കുളിരണിഞ്ഞ കാഴ്ചകള്‍ നിറഞ്ഞ മഞ്ഞിൽ പൊതിഞ്ഞ മറയൂർ. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്കൊപ്പം മൂടൽമഞ്ഞു കൂടിയായതോടെ പകൽ സമയത്തും ഇരുളടഞ്ഞ പ്രതീതിയാണ് ഇവിടെ. മഞ്ഞണിഞ്ഞ കാഴ്ചകൾ തേടി നിരവധി സഞ്ചാരികളാണ് മറയൂരിലേക്ക് ഒഴുകിയെത്തുന്നത്. കോറോണയുടെ പിടിയിൽ നിന്നും ടൂറിസം മേഖല പതിയെ തിരിച്ചുവരവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളിരണിഞ്ഞ കാഴ്ചകള്‍ നിറഞ്ഞ മഞ്ഞിൽ പൊതിഞ്ഞ മറയൂർ. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്കൊപ്പം മൂടൽമഞ്ഞു കൂടിയായതോടെ പകൽ സമയത്തും ഇരുളടഞ്ഞ പ്രതീതിയാണ് ഇവിടെ. മഞ്ഞണിഞ്ഞ കാഴ്ചകൾ തേടി നിരവധി സഞ്ചാരികളാണ് മറയൂരിലേക്ക് ഒഴുകിയെത്തുന്നത്. കോറോണയുടെ പിടിയിൽ നിന്നും ടൂറിസം മേഖല പതിയെ തിരിച്ചുവരവിന്റെ പാതയിലാണ്. മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും സഞ്ചാരികളെ കാത്തിരിക്കുകയാണ്. ഇടുക്കിയിലെ കാഴ്ചകളിലേക്കും ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്.

ശർക്കരയുടെയും ചന്ദനക്കാടുകളുടെയും നാടായ മറയൂർ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്.ശർക്കര കുറുക്കിയെടുക്കുന്ന എണ്ണമറ്റ കുടിലുകളും സർക്കാർ സംരക്ഷണയിലുള്ള ചന്ദനക്കാടുകളുമൊക്കെയായി ഏതൊരു യാത്രികന്റെയും മനസ്സു നിറക്കുന്ന കാഴ്ചകളുമായാണ് മറയൂർ  സഞ്ചാരികളെ വരവേൽക്കുന്നത്.

ADVERTISEMENT

മൂന്നാറിന്റെ അയൽവാസിയാണ് മറയൂർ. മഞ്ഞു പെയ്യുന്ന രാവുകളും മനോഹരമായ കാലാവസ്ഥയും ഇവിടുത്തെ പ്രധാന ആകർഷണം. മറയൂരിന് ചുറ്റുമായി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്.

ശ്രദ്ധിക്കാം

ADVERTISEMENT

ഇപ്പോൾ മഴയ്ക്കൊപ്പം മൂടൽ മഞ്ഞുകൂടിയായപ്പോൾ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. സമീപത്ത് വാഹനങ്ങൾ പോകുന്നതു പോലും കാണാൻ കഴിയുന്നില്ല. അധികവും അപകടത്തിൽപെടുന്നത് റോഡ് പരിചയമില്ലാത്ത വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ്. 

ADVERTISEMENT

English Summary:  Misty Climate in Marayoor