മലപ്പുറം ∙ ഏത് നട്ടുച്ചയ്ക്കും കാറ്റുകൊള്ളാനെത്താവുന്ന കടപ്പുറം. പുഴ, അഴിമുഖം, കണ്ടൽക്കാട്, ദേശാടനക്കിളികളടക്കമെത്തുന്ന പക്ഷി സങ്കേതം...കാഴ്ചകളാൽ സമ്പന്നമാണ് കടലുണ്ടി അഴിമുഖം. തിരൂർ – കോഴിക്കോട് തീരദേശപാതയിൽ കടലുണ്ടിക്കടവ് പാലത്തിന്റെ ഇരുതീരങ്ങളിലുമായാണ് ഈ അനുഭവങ്ങളത്രയും. ഇവിടത്തെ പാലത്തിൽ നിന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ഏത് നട്ടുച്ചയ്ക്കും കാറ്റുകൊള്ളാനെത്താവുന്ന കടപ്പുറം. പുഴ, അഴിമുഖം, കണ്ടൽക്കാട്, ദേശാടനക്കിളികളടക്കമെത്തുന്ന പക്ഷി സങ്കേതം...കാഴ്ചകളാൽ സമ്പന്നമാണ് കടലുണ്ടി അഴിമുഖം. തിരൂർ – കോഴിക്കോട് തീരദേശപാതയിൽ കടലുണ്ടിക്കടവ് പാലത്തിന്റെ ഇരുതീരങ്ങളിലുമായാണ് ഈ അനുഭവങ്ങളത്രയും. ഇവിടത്തെ പാലത്തിൽ നിന്നാൽ അസ്തമയമെങ്കിൽ പടിഞ്ഞാറ് സ്വർണവർണമണിഞ്ഞ വെള്ളവും പൗർണമിയെങ്കിൽ കിഴക്ക് വെള്ളിത്തിളക്കമുള്ള വെള്ളവും അപൂർവാനുഭൂതിയാകും. 

ഉപ്പുവെള്ളംകൊണ്ടൊരു ഷവർ ബാത്ത്

ADVERTISEMENT

കടലുണ്ടിപ്പുഴ അറബിക്കടലുമായി ചേരുന്ന അഴിമുഖമാണ് കടലുണ്ടിയിലേത്. തെങ്ങുകൾ നിറഞ്ഞതാണ് അഴിമുഖത്തോട് ചേർന്ന ഭാഗത്തെ കടപ്പുറം. അതുകൊണ്ടു തന്നെ വെയിലു കൊള്ളാതെ കടലുകാണാം. കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന വലിയ ചെങ്കൽപ്പാറകളാണ് പ്രധാന ആകർഷണം. ശക്തമായ തിരയുള്ള സമയമെങ്കിൽ കടൽവെള്ളം ഈ പാറക്കെട്ടുകളിൽ അടിച്ച് മുകളിലേക്ക് ഉയരുന്നത് മനം കുളിർപ്പിക്കുന്ന കാഴ്ചയാകും. കടൽവെള്ളം കൊണ്ടൊരു ‘ഷവർ ബാത്തിന്’ അവസരം. 

ചെറു തുരുത്തു പോലെ വെള്ളത്തിൽ ഉയർന്നു കിടക്കുന്ന ചെങ്കൽപ്പാറയിലേക്ക് കടൽവെള്ളത്തിലൂടെ നടന്നു കയറാം. മികച്ച സെൽഫി ഉറപ്പ്. ഈ പാറയുടെ മധ്യഭാഗം തുരന്നതുപോലുള്ള ഭാഗമാണ്. ഇതിലൂടെയും വെള്ളം അടിച്ചു കയറുന്നത് മറ്റൊരു കാഴ്ചയാണ്. അസ്തമനം തെങ്ങോലകളുടെ പശ്ചാത്തലത്തിൽ ഒപ്പിയെടുക്കാം. 

ADVERTISEMENT

ചെറുകുന്നുകൾ പോലെ ഉയർന്നു നിൽക്കുന്ന ചെങ്കൽപ്പാറക്കൂട്ടങ്ങൾ ഇരിക്കാനും സൗകര്യപ്രദം. ഇവയ്ക്കിടയിലൂടെ സൂര്യാസ്തമയക്കാഴ്ച അതിസുന്ദരം. ചെറുതെങ്ങുകളും ഫ്രെയിമിന് പൊലിമ കൂട്ടും. പാറക്കൂട്ടത്തിന്റെ ഇടതുവശത്തായി സാധാരണ പോലെ മണൽ നിറഞ്ഞ കടപ്പുറവുമുണ്ട്. അഴിമുഖത്ത് പുഴ ഭാഗത്താണ് മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായി നിർത്തിയിടുന്നത്.  

കമ്യൂണിറ്റി റിസർവ്

ADVERTISEMENT

കേരളത്തിലെ ഏക കമ്യൂണിറ്റി റിസർവ് വനമായ കടലുണ്ടി പക്ഷി സങ്കേതം അഴിമുഖത്തിന്റെ നേരെ കിഴക്കു ഭാഗത്താണ്. കരമാർഗം ഒന്നര കിലോമീറ്റർ ചെന്നാൽ പക്ഷി സങ്കേതത്തിന്റെ പ്രവേശന കവാടത്തിലെത്താം. ഇവിടെ നിന്ന് തോണിയിൽ കയറി പക്ഷി സങ്കേതം ചുറ്റിക്കാണാം. കണ്ടൽക്കാട് നിറഞ്ഞ ഭാഗമാണ്. ഇവയ്ക്കിടയിലൂടെയാണ് തോണിയാത്ര. സീസൺ സമയത്തെങ്കിൽ ദേശാടനക്കിളികളെയേറെക്കാണാം. പുഴയിൽ നീർനായ്ക്കളെയും കാണാം. 

കടലുണ്ടി റെയിൽവേ സ്റ്റേഷൻ കമ്യൂണിറ്റി റിസർവിനു സമീപമാണ്. പുഴയ്ക്കു കുറുകെയുള്ള റെയിൽപ്പാലത്തിലൂടെ ട്രെയിൻ കടന്നു പോകുമ്പോൾ തോണിയിലിരുന്നോ തോണികൾ പശ്ചാത്തലമാക്കിയോ പടവുമെടുക്കാം. 

വഴി...

തിരൂർ – കോഴിക്കോട് തീരദേശ പാതയിൽ പരപ്പനങ്ങാടിയിൽ നിന്നും ഫറോക്കിൽ നിന്നും ഏകദേശം 10 കിലോമീറ്ററാണ് അഴിമുഖത്തേക്ക്. കടലുണ്ടിക്കടവ് സ്റ്റോപ്പിൽ ഇറങ്ങാം. പാലത്തിന്റെ വശത്തുകൂടി നടന്ന് അഴിമുഖത്തെത്താം. റെയിൽപാതയിൽ കടലുണ്ടി സ്റ്റേഷനിൽ നിന്ന് അഴിമുഖത്തേക്ക് 2 കിലോമീറ്റർ.  

ജാഗ്രത: അപകടസാധ്യതയുള്ള ഭാഗമാണ് അഴിമുഖം. അധികൃതരുടെ പ്രത്യേക നിരീക്ഷണമില്ല. കടൽഭാഗത്തിറങ്ങുമ്പോൾ സൂക്ഷിക്കുക. 

English Summary: kadalundi kadavu kozhikode