മലയാളികളുടെ സ്വകാര്യ അഭിമാനമാണ് അതിരപ്പിള്ളി. ഇടതൂര്‍ന്ന വനപ്രദേശവും ലോകപ്രസിദ്ധമായ അതിരപ്പിള്ളി വെള്ളച്ചാട്ടവുമടക്കം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്വര്‍ഗതുല്യമായ ഒരിടം. അരികിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവയുമുണ്ട്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനിരു വശങ്ങളിലായി സ്ഥിതിചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ സ്വകാര്യ അഭിമാനമാണ് അതിരപ്പിള്ളി. ഇടതൂര്‍ന്ന വനപ്രദേശവും ലോകപ്രസിദ്ധമായ അതിരപ്പിള്ളി വെള്ളച്ചാട്ടവുമടക്കം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്വര്‍ഗതുല്യമായ ഒരിടം. അരികിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവയുമുണ്ട്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനിരു വശങ്ങളിലായി സ്ഥിതിചെയ്യുന്ന നിബിഡ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്‍റെ കലവറയാണ്. ഇവയില്‍ ട്രെക്കിംഗിനായും സഞ്ചാരികള്‍ ധാരാളം ഇവിടെ എത്താറുണ്ട്. കാടർ, മലയർ, തുടങ്ങിയ വിഭാഗങ്ങളുടെ വീട് കൂടിയാണ് ഇവിടം. 

അതിരപ്പിള്ളിയെക്കുറിച്ച് ഒരുപാട് കഥകള്‍ നാം കേട്ടിട്ടുണ്ട്. അവയിലൊന്നാണ് കാട്ടിലൂടെ ഗതികിട്ടാതെ അലഞ്ഞു നടക്കുന്ന ബാലന്‍റെ ആത്മാവിനെക്കുറിച്ചുള്ള കഥ. ഈ ആത്മാവിനെ സഞ്ചാരികളില്‍ പലരും കണ്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 

ADVERTISEMENT

ഏഴോ എട്ടോ വയസ്സ് മാത്രം പ്രായം വരുന്ന ഒരു കൊച്ചുബാലനാണത്രേ ഇത്. വനപ്രദേശത്തു കൂടി അലഞ്ഞു നടക്കുന്നുണ്ടെങ്കിലും ആരെയും ഇതുവരെ ദ്രോഹിച്ചതായി റിപ്പോര്‍ട്ടുകള്‍ ഒന്നും ഇല്ല. രാത്രികളില്‍ മാത്രം കാണുന്ന ഈ ബാലന് തിളങ്ങുന്ന കണ്ണുകള്‍ ആണത്രേ ഉള്ളത്. കാട്ടില്‍ തമ്പടിച്ച സഞ്ചാരികളാണ് ഈ 'കുട്ടി'യെ കണ്ടിട്ടുള്ളതായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. നേരം പുലരുമ്പോഴേക്കും ആള്‍ മറഞ്ഞു പോകുമെന്നാണ് ഇവര്‍ പറയുന്നത്. 

സൂര്യാസ്തമായ ശേഷം വനത്തിനുള്ളില്‍ താമസിച്ച പലര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ആരെയും ഉപദ്രവിച്ചിട്ടില്ലെങ്കിലും അസ്ഥികളില്‍ തണുപ്പ് അരിച്ചു കയറുന്നത് അനുഭവിച്ചറിയാവുന്ന അവസരമാണ് ബാലനെ നേരിട്ട് കാണുന്ന നിമിഷമെന്ന് സഞ്ചാരികള്‍ പറയുന്നു.

ADVERTISEMENT

ഏറെ അപകടസാധ്യതയുള്ള ഒരു വിനോദസഞ്ചാരമേഖലയാണ് അതിരപ്പിള്ളി. ഇക്കാലത്തിനിടയില്‍ നിരവധി മരണങ്ങള്‍ ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. വാഴച്ചാലിൽ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി നാല്‍പ്പതിനടുത്ത് ആളുകളുടെ ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്. ഇവയില്‍ കൂടുതലും യുവാക്കളാണ്. ഇതായിരിക്കാം ഇത്തരം പ്രേതകഥകള്‍ക്ക് പിന്നില്‍.

വെള്ളച്ചാട്ടത്തിന്‍റെയും വനപ്രദേശത്തിന്‍റെയും അഭൗമമായ സൗന്ദര്യം കൊണ്ടുതന്നെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ അടക്കമുള്ള സിനിമകളുടെ ഒരു പ്രധാന ലൊക്കേഷന്‍ കൂടിയാണ്‌ അതിരപ്പിള്ളി. മണിരത്നത്തിന്‍റെ 'രാവൺ' എന്ന സിനിമയിലെ ഒരു പ്രശസ്തമായ സംഗീതരംഗവും ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങളും ചിത്രീകരിച്ചത് ഇവിടെയാണ്‌. പ്രാദേശികമായ ഇത്തരം കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതൊന്നും അതിരപ്പിള്ളിയുടെ ഗാംഭീര്യത്തിന് ഒരു തരി പോറല്‍ പോലും ഏല്‍പ്പിച്ചിട്ടില്ല.

ADVERTISEMENT

English Summary: Athirapally Falls Travel Guide