പഴമയുടെ പൈതൃകം പേറുന്ന രാജകൊട്ടാരങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകൾ പോലെ ഉയർന്നു നിൽക്കുന്ന കോട്ടകളും നൂറ്റാണ്ടുകൾ കോട്ടമേൽപ്പിക്കാത്ത ക്ഷേത്രങ്ങളുമൊക്കെ സമ്പന്നമാക്കുന്ന നാടാണ് കേരളം. കൂടാതെ സവിശേഷമായ കാലാവസ്ഥയും പച്ചയണിഞ്ഞ പ്രകൃതിയും നമ്മുടെ നാടിനെ കൂടുതൽ മനോഹരമാക്കുന്നു. വിശേഷപ്പെട്ട നിരവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴമയുടെ പൈതൃകം പേറുന്ന രാജകൊട്ടാരങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകൾ പോലെ ഉയർന്നു നിൽക്കുന്ന കോട്ടകളും നൂറ്റാണ്ടുകൾ കോട്ടമേൽപ്പിക്കാത്ത ക്ഷേത്രങ്ങളുമൊക്കെ സമ്പന്നമാക്കുന്ന നാടാണ് കേരളം.  കൂടാതെ സവിശേഷമായ കാലാവസ്ഥയും പച്ചയണിഞ്ഞ പ്രകൃതിയും നമ്മുടെ നാടിനെ കൂടുതൽ മനോഹരമാക്കുന്നു. വിശേഷപ്പെട്ട നിരവധി കാഴ്ചകളുണ്ട് കേരളത്തിന്റെ പ്രൗഢമായ പഴമ വിളിച്ചോതുന്നവ. സഞ്ചാരികൾ ഏറെ എത്തുന്ന ഇനിയും വിസ്‌മൃതിയിലാഴാത്ത ആ കാഴ്ചകളിലൂടെ ഒരു യാത്ര പോകാം.

പഴശി ശവകുടീരം

ADVERTISEMENT

വയനാട്ടിലെ മാനന്തവാടിയിലാണ് ''കേരളം സിംഹം'' വീര പഴശിരാജയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. വെട്ടുകല്ലുകൾ കൊണ്ട് പണിതീർത്തതായിരുന്നു ആദ്യകാലത്തെ അസ്ഥിത്തറ. ഇന്നിപ്പോൾ പുതുക്കി നിർമിച്ച പഴശി ശവകുടീരം ആർക്കു മുമ്പിലും തലകുനിക്കാൻ തയാറാകാതിരുന്ന ചെറുത്തു നിൽപ്പിന്റെ പ്രതീകമായി നിലകൊള്ളുന്നു. 

ശവകുടീരത്തിനു സമീപത്തായി പഴശിയുടെ ചരിത്രം ഇന്നത്തെ തലമുറയ്ക്കു പകർന്നു നൽകാനായി മ്യൂസിയവുമുണ്ട്. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറ് വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ചകൾ അവധിയായിരിക്കും.

തലശേരി കോട്ട 

1683-ല്‍ ഈസ്റ്റിന്ത്യാ കമ്പനി മലബാര്‍ തീരത്ത് അധിനിവേശമുറപ്പിച്ചതിന്റെ തെളിവാണ് 1703-ല്‍ നിർമിച്ച തലശ്ശേരി കോട്ട. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി പട്ടണത്തിലാണ് ഈ കോട്ട. ചത്വരങ്ങളും കൊത്തുപണികൾ നിറഞ്ഞ വാതായനങ്ങളും കടലിലേക്കുള്ള രഹസ്യതുരങ്കങ്ങളും ഒക്കെയായി പ്രാദേശിക ചരിത്രത്തിന്റെ ഏടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ചതുരാകൃതിയിലുള്ള ഈ ഭീമാകാരമായ കോട്ട.

By Joe Ravi/shutterstock/shutterstock
ADVERTISEMENT

തലശേരി ബസ് സ്റ്റാൻഡിനു സമീപത്തായാണ് കോട്ട സ്ഥിതി ചെയ്യുന്നത്. കാലത്തു എട്ടു മണിമുതൽ വൈകുന്നേരം ആറുമണി വരെ സന്ദർശകർക്കു കോട്ടക്കകത്തേയ്ക്കു പ്രവേശിക്കാവുന്നതാണ്.

അനന്തപത്മനാഭ ക്ഷേത്രം 

വിഷ്ണു ഭഗവാൻ മുഖ്യ പ്രതിഷ്ഠയായുള്ള ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തുള്ള ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം. നിലവറയിൽ അളന്നു തിട്ടപ്പെടുത്താൻ കഴിയാത്തത്രയും സമ്പത്തു സൂക്ഷിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ അനന്തന്റെ പുറത്തു ശയിക്കുന്ന വിഷ്ണുരൂപമാണ് പ്രതിഷ്ഠ. 

തമിഴ് ശൈലിയിൽ പണിതീർത്തിരിക്കുന്ന ക്ഷേത്രത്തിന്റെ മുഖമുദ്ര ഏഴുനിലകളായി വളരെ ഉയരത്തിൽ നിർമിച്ചിരിക്കുന്ന കിഴക്കേ ഗോപുരമാണ്. കേരളത്തിലെ ഏറ്റവും വലിയ ചുവർച്ചിത്രങ്ങളിലൊന്ന് ഇവിടെ കാണുവാൻ കഴിയും. പുലർച്ചെ 4. 15 മുതൽ 11. 45 വരെയും വൈകുന്നേരം 5 . 15 മുതൽ 7 . 30 വരെയും ക്ഷേത്രത്തിനകത്തു പ്രവേശിക്കാം. 

ADVERTISEMENT

എടക്കൽ ഗുഹ 

ഭൂതകാലത്തിന്റെ അടരുകൾ കാണുവാൻ കഴിയുന്ന അപൂർവമിടങ്ങളിലൊന്നാണ് എടക്കൽ ഗുഹ.  വയനാട് ജില്ലയിലെ അമ്പലവയലിനു അടുത്ത് അമ്പുകുത്തി മലയിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000 മീറ്റർ ഉയരത്തിലായാണ് സ്ഥാനം. ചെറുശിലായുഗത്തിന്റെ ശേഷിപ്പുകൾ പോലെ ധാരാളം ശിലാലിഖിതങ്ങൾ ഇവിടെ കാണുവാൻ കഴിയും. പാറകൾക്കിടയിൽ അല്ലെങ്കിൽ ഇരു പാറകൾക്കു നടുവിലെ വിള്ളലിലേയ്ക്ക് വലിയ ഒരു പാറ വീണു കിടക്കുന്നതു കൊണ്ടാണ് ഇടയ്‌ക്കൽ അല്ലെങ്കിൽ എടക്കൽ എന്ന പേരു വന്നത്. രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് ഗുഹയിലേക്ക് പ്രവേശനം.

കാപ്പാട് ബീച്ച് 

By RealityImages?shutterstock

കേരളത്തിലെ അതിമനോഹരമായ ബീച്ചുകളിലൊന്നാണ് കാപ്പാട് ബീച്ച്. കച്ചവടത്തിനായി വൈദേശികർ ആദ്യമായി എത്തിയത് കാപ്പാട് തീരത്താണ്. 1498 മെയ് 27 നാണ് വാസ്കോ ഡാ ഗാമയും 170 വൈദേശിയരും ഈ തീരമണഞ്ഞത്. വിദേശികളും സ്വദേശികളുമായി ധാരാളം പേർ സന്ദർശനത്തിനെത്തുന്ന കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്.

English Summary: Historical Tourism Places in Kerala