പ്രകൃതി അതിന്റെ ചന്തം നിറച്ചു വച്ച് സഞ്ചാരികളെ മാടി വിളിക്കുന്നൊരു കടവുണ്ട് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കയലോരത്ത്. ഈ കടവിൽ നിന്ന് നോക്കിയാൽ കാണുന്ന ദൂരത്ത് കണ്ടലുകൾ നിറഞ്ഞൊരു തുരുത്തുമുണ്ട്. ബോട്ടിൽ കയറി ഈ തുരുത്തിലെത്തിയാൽ മുട്ടറ്റം വെള്ളത്തിൽ രണ്ടേക്കറോളം വരുന്ന ഈ തുരുത്തിൽ ചുറ്റിയടിക്കാം...

പ്രകൃതി അതിന്റെ ചന്തം നിറച്ചു വച്ച് സഞ്ചാരികളെ മാടി വിളിക്കുന്നൊരു കടവുണ്ട് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കയലോരത്ത്. ഈ കടവിൽ നിന്ന് നോക്കിയാൽ കാണുന്ന ദൂരത്ത് കണ്ടലുകൾ നിറഞ്ഞൊരു തുരുത്തുമുണ്ട്. ബോട്ടിൽ കയറി ഈ തുരുത്തിലെത്തിയാൽ മുട്ടറ്റം വെള്ളത്തിൽ രണ്ടേക്കറോളം വരുന്ന ഈ തുരുത്തിൽ ചുറ്റിയടിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതി അതിന്റെ ചന്തം നിറച്ചു വച്ച് സഞ്ചാരികളെ മാടി വിളിക്കുന്നൊരു കടവുണ്ട് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കയലോരത്ത്. ഈ കടവിൽ നിന്ന് നോക്കിയാൽ കാണുന്ന ദൂരത്ത് കണ്ടലുകൾ നിറഞ്ഞൊരു തുരുത്തുമുണ്ട്. ബോട്ടിൽ കയറി ഈ തുരുത്തിലെത്തിയാൽ മുട്ടറ്റം വെള്ളത്തിൽ രണ്ടേക്കറോളം വരുന്ന ഈ തുരുത്തിൽ ചുറ്റിയടിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതി അതിന്റെ ചന്തം നിറച്ചു വച്ച് സഞ്ചാരികളെ മാടി വിളിക്കുന്നൊരു കടവുണ്ട് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കയലോരത്ത്. ഈ കടവിൽ നിന്ന് നോക്കിയാൽ കാണുന്ന ദൂരത്ത് കണ്ടലുകൾ നിറഞ്ഞൊരു തുരുത്തുമുണ്ട്. ബോട്ടിൽ കയറി ഈ തുരുത്തിലെത്തിയാൽ മുട്ടറ്റം വെള്ളത്തിൽ രണ്ടേക്കറോളം വരുന്ന ഈ തുരുത്തിൽ ചുറ്റിയടിക്കാം. മീനും ഞണ്ടും പിടിക്കാം, കക്കയും ചിപ്പിയും പെറുക്കാം. സാമ്പ്രാണിക്കോടിയാണ് പ്രകൃതിയുടെ ചന്തം കൊണ്ടു വിനോദസഞ്ചാരികളെ അതിശയിപ്പിക്കുന്ന ആ തീരം. 

അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു സാമ്പ്രാണിക്കോടിയും അവിടത്തെ കണ്ടൽ തുരുത്തും. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡാണു സാമ്പ്രാണിക്കോടി. പ്രാക്കുളത്തിന്റെ തെക്കേ മുനമ്പായ ഇവിടെയാണ്  പണ്ട് ചെറുകപ്പലുകൾ ചരക്കു കയറ്റാനും ഇറക്കാനും അടുപ്പിച്ചിരുന്നത്. ചൈനക്കാരുടെ ചെറുകപ്പലുകൾ തദ്ദേശിയർക്കിടയിൽ അറിയപ്പെട്ടിരുന്നത് ചാമ്പ്രാണി എന്ന പേരിലായിരുന്നു എന്നു പറയപ്പെടുന്നു. അതിൽ നിന്നാണ് ഈ പ്രദേശത്തിന് സാമ്പ്രാണിക്കോടി എന്ന പേരു വന്നതെന്നാണ് വായ്മൊഴിയായി പ്രചരിച്ചു വരുന്ന കഥ. 

ADVERTISEMENT

മത്സ്യത്തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന തനി നാട്ടിനൻപുറമായ ഇവിടെ ദിവസവും നൂറുകണക്കിനു വിനോദസഞ്ചാരികളാണു കാഴ്ചകൾ കാണാനെത്തുന്നത്. ആലപ്പുഴ ഭാഗത്തു നിന്നു വരുമ്പോൾ കൊല്ലം ബൈപാസ് ആരംഭിക്കുന്ന കാവനാട് നിന്ന് അൽപദൂരം സഞ്ചരിച്ചാൽ കാവനാട് പാലത്തിലെത്തും. പാലത്തിൽ നിന്നു വലത്തേക്കു നോക്കിയാൽ കായലിനക്കരെ സാമ്പ്രാണിക്കടവ് കാണാം. കായലിനു നടുവിൽ പച്ചപുതച്ചു നിൽക്കുന്ന ചെറു തുരുത്താണ് സാമ്പ്രാണിത്തുരുത്ത്. 

കാവനാട് ബോട്ട് ജെട്ടിയിൽ നിന്ന് ജലഗതാഗത വകുപ്പിന്റെ ബോട്ട് മാർഗം നേരേ സാമ്പ്രാണിക്കടവിലെത്താം. റോഡ് മാർഗമാണെങ്കിൽ ബൈപസിലെ കടവൂർ സിഗ്നലിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് അഞ്ചാലുംമൂട്ടിലെത്തി പ്രാക്കുളം വഴി കടവിലെത്താം. വിനോദസഞ്ചാരികൾക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമെല്ലാം ഏക ആശ്രയം കടവിനു തൊട്ടടുത്തുള്ള കായൽത്തീരം റസ്റ്ററന്റ് ആണ്. ഡിടിപിസി നിർമിച്ച് കരാർ നൽകിയിരിക്കുന്നതാണ് ഈ കെട്ടിടം. മുൻകൂട്ടി ബുക്ക് ചെയ്ത് എത്തുന്നവർക്ക് രുചികരമായ കായൽവിഭവങ്ങൾ അടങ്ങുന്ന സമൃദ്ധമായ ഭക്ഷണം ഇവിടെ ലഭിക്കും. 

അഞ്ചാലുംമൂട്ടിൽനിന്നു സാമ്പ്രാണിക്കോടിയിലെത്തുമ്പോൾ ആദ്യം കാണുക സാമ്പ്രാണിക്കോടി മത്സ്യലേല ഹാളാണ്. കായൽ മത്സ്യങ്ങളുടെ കലവറയാകും പുലർച്ചെ ലേലഹാൾ. രാവിലെ 6 ന തുടങ്ങും. ഒരു മണിക്കൂറിനകം വിറ്റഴിയും. ധാരാളം മത്സ്യത്തൊഴിലാളികൾ ഇവിടെ വരുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ തീരെ കുറവ്. 

ജലഗതാഗത വകുപ്പിന്റെ കൊല്ലം- സാമ്പ്രാണിക്കോടി ബോട്ടിലും വഞ്ചിവീടുകളിലും കാറുകളിലുമായി നൂറുകണക്കിനു വിദേശ- ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ഒരു ശുചിമുറി പോലും ഇവിടെ നിർമിച്ചിട്ടില്ല. ശുചിമുറി നിർമിക്കാൻ ടൂറിസം വകുപ്പ് 7 ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലം കണ്ടെത്തി നൽകാൻ ഗ്രാമപഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. പ്രാഥമികാവശ്യങ്ങൾക്കു സൗകര്യമില്ലാതെ നട്ടം തിരിയുന്ന വിനോദസഞ്ചാരികൾക്ക് ആശ്രയം തൊട്ടടുത്തുള്ള കായൽത്തീരം റസ്റ്ററന്റ് ആണ്. ഡിടിപിസി കരാർ നൽകിയിരിക്കുന്നതാണ് ഈ കെട്ടിടം.

ADVERTISEMENT

ഇവിടെയെത്തിയാൽ അൽപം അകലെയായി കാണുന്ന കണ്ടൽ തുരുത്തിലെത്താൻ മനസ്സ് തുടിക്കും. അത്രമനോഹരമാണിവിടം. ദ്വീപിലേക്കു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ചെറു ബോട്ടിൽ പോകാം. തുരുത്തിൽ ഡിടിപിടസി തയാറാക്കിയ ഫ്ലോട്ടിങ് ജെട്ടിയിൽ ഇറങ്ങിയാൽ തുരുത്തിലേക്ക് നടന്നു പോകാം. സാമ്പ്രാണിക്കോടിയുടെ സൗന്ദര്യം അപ്പാടെ നുകരാൻ കഴിയും ഈ കണ്ടൽ തുരുത്തിലെത്തിയാൽ. രണ്ടേക്കറോളം വരുന്ന ദ്വീപാണ് സാമ്പ്രാണി തുരുത്ത്. ദേശീയ ജലപാതയ്ക്കു വേണ്ടി കായൽ ഡ്രജ് ചെയ്തെടുത്ത മണ്ണ് കൂട്ടിയിട്ടപ്പോൾ ഉണ്ടായ ദ്വീപാണ് ഇത്. 

വേലിയേറ്റ സമയത്തു പോലും ഇവിടെ മുട്ടറ്റം വെള്ളമേ കാണൂ. കൊച്ചു കുട്ടികൾക്കു പോലും ഇവിടെ നിർഭയമായി ജല കേളികൾ സാധ്യമാകും. കക്കയും ചിപ്പിയും പെറുക്കിയും തോർത്തുമുണ്ട് കൊണ്ട് ചെറുമീനിനെ പിടിക്കാൻ ശ്രമിച്ചും ഉല്ലസിക്കാം. ചാഞ്ഞു നിൽക്കുന്ന കണ്ടൽ മരത്തിൽ കയറിയിരിക്കാം. മതിവരുവോളം ഫോട്ടോയെടുക്കാം. 

മൺറോത്തുരുത്തിലേക്കുള്ള വഞ്ചിവീടുകൾ കടന്നുപോകുന്നത് സാമ്പ്രാണി തുരുത്തിനടുത്തുകൂടിയാണ്.  വഞ്ചി വീടുകളിലെ യാത്രക്കാരെ സാമ്പ്രാണക്കടവിലിറക്കി ചെറു ബോട്ടിൽ തുരുത്തിലെത്തിക്കും. ഈ തുരുത്തിലെ കാഴ്ചകൾ കൂടി ആസ്വദിച്ചാലേ മൺട്രോത്തുരുത്ത് യാത്രകൾ പൂർണമാകുകയുള്ളൂ. 

മഞ്ഞക്കണ്ടൽ ഉൾപ്പെടെ 9 ഇനം അപൂർവ കണ്ടൽച്ചെടികൾ ഇവിടെ തഴച്ചു വളരുന്നുണ്ട്. ജലപ്പരപ്പിനു മുകളിലേക്കു വളർന്നു നിൽക്കുന്ന കണ്ടൽ വേരുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കൗതുകക്കാഴ്ചയാണ്. 

ADVERTISEMENT

ഇപ്പോൾ ഡിടിപിസിയുടെ നിയന്ത്രണത്തിലാണ് തുരുത്ത്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഇവിടേക്കു വള്ളത്തിൽ വരാം. സന്ധ്യയ്ക്കു മുൻപു മടങ്ങണം. സൂര്യാസ്തമയം കാണാൻ പറ്റിയ സ്ഥലമാണ് ഇവിടം. കടലും കായലും ഒന്നാകുന്ന കാഴ്ച കണ്ട് കായൽക്കാറ്റേറ്റ് അവധി ദിവസങ്ങൾ ചെലവഴിക്കാൻ പറ്റിയൊരിടമാണ് സാമ്പ്രാണികോടി. 

മൺറോത്തുരുത്ത് കേന്ദ്രീകരിച്ചു അടുത്തകാലത്തായി വളർന്നു വരുന്ന കായൽ ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാവുന്ന ഗ്രാമമാണ് സാമ്പ്രാണിക്കോടി. പക്ഷേ, അതിന്റെ സാധ്യതകൾ അധികൃതർ തിരിച്ചറിയണം. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്കു വേണ്ടപ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ മടിച്ചു നിൽക്കരുത്. അതു പോലെ വിനോദ സഞ്ചാരികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. കണ്ടൽക്കാടുകൾ കയ്യേറാതെയും നശിപ്പിക്കാതെയും ആ പരിസ്ഥിതിക്കു കോട്ടം തട്ടാതെയും ഈ തുരുത്തിൽ ഇടപെടാൻ അവർ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ കൊണ്ട് കായലും കായൽത്തീരവും ഈ സുന്ദരഭൂമിയും മലിനമാക്കില്ലെന്ന് ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയും മനസ്സു വയ്ക്കണം. 

English Summary: Sambranikodi Island Kollam