തൃശൂരിൽ നിന്ന് 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിന്റെ ആകർഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. 80 അടി ഉയരത്തിൽ നിന്ന് വെള്ളം നിലത്തേക്കു പതിക്കുന്ന കാഴ്ച സന്ദർശകരെ ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്. പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്ന ഈ വെള്ളച്ചാട്ടം ഏറ്റവും അടുത്തുനിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂരിൽ നിന്ന് 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിന്റെ ആകർഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. 80 അടി ഉയരത്തിൽ നിന്ന് വെള്ളം നിലത്തേക്കു പതിക്കുന്ന കാഴ്ച സന്ദർശകരെ ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്. പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്ന ഈ വെള്ളച്ചാട്ടം ഏറ്റവും അടുത്തുനിന്നു കാണാനാവുമെന്നതും പ്രത്യേകതയാണ്. 

ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി പഞ്ചായത്തിലാണു വെള്ളച്ചട്ടം. ചാലക്കുടിയിൽ നിന്ന് 33 കിലോമീറ്റർ ആനമല റോഡിലൂടെ സഞ്ചരിച്ചാൽ അതിരപ്പിള്ളിയിലെത്താം. പശ്ചിമഘട്ട മലനിരയിലെ ഷോളയാർ റേഞ്ചിലെ ഏറ്റവും മനോഹരപ്രദേശം കൂടിയാണിത്.  ചാലക്കുടിപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം. 

ADVERTISEMENT

ഇവിടെ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയുള്ള വാഴച്ചാൽ വെള്ളച്ചാട്ടവും പ്രകൃതി ഒരുക്കിയ മറ്റൊരു അതുല്യകാഴ്ചയാണ്. വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികൾക്ക്  കൂടുതൽ ക്രമീകരണങ്ങൾ വനം വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

2018 ലെ പ്രളയത്തിൽ വെള്ളം കയറി ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായ തുമ്പൂർമുഴിയിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതോടെ കൂടുതൽ മനോഹാരിത കൈവന്നു. 4 കോടി രൂപ ചെലവിലാണു നവീകരണ ജോലികൾ നടത്തിയത്. 

ADVERTISEMENT

പ്രകൃതിഭംഗി ആസ്വദിക്കാൻ നടപ്പാതകളും സഞ്ചാരികൾക്കു വിശ്രമിക്കാൻ പുഴയുടെ തീരത്ത് 2 കൽമണ്ഡപങ്ങളും പണിതു. പുഴയ്ക്ക് അഭിമുഖമായി കരിങ്കല്ല് കൊണ്ടുള്ള നാൽപതോളം ഇരിപ്പിടങ്ങളും കനാലിനു കുറുകെ ആർച്ച് പാലവും നിർമിച്ചു. തുമ്പൂർമുഴിയെയും ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തെയും ബന്ധിച്ചു ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലവും സഞ്ചാരികളെ ആകർഷിക്കുന്നു.‌ കുട്ടികളുടെ ഉദ്യാനത്തിൽ പുതിയ കളിയുപകരണങ്ങളും ജലധാരകളും നിർമിച്ചു.

പുതുതായി 7 കടകളും ഉണ്ട്. ശീതീകരിച്ച എക്സിക്യുട്ടീവ് കോൺഫറൻസ് ഹാളിൽ 50 പേർക്കു യോഗങ്ങളിൽ പങ്കെടുക്കാനാകും. ഭിന്നശേഷി സൗഹൃദ ശുചിമുറികൾ അടക്കം ശുചിമുറി സമുച്ചയവും പുതുതായി ഒരുക്കി. കേരള ഐടി മിഷന്റെ സഹായത്തോടെ തുമ്പൂർമുഴി ഉദ്യാനത്തിൽ സൗജന്യ വെഫൈ സംവിധാനം നടപ്പാക്കി. ജനറേറ്ററുകൾ, വൈദ്യുത വിളക്കുകൾ, പുഴയിൽ 2 കുളിക്കടവുകൾ എന്നിവയും നിർമിച്ചു. ഭിന്നശേഷിക്കാർക്ക് കൂടി ഉദ്യാനം ആസ്വദിക്കാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണു നടത്തിയിരിക്കുന്നത്.

ADVERTISEMENT

English Summary: Athirappilly and Vazhachal Waterfalls