മഞ്ഞണിഞ്ഞ കാഴ്ചകളും നനുത്ത മഴയും നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കുവാൻ പറ്റുന്ന നിരവധിയിടങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ട്. സഞ്ചാരികൾ അധികമെത്താത്ത, പ്രകൃതി ഒളിപ്പിച്ചുവച്ച അത്തരമൊരു മനോഹരയിടത്തേക്കു യാത്ര തിരിക്കാം; ഒട്ടകത്തലമേട്ടിലേക്ക്. ഇടുക്കിയുടെ മഴയും മഞ്ഞും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞണിഞ്ഞ കാഴ്ചകളും നനുത്ത മഴയും നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കുവാൻ പറ്റുന്ന നിരവധിയിടങ്ങൾ ദൈവത്തിന്റെ  സ്വന്തം നാട്ടിലുണ്ട്. സഞ്ചാരികൾ അധികമെത്താത്ത, പ്രകൃതി ഒളിപ്പിച്ചുവച്ച അത്തരമൊരു മനോഹരയിടത്തേക്കു യാത്ര തിരിക്കാം; ഒട്ടകത്തലമേട്ടിലേക്ക്. 

ഇടുക്കിയുടെ മഴയും മഞ്ഞും സുന്ദരകാഴ്ചകളുമായി, പ്രശസ്തമായ വിനോദസഞ്ചാര സ്ഥലമാണ് കുമളിയെങ്കിലും അവിടുത്തെ മറഞ്ഞു കിടക്കുന്ന മാണിക്യമാണ് ഒട്ടകത്തലമേട്. കുമളി ടൗണില്‍നിന്ന് നാലര കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. സന്ദർശകരെ പ്രധാനമായും ആകർഷിക്കുന്നത് ഇവിടുത്തെ വ്യൂപോയിന്റാണ്. മഞ്ഞും മഴയും വിരുന്നെത്തുന്ന ഇവിടം ആദ്യകാഴ്ചയിൽത്തന്നെ ആരെയും വശീകരിക്കും. 

ADVERTISEMENT

വ്യൂപോയിന്റിൽനിന്ന് ഇരുനൂറു മീറ്റര്‍ താണ്ടിയാൽ ഒട്ടകത്തലമേട് വാച്ച്ടവറിൽ എത്താം. ദൂരം കുറവാണെങ്കിലും ദുര്‍ഘടമാണ് വഴി. ഓഫ് റോഡ് വാഹനങ്ങളാണ് യാത്രയ്ക്കനുകൂലം. നാലുനിലയുള്ള വാച്ച്ടവറിൽ നിന്നാൽ തേക്കടി തടാകവും കുമളി പട്ടണവുമെല്ലാം വിദൂരക്കാഴ്ചകളായി ആസ്വദിക്കാം. കൂടാതെ ഇവിടുത്തെ ഹെലിപാഡും കാണാം. വാച്ച്ടവറിന് സമീപം ഏറുമാടവും ഒരുക്കിയിട്ടുണ്ട്. പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ടുള്ള ഒട്ടകത്തലമേട് യാത്ര ഒരു അനുഭവം തന്നെയാണ്. തേക്കടിയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ തീർച്ചയായും ഒട്ടകത്തലമേടും സന്ദർശിക്കണം.

English Summary: Ottakathalamedu View Point 

ADVERTISEMENT