ചരിത്രം ചരിത്രത്തെ തേടും പോലെയാണ് ഈ യാത്ര. 91 വർഷത്തെ പാരമ്പര്യമുള്ള ജാവ എന്ന ക്ലാസിക് ബൈക്കിൽ. രാജഭരണത്തിന്റെ ശേഷിപ്പുകളുമായി നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള തൃപ്പൂണിത്തുറ പട്ടണക്കാഴ്ച. തുടങ്ങാം ‌ഐതിഹ്യത്തിൽനിന്ന് പഞ്ചപാണ്ഡവരിലെ അർജുനന് മഹാവിഷ്ണുവിന്റെ വാസസ്ഥലമായ വൈകുണ്ഡത്തുനിന്നാണ് ആ ചെറിയ വിഗ്രഹം

ചരിത്രം ചരിത്രത്തെ തേടും പോലെയാണ് ഈ യാത്ര. 91 വർഷത്തെ പാരമ്പര്യമുള്ള ജാവ എന്ന ക്ലാസിക് ബൈക്കിൽ. രാജഭരണത്തിന്റെ ശേഷിപ്പുകളുമായി നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള തൃപ്പൂണിത്തുറ പട്ടണക്കാഴ്ച. തുടങ്ങാം ‌ഐതിഹ്യത്തിൽനിന്ന് പഞ്ചപാണ്ഡവരിലെ അർജുനന് മഹാവിഷ്ണുവിന്റെ വാസസ്ഥലമായ വൈകുണ്ഡത്തുനിന്നാണ് ആ ചെറിയ വിഗ്രഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചരിത്രം ചരിത്രത്തെ തേടും പോലെയാണ് ഈ യാത്ര. 91 വർഷത്തെ പാരമ്പര്യമുള്ള ജാവ എന്ന ക്ലാസിക് ബൈക്കിൽ. രാജഭരണത്തിന്റെ ശേഷിപ്പുകളുമായി നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള തൃപ്പൂണിത്തുറ പട്ടണക്കാഴ്ച. തുടങ്ങാം ‌ഐതിഹ്യത്തിൽനിന്ന് പഞ്ചപാണ്ഡവരിലെ അർജുനന് മഹാവിഷ്ണുവിന്റെ വാസസ്ഥലമായ വൈകുണ്ഡത്തുനിന്നാണ് ആ ചെറിയ വിഗ്രഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചരിത്രം ചരിത്രത്തെ തേടും പോലെയാണ് ഈ യാത്ര. 91 വർഷത്തെ പാരമ്പര്യമുള്ള ജാവ എന്ന ക്ലാസിക് ബൈക്കിൽ. രാജഭരണത്തിന്റെ ശേഷിപ്പുകളുമായി നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള തൃപ്പൂണിത്തുറ പട്ടണക്കാഴ്ച. 

തുടങ്ങാം ‌ഐതിഹ്യത്തിൽനിന്ന് 

ADVERTISEMENT

പഞ്ചപാണ്ഡവരിലെ അർജുനന് മഹാവിഷ്ണുവിന്റെ വാസസ്ഥലമായ വൈകുണ്ഡത്തുനിന്നാണ് ആ ചെറിയ  വിഗ്രഹം ലഭിച്ചത്. അമ്പുകൾ ഇട്ടുവയ്ക്കാനുള്ള ആവനാഴിയിൽ അഥവാ പൂണിയിൽ ആണ് അർജുനൻ വിഗ്രഹം സൂക്ഷിച്ചത്. അത് എവിടെ പ്രതിഷ്ഠിക്കും എന്ന സംശയത്തിനൊടുവിൽ പൂർണാനദിയുടെ കരയിലെത്തി. ശേഷം, പൂണി തുറന്ന് വിഗ്രഹം പുറത്തെടുത്തു. ആ ദേശം പൂണിത്തുറയായി. പിന്നെ വിഗ്രഹം നദിയുടെ അക്കരെ പ്രതിഷ്ഠിച്ചു. അവിടം തൃപ്പൂണിത്തുറയുമായി.

ക്ലാസിക് പാലം

ജീവിക്കുന്ന ഇതിഹാസമായി ജാവയെ കണക്കാക്കാമെങ്കിൽ തൃപ്പൂണിത്തുറയിലെ ഇരുമ്പുപാലവും ലിവിങ് ക്ലാസിക് എന്നതിന് ഉദാഹരണമാണ്.  കൊച്ചിരാജവംശത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ പട്ടണത്തിന്റെ അതിർത്തികളിലൊന്നാണ് പടിഞ്ഞാറേപ്പുഴ. പൂർണാനദി എന്ന പേര് ജനങ്ങൾക്ക് ഓർമയില്ല. നദിക്കു കുറുകെയാണ്  ബ്രിട്ടിഷൂകാർ പണിത ഇരുമ്പുപാലം. ഇത്രയും പഴക്കമുള്ള, ഉപയോഗത്തിലുള്ള ഇരുമ്പുപാലം അപൂർവമാണ്. അതുകൊണ്ടുതന്നെ പാലമൊരു പൈതൃകസ്വത്തായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് എല്ലാവർക്കും അഭിപ്രായമുണ്ട്. മേൽക്കുമേൽ ടാറിങ് നടത്തിയതിന്റെ ഭാരക്കൂടുതൽ മാത്രമാണ് ഇപ്പോഴുള്ള പ്രശ്നത്തിനു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വലിയ വാഹനങ്ങൾക്ക് ഇപ്പോഴതിലെ പോകാൻ പറ്റില്ല.

130 വർഷത്തെ പഴക്കമുള്ള ആ പാലത്തിലായിരുന്നു ജാവ പെരക് എന്ന ക്രൂസർ ബൈക്കിൽ തൃപ്പൂണിത്തുറയുടെ ചരിത്രവഴികൾ തേടിയപ്പോൾ ആദ്യമെത്തിയത്. കടത്തുതോണികളടുത്തിരുന്ന കടവിൽ തണൽവിരിച്ചൊരു കൂറ്റൻമരത്തിനു താഴെ ഗാംഭീര്യത്തോടെ ഇരുട്ടിന്റെ രാജാവായ ജാവ പെരക്. തൃപ്പൂണിത്തുറക്കാരനായ ലെനിൻ കോട്ടപ്പുറത്തിന്റെ ക്യാമറയ്ക്ക് ആനന്ദലബ്ധിക്കിനിയെന്തു വേണം എന്ന ഭാവം.

ADVERTISEMENT

മറഞ്ഞുനിൽക്കും മാളിക

ശ്രീ പൂർണത്രയീശക്ഷേത്രത്തിന്റെ മുന്നിലെ പാതയ്ക്കരുകിലാണ് മണിമാളിക. പക്ഷേ, അതുവഴി പോകുന്നവരാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല അത്തരമൊരു കെട്ടിടത്തെ. രാജനഗരിയുടെ സമയമാപിനിയായിരുന്നു അത്. ഓരോ മണിക്കൂറിലും മണിയടിക്കാൻ ആളുണ്ടായിരുന്നു പണ്ട്. പിന്നീട് വൈൻഡിങ് രീതിയിലായി മാറി. എന്നാലും ഒരാൾ ഈ മണിഗോപുരത്തിനു കാവലായി നിൽക്കാറുണ്ടായിരുന്നു. മണിയടിക്കുമ്പോൾ ഒരു പട്ടാളക്കാരന്റെ പ്രതിമ സല്യൂട്ട് ചെയ്യുന്നതു രണ്ടാം കിളിവാതിലിലൂടെ കാണാമായിരുന്നു. രാത്രി ഈ ഗോപുരക്കാഴ്ച രസകരമാണ്. വെറുതേ പട്ടണത്തിലൂടെ യാത്ര ചെയ്താൽതന്നെ ഇത്തരം സ്മാരകങ്ങൾ അറിയാമെന്നതാണു തൃപ്പൂണിത്തുറയുടെ പ്രത്യേകത. ഈ സ്മാരകങ്ങൾ യഥാരീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നൊരു സംശയം സ്വാഭാവികമായും ഉണ്ടാകുകയും ചെയ്യും. 

സ്റ്റാച്യു ജംക്‌ഷൻ

അമ്പലത്തിൽനിന്നു പട്ടണത്തിന്റെ ഹൃദയത്തിലേക്കു വരുമ്പോൾ സ്വാഗതം ചെയ്യുന്നത് വലിയൊരു മരത്തിന്റെ തണലാണ്. ഈ മരത്തിനു താഴെ മഹാരാജാ രാമവർമയുടെ പ്രതിമയുണ്ട്. അതുകൊണ്ടുതന്നെ സ്റ്റാച്യു ജംക്‌ഷൻ എന്നാണ് കവലയുടെ പേര്. ജാവ പെരക് സ്റ്റാച്യുവിനു മുന്നിൽ നിർത്തിയപ്പോൾ അവിടെയുണ്ടായിരുന്ന പൊലീസുകാർക്ക് ഒരു സംശയം. ഒറ്റ സീറ്റ് അല്ലേ ഉള്ളൂ?  മോഡിഫൈഡ് വാഹനമാണോ?

ADVERTISEMENT

ഇതാണു സർ– ജാവ പെരക്. ഒറ്റയ്ക്കു യാത്രയാസ്വദിക്കുന്നവർക്ക് രാജകീയമായി സഞ്ചരിക്കാനുളള ഉഗ്രൻ വണ്ടി. തുകൽഫിനിഷ് ഉള്ള കിടുക്കൻ സീറ്റിലേക്കു തന്നെയാണ് ആദ്യം കണ്ണെത്തുക. എസ്ഐയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.  പിന്നെ രാജരഥത്തിന്റെ ചക്രം പോലെ പിന്നിലേക്ക് വേറിട്ടുനിൽക്കുന്നുവെന്നു തോന്നിപ്പിക്കുന്ന 17 ഇഞ്ച് ചക്രത്തിലേക്കും.

സത്യത്തിൽ സ്റ്റാച്യു ജംക്‌ഷനിൽനിന്നു പുറപ്പെടണം തൃപ്പൂണിത്തുറയുടെ എല്ലാദിക്കിലേക്കും. പടിഞ്ഞാറേക്കാഴ്ചകൾ നമ്മൾ കണ്ടു.  തെക്ക് കിടങ്ങായിരുന്നു. ഇപ്പോഴത് പ്രസിദ്ധമായ ആർഎൽവി കോളജിന്റെ അടുത്തുള്ള ഒരു കനാലായി ചുരുങ്ങിപ്പോയി. കിഴക്കോട്ടു പോയാൽ രാജാക്കൻമാരുടെ കൊട്ടാരം– ഹിൽപാലസ്.

കിഴക്ക്– കൊട്ടാരം

തൃപ്പൂണിത്തുറയിൽ സഞ്ചാരികൾ ഏറ്റവും എത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഹിൽ പാലസ്. രാജാക്കൻമാരുടെ ഡർബാർ ആയിരുന്നു ആ കൊട്ടാരം. പട്ടണത്തിൽനിന്നു കുറച്ചുമാറി ചെറിയൊരു കുന്നിനുമുകളിലായിട്ടാണ് കൊട്ടാരവും ചുറ്റുമുള്ള വിസ്തൃതമായ പൂന്തോട്ടവും. രാജാക്കൻമാരുടെ കൊട്ടാരം എന്നതിനെക്കാൾ ഹിൽപാലസ് പൊതുജനത്തിന് അറിയുന്നത് സിനിമകളിലൂടെയാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ മിക്ക സീനുകളും ഈ മനോഹരമായ കെട്ടിടങ്ങളുടെ പശ്ചാത്തലത്തിലാണ്. മാടമ്പിള്ളി തറവാട് ഓർമയില്ലേ? പല രാജാക്കൻമാരുടെ കാലത്ത് കൂട്ടിച്ചേർത്ത് വിസ്തൃതിപൂണ്ടതാണ് ഇപ്പോഴത്തെ പാലസ്. പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയുടെ തുടക്കം കൊട്ടാരത്തിൽനിന്നാണ്.

കോവിഡ് എന്ന മണിച്ചിത്രത്താഴ്

സംഗിത, വൈജ്ഞാനിക സദസ്സുകൾക്കു വേദിയായിരുന്ന, ആ പാരമ്പര്യം ഒപ്പിയെടുക്കാനും ഒന്ന് ഉല്ലസിക്കാനും പൊതുജനത്തിന് മ്യൂസിയമായി തുറന്നുകൊടുക്കപ്പെട്ടിരുന്ന ആ പുരാതന നിർമിതിയെ കോവിഡ് ഭീതി മണിച്ചിത്രത്താഴിട്ടു പൂട്ടിയിട്ടുണ്ട്. പെരക്കുമായി മ്യൂസിയത്തിന്റെ കവാടത്തിലെത്തിയപ്പോൾ ആ മാടമ്പള്ളിയിലെ നിശ്ശബ്ദതയും ഭീതിയുണർത്തിയ, എന്നാൽ ഇമ്പമുള്ളതുമായ പശ്ചാത്തലസംഗീതവും ഓർമവന്നു. ‘നാഗവല്ലിയുടെ ആത്മാവ്’ കുടിയിരുന്ന അറകളും ഇറ്റാലിയൻ ടൈൽ വിരിച്ച ഇടനാഴികളും പച്ചക്കുളത്തിന്റെ ഇരുട്ടാർന്ന കുളിപ്പുരകളും  അലഞ്ഞുതിരിഞ്ഞുനടക്കുന്ന മാനുകളും ഓടുമേഞ്ഞ നടപ്പാതകളും അടുത്ത മാസം സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് കാവൽക്കാർ പ്രതീക്ഷ പുലർത്തുന്നു.

കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം ആണ് ഹിൽ പാലസ്. 52 ഏക്കർ ഭൂമിയിൽ 49 കെട്ടിടങ്ങളിലായി ഈ കൊട്ടാരം പടർന്നു കിടക്കുന്നു. മാൻപാർക്കും മറ്റും കുട്ടികൾക്ക് ഇഷ്ടമാകും. നൂറ്റൻപതു  വർഷം പഴക്കമുണ്ട്  പല കെട്ടിടങ്ങൾക്കും.

അതിർത്തിക്കല്ല്

കൊച്ചി–തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തി ഇപ്പോഴും പലയിടങ്ങളിലായി കാണാം. സാധാരണ മൈൽകുറ്റി പോലെ. ഒരു വശത്ത് കൊച്ചി രാജ്യത്തെ സൂചിപ്പിക്കാൻ കൊ എന്നും അപ്പുറം തിരുവിതാംകൂർ എന്നതിന്റെ ചുരുക്കമായി തി എന്നും  കൊത്തിവച്ചിട്ടിട്ടുണ്ട്. കൊതിക്കല്ല് എന്നു നാട്ടുമൊഴി. കോട്ടയം റോഡിൽ ഉദയംപേരൂർ അതിർത്തിറോഡിൽ ഇത്തരമൊരു കല്ലുണ്ട്. നീർപ്പാറക്കവലയിലും കാണാം. ചെക്കോസ്ലൊവാക്യയിൽനിന്ന് അതിർത്തി കടന്നെത്തിയ ജാവയ്ക്ക് അതിർത്തിക്കല്ലുകൾ പുതുമയാണോ? മഹീന്ദ്രയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ജാവ.

ചെക്കോസ്ലൊവാക്യ ജർമൻ നാസിപ്പടയുടെ കീഴിലായിരുന്ന കാലത്ത് ജാവ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. ആ ഇരുണ്ടകാലം മാറുമെന്നും പുലരി പിറക്കുമെന്നും പ്രതീക്ഷ പുലർത്തിയ ജാവയിലെ എൻജിനീയർമാർ രഹസ്യമായി ഒരു മോട്ടർസൈക്കിൾ ഡിസൈൻ ചെയ്തു കാത്തിരുന്നു. അതാണ് ജാവ പെരക്. യുദ്ധാനന്തരം ജാവ പെരക് വിജയമായിത്തീർന്നു. വലിയ യുദ്ധമോ മറ്റോ അനുഭവിക്കാത്ത നമ്മുടെ നാടിന് ഈ കഥയും ജാവയുടെ വിജയവും പുതുമയാണ്. 

Hill Palace

ഇനിയൊരു ദീർഘയാത്ര

പട്ടണക്കാഴ്ചകൾ മാത്രം കണ്ടാൽ മതിയോ? എന്റെ കൂടെയൊരു ലോങ് ഡ്രൈവ് വേണ്ടേ എന്ന് പട്ടണത്തിലൂടെ മാത്രം ചെറുയാത്ര നടത്തവേ പെരക്കിന്റെ എൻജിൻ ചോദിച്ചുകൊണ്ടേയിരുന്നു. അതിർത്തിക്കല്ലു കടന്ന് തിരുവിതാംകൂർ ദേശപരിധിയിലേക്ക്. കൈകൊടുത്താൽ കുതിച്ചുകയറുന്ന എൻജിനെ പരീക്ഷിക്കാൻ തിരഞ്ഞെടുത്ത വഴി ആലപ്പുഴ–കുട്ടനാട് പാത.  കായലും പാടശേഖരവും കണ്ട് സുന്ദരൻയാത്ര. പെരക്കിനോട് പ്രേമം തോന്നിയ റൈഡ്. അതിനൊരു കാരണം– ആൾക്കാരുടെ അമ്പരപ്പുകൂടിയായിരുന്നു. യുവാക്കളുടെ കണ്ണുകളെല്ലാം പെരക്കിലായിരുന്നു. പലരും ഒപ്പം പിടിച്ചെത്തി അഭിവാദ്യം ചെയ്തു. ഹാൻഡിലിൽ അധികം വിറയൽ കിട്ടുന്നില്ല. സീറ്റിന്റെ ഉയരം കുറവായത് ശരാശരി ഇന്ത്യക്കാർക്കും മെരുക്കാവുന്ന അശ്വമാക്കി പെരക്കിനെ മാറ്റുന്നുണ്ട്. തനി പോസ്റ്റ്–വാർ ഡിസൈൻ. എന്നാൽ ഇരുവീലിലും ഡിസ്ക് ബ്രേക്ക് അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടി. മഴയിലും തുടർന്ന യാത്ര അവസാനിച്ചത് തൃപ്പൂണിത്തുറയ്ക്കടുത്ത  വ്യവസായമേഖലയിൽ.

ഇരുട്ടിലെ നാളങ്ങൾ

ചരിത്ര നഗരത്തിനടുത്ത് അമ്പലമുകളിൽ ബിപിസിഎൽ–കൊച്ചി റിഫൈനറിയുടെ ദീപങ്ങൾ കാണാം.  നവരത്ന കമ്പനികളിൽ ഒന്നായ ബിപിസിഎല്ലിന്റെ രത്നദീപങ്ങളെ സാക്ഷിനിർത്തി,  ഇരുട്ടിന്റെ ഹീറോ എന്ന പരിവേഷമുള്ള ജാവ പെരകിന്റെ പടമടുത്തപ്പോൾ യാത്രയ്ക്കു പരിസമാപ്തി.

English Summary: Travel To Tripunithura Hill Palace In Jawa Perak