിത്തോട്, തൂവല്‍ വെള്ളച്ചാട്ടങ്ങളെ ബന്ധിപ്പിച്ച് ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കിയാല്‍ നൂറുകണക്കിനു സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയും. 

ADVERTISEMENT

അനുഭവിക്കാം ‘തൂവൽ’സ്പർശം.

തൂവൽ വെള്ളച്ചാട്ടത്തിനു മുകളിലൂടെ നടക്കാൻ പാറക്കെട്ടുകൾ കൂട്ടിയിണക്കി ചെറു നടപ്പാലങ്ങൾ വരുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കാൻ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രാമീണ ടൂറിസം പദ്ധതി പ്രകാരമാണ് പാലങ്ങൾ നിർമിക്കുന്നത്. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനാണ് തൂവൽ ആസ്ഥാനമാക്കി പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. 30 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇവിടെ നടപ്പാക്കും.

ADVERTISEMENT

വെള്ളച്ചാട്ടത്തിനു സമീപത്തേക്ക് സഞ്ചാരികൾക്ക് എത്താൻ 6 ലക്ഷം രൂപ മുതൽ മുടക്കി 2 വശങ്ങളിലൂടെയും കോൺക്രീറ്റ് പാത നിർമിക്കും.  വെള്ളച്ചാട്ടത്തിനു മുകളിലൂടെ സഞ്ചാരികൾക്കു നടന്ന് കാഴ്ചകൾ കാണാനാണ് പാറക്കെട്ടുകളിൽ പരസ്പരം ബന്ധിപ്പിച്ചു പാലം നിർമിക്കുന്നത്. 5 ലക്ഷം രൂപ മുടക്കി ചെറുപാലങ്ങളുടെ നിർമാണം പൂർത്തിയായി.

ഈ പാലങ്ങളിൽ നിന്നു വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം  സുരക്ഷിതമായി ആസ്വദിക്കാം.  ഇതിനു പുറമേ സംരക്ഷണ വേലികളുടെയും  ശുചിമുറി കോംപ്ലക്സിന്റെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുതിയ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജി പനച്ചിക്കൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജൂബി അജി അധ്യക്ഷത വഹിച്ചു.

ADVERTISEMENT

English Summary: Idukki Thooval Waterfall