വയനാട്ടിൽ നിന്നു കാൽനടയായി കന്യാകുമാരിയിലേക്കു രണ്ടു യുവാക്കളുടെ കാൽനടയാത്ര. കയ്യിൽ ഒരു രൂപപോലും ഇല്ലാതെയാണു വിജയ് ബാബു, സാനിഫ് ബാബു എന്നിവരുടെ യാത്ര. നാടുകൾ കാണാനുള്ള ആഗ്രഹം പണമില്ലെന്ന കാരണത്താൽ ഒഴിവാക്കുന്നവർക്ക് ആത്മവിശ്വാസം നൽകുകയാണ് ലക്ഷ്യം. കാവുംമന്ദത്തെ വീട്ടിൽനിന്ന് 600 കിലോമീറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട്ടിൽ നിന്നു കാൽനടയായി കന്യാകുമാരിയിലേക്കു രണ്ടു യുവാക്കളുടെ കാൽനടയാത്ര. കയ്യിൽ ഒരു രൂപപോലും ഇല്ലാതെയാണു വിജയ് ബാബു, സാനിഫ് ബാബു എന്നിവരുടെ യാത്ര. നാടുകൾ കാണാനുള്ള ആഗ്രഹം പണമില്ലെന്ന കാരണത്താൽ ഒഴിവാക്കുന്നവർക്ക് ആത്മവിശ്വാസം നൽകുകയാണ് ലക്ഷ്യം.

കാവുംമന്ദത്തെ വീട്ടിൽനിന്ന് 600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്കു യാത്ര തുടങ്ങുമ്പോൾ കരുതിയത് 3 ജോഡി വസ്ത്രങ്ങളും വിശ്രമിക്കാൻ ടെന്റും മാത്രം. ആദ്യ ദിവസം 50 കിലോമീറ്ററോളം നടന്നെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാൽ തുടർദിവസങ്ങളിൽ പ്രതീക്ഷിച്ച ദൂരം താണ്ടാനായില്ല.

ADVERTISEMENT

വഴിക്കുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശിക്കുന്നുണ്ട് ഇവർ. യാത്ര ഹോബിയാക്കിയ ഇരുവരും ഇതുവരെയുള്ള യാത്രകളെല്ലാം നിശ്ചിത പ്ലാനോടെയാണു നടത്തിയിട്ടുള്ളതെങ്കിലും ഈ യാത്രയിൽ മുൻകൂട്ടി പദ്ധതികളൊന്നുമില്ല. കണ്ടുമുട്ടുന്നവർ കൗതുകത്തോടെ കാര്യങ്ങൾ തിരക്കുകയും ഭക്ഷണം വാങ്ങി നൽകുകയും ചെയ്യുന്നുണ്ട്.

കിടന്നുറങ്ങാൻ ടെന്റ് സ്ഥാപിക്കാനുള്ള സൗകര്യവും ആളുകൾ ചെയ്തുകൊടുക്കുന്നുണ്ട്. ഫൊട്ടോഗ്രഫി പഠനം കഴിഞ്ഞ് ചെറിയ ജോലികളുമായി കഴിയുകയായിരുന്നു സാനിഫ്. വിദേശത്ത് ജോലി ചെയ്തിരുന്ന വിജയ് കോവിഡും ആരോഗ്യ പ്രശ്നങ്ങളും കാരണമാണു നാട്ടിൽ തിരിച്ചെത്തിയത്.

ADVERTISEMENT

English Summary: Wayanad to Kanyakumari trip