മാനം മുട്ടുന്ന പര്‍വതനിരകളും സമൃദ്ധമായ പച്ചപ്പും ഏതു കടുത്ത വേനലിലും കുളിരണിയിക്കുന്ന കാറ്റും മഴയുമെല്ലാം ചേര്‍ന്ന് സഞ്ചാരികളുടെ മനം കവരുന്ന മിടുക്കിയാണ് ഇടുക്കി. യാത്രികര്‍ നെഞ്ചേറ്റിയ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. സഞ്ചാരികളുടെ ബഹളമില്ലാത്ത മനോഹരമായ അനവധി സ്ഥലങ്ങള്‍ വേറെയുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനം മുട്ടുന്ന പര്‍വതനിരകളും സമൃദ്ധമായ പച്ചപ്പും ഏതു കടുത്ത വേനലിലും കുളിരണിയിക്കുന്ന കാറ്റും മഴയുമെല്ലാം ചേര്‍ന്ന് സഞ്ചാരികളുടെ മനം കവരുന്ന മിടുക്കിയാണ് ഇടുക്കി. ഇടുക്കിയുടെ സുന്ദരിമാരിലൊന്നായ മാങ്കുളത്തിലൂടെ യാത്രയിലാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ജോസ്. യാത്രക്കിടെ എടുത്ത നിരവധി ചിത്രങ്ങളും വിശേഷങ്ങളും ലാല്‍ജോസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

പ്രകൃതിയെ അടുത്തറിഞ്ഞ്‌ ജീവിക്കുന്ന ആദിവാസികളുടെ സ്വന്തം സ്ഥലമായ മാങ്കുളത്തെ ലക്കം കുടിയിലെ മുതുവ കോളനി ലാല്‍ജോസ് സന്ദര്‍ശിച്ചു. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നെടുത്ത മറ്റൊരു ചിത്രവും ലാല്‍ജോസ് പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

മാങ്കുളത്തെ മൊത്തം ജനസംഖ്യയില്‍ ഏകദേശം ഇരുപത്തഞ്ച് ശതമാനത്തോളം മുതുവാൻ, മാൻ സമുദായത്തിൽപ്പെടുന്ന ആദിവാസികളാണ്. ഇവരുടെ ഭാഷ, വസ്ത്രധാരണ രീതി, ആചാരങ്ങൾ, ഭക്ഷണം, ജീവിതരീതികളെല്ലാം അടുത്തറിയാന്‍ ഇവിടെ സഞ്ചാരികള്‍ക്ക് സാധിക്കും. മാങ്കുളത്തെ പ്ലാമലക്കുടി, താളുകണ്ടം കുടി, വിരിപാറ ആദിവാസി സെറ്റിൽമെന്റ്, കോഴിയിളക്കുടി, ചിക്കണംകുടി, ശേവലുക്കുടി, കളളക്കൂട്ടി കുടി തുടങ്ങിയ ഇടങ്ങളില്‍ ഇവരെ കാണാം.

മാങ്കുളത്തെ കാഴ്ചകൾ

ADVERTISEMENT

പള്ളിക്കുന്ന്, 96 കുന്ന്, മുനിപാറക്കുന്ന്, പാർവതിമല, കിളിക്കല്ല് മല, വിരിഞ്ഞപാറ മല തുടങ്ങി നിരവധി കുന്നുകളും മലകളും ഇവിടെ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. ആനക്കുളം ഓര്, കിളിക്കല്ല് കുത്ത്, വിരിഞ്ഞ പാറ മുനിയറ, കള്ളക്കുട്ടികുടി കുത്ത്, വെല്ലിപാറകുട്ടി, വിരിപാറ തേയിലതോട്ടം എന്നിവയും ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളാണ്. ചിന്നാർ വെളളച്ചാട്ടം, വിരിപ്പാറ വെളളച്ചാട്ടം, കോഴിവാലൻക്കുത്ത്, പെരുമ്പൻകുത്ത്, നക്ഷത്രകുത്ത് തുടങ്ങി അരഡസനിലധികം വെളളച്ചാട്ടങ്ങൾ മാങ്കുളത്തുണ്ട്. വെളളച്ചാട്ടങ്ങള്‍ നിരവധിയുള്ളത് കൊണ്ടുതന്നെ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി ബോർഡിന് വിൽപ്പന നടത്തുന്ന സംസ്ഥാനത്തെ ഏക പഞ്ചായത്ത് എന്ന ബഹുമതിയും മാങ്കുളത്തിനുണ്ട്. 3000 കൊല്ലങ്ങൾക്ക് മേൽ പ്രായമുള്ള എഴുത്തളകളും മുനിയറകളുമെല്ലാം ഇവിടെയെത്തുന്ന ചരിത്ര കുതുകികള്‍ക്കും പ്രിയപ്പെട്ട കാര്യങ്ങളാണ്. 

ഇവിടേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ കല്ലാറ്റില്‍ നിന്നും വനപ്രദേശത്തെ വഴിയിലൂടെ പതിനേഴ് കിലോമീറ്റർ ദൂരം താണ്ടി വേണം മാങ്കുളത്തെത്താന്‍. ഈ യാത്രക്ക് ടാക്‌സി ജീപ്പുകൾ ലഭിക്കും. ചില സ്വകാര്യബസുകളും ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അത്ര സുഖകരമായ റോഡ്‌ അല്ലെങ്കിലും ഇരുവശവും പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങളും മരങ്ങളും നദികളുമെല്ലാം നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര പ്രകൃതിസ്നേഹികള്‍ക്ക് മനോഹരമായ അനുഭവമായിരിക്കും.

ADVERTISEMENT

English Summary: Celebrity Travel Lal Jose Mankulam Trip