അവധിക്കാലം കുടുംബത്തോടൊപ്പം സമാധാനപരമായി ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലുള്ള മറനാട്ട് മന. കേരളത്തില്‍ ഇന്ന് വളരെ അപൂര്‍വമായി കാണപ്പെടുന്ന പതിനാറുകെട്ടുകളില്‍ ഒന്നാണ് ഇത്. 1850 കളില്‍ നിര്‍മിക്കപ്പെട്ട ഈ കെട്ടിടം സഞ്ചാരികള്‍ക്കായി അതിന്‍റെ വാതിലുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധിക്കാലം കുടുംബത്തോടൊപ്പം സമാധാനപരമായി ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലുള്ള മറനാട്ട് മന. കേരളത്തില്‍ ഇന്ന് വളരെ അപൂര്‍വമായി കാണപ്പെടുന്ന പതിനാറുകെട്ടുകളില്‍ ഒന്നാണ് ഇത്. 1850 കളില്‍ നിര്‍മിക്കപ്പെട്ട ഈ കെട്ടിടം സഞ്ചാരികള്‍ക്കായി അതിന്‍റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. നഗരത്തിരക്കുകളില്‍ മനം മടുത്തവര്‍ക്ക്  ഇവിടെ വന്നു താമസിക്കാം. പഴമയുടെ പ്രൗഢഗാംഭീര്യം വിളിച്ചോതുന്ന ഈ മേല്‍ക്കൂരയ്ക്ക് കീഴില്‍ ഇഷ്ടമുള്ളത്രയും ദിനങ്ങള്‍ തങ്ങാം.

Image From Maranat Mana Heritage Homestay Official Site

മറനാട്ട് മനയിലെ 17-ആം നൂറ്റാണ്ടുവരെയുള്ള 8 തലമുറകളെക്കുറിച്ചുള്ള രേഖകള്‍ ലഭ്യമാണ്. ഐതിഹ്യമനുസരിച്ച് പരശുരാമന്‍ ഉണ്ടാക്കിയ 32 നമ്പൂതിരി വാസസ്ഥലങ്ങളിലൊന്നായ കരിക്കാട് ഗ്രാമത്തിലാണ് മന. യജുർവേദ ബ്രാഹ്മണരാണ് മറനാട്ടുകാര്‍. തന്ത്രി പാരമ്പര്യമുള്ള കുടുംബക്കാര്‍ ഈ പ്രദേശത്തെ മുപ്പതോളം ക്ഷേത്രങ്ങളിൽ വിവിധ ചുമതലകൾ നിർവഹിക്കുന്നു.

Image From Maranat Mana Heritage Homestay Official Site
ADVERTISEMENT

എട്ടേക്കര്‍ വിസ്തൃതിയുള്ള പറമ്പിനു നടുവിലായാണ് മന സ്ഥിതി ചെയ്യുന്നത്. കിഴക്കു പടിഞ്ഞാറ് ഭാഗത്തായാണ്‌ മനയുടെ പ്രവേശന കവാടം. മൂന്നു നിലയുള്ള കെട്ടിടത്തിനുള്ളില്‍ പഴയ കാലത്തെ കൊത്തുപണിയുള്ള ഫര്‍ണിച്ചറുകളും മറ്റും നിരവധി കാണാം.

Image From Maranat Mana Heritage Homestay Official Site

1850 കളിൽ നിർമിച്ചതിനുശേഷം പല തവണ കെട്ടിടത്തില്‍ മോടി പിടിപ്പിക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, കേരളത്തിന്‍റെ തനതായ വാസ്തുശൈലിക്കൊപ്പം അല്‍പ്പം വിദേശ സ്വാധീനവും കാണാനാകും.

Image From Maranat Mana Heritage Homestay Official Site

താമസക്കാര്‍ക്ക് കേരളത്തിന്‍റെ തനതായ ശൈലിയിലുള്ള രുചികരമായ വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. കൂടാതെ ചുറ്റുമുള്ള പരിസര പ്രദേശങ്ങള്‍ കാണാനുള്ള അവസരവും ആയുര്‍വേദ എണ്ണക്കുളികളും യോഗ ക്ലാസുകളും പുരാതന രേഖകള്‍ ഉള്ള ലൈബ്രറിയും എല്ലാമുണ്ട്. ചുറ്റുമുള്ള റബ്ബര്‍, സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ നടന്നു കാണാം. രണ്ടേക്കറില്‍ പരന്നുകിടക്കുന്ന സര്‍പ്പക്കാവിനുള്ളിലൂടെ നടക്കാം. 

Image From Maranat Mana Heritage Homestay Official Site

സ്വാതന്ത്ര്യാനന്തര സമൂഹത്തിന്‍റെ ഉയര്‍ച്ചയില്‍ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം മനസിലാക്കിയ ആധുനിക ചിന്തകനായിരുന്നു മനയിലെ അക്കാലത്തെ കാരണവരായിരുന്ന സുബ്രഹ്മണ്യം നമ്പൂതിരിപ്പാട്. 1953- ൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പ്രദേശത്ത്  ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചു. അക്കാലത്തെ വലിയ സാമൂഹിക മാറ്റമായിരുന്നു ഇത്. ചെമ്പ്രശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രൈമറി സ്കൂൾ ഇന്നും നിയന്ത്രിക്കുന്നത് മറനാട്ട് കുടുംബമാണ്.

Image From Maranat Mana Heritage Homestay Official Site
ADVERTISEMENT

170 വര്‍ഷത്തെ ചരിത്രവും പൈതൃകവും ഉറങ്ങുന്ന കെട്ടിടത്തിന്‍റെയും പരിസരത്തിന്‍റെയും പരിപാലനത്തിനായി 1980 ൽ സുബ്രഹ്മണ്യം നമ്പൂതിരിപ്പാട് തന്നെ മുന്‍കയ്യെടുത്ത് മറണാട്ട് മന ധർമസ്ഥാപന ട്രസ്റ്റ് എന്ന പേരില്‍ കുടുംബാംഗങ്ങളുടെ ഒരു സമിതി രൂപീകരിച്ചിരുന്നു. ഇവരാണ് ഇന്ന് മനയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത്. 

അടുത്തുള്ള സ്ഥലങ്ങൾ

മനയിൽ തമാസിച്ച്  അടുത്തുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കും യാത്ര നടത്താം.

1.നിലമ്പൂരിലെ വനങ്ങൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന ജംഗിൾ ബംഗ്ലാവിൽ താമസിക്കാം.

ADVERTISEMENT

2.ഏറ്റവും പഴക്കം ചെന്ന നിലമ്പൂർ തേക്കിൻ കാട്ടിലേക്ക് 24 കിലോമീറ്റർ ദൂരമുള്ളൂ.

3.പ്രസിദ്ധമായ കടലുണ്ടി പക്ഷിസങ്കേതം മനയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ്.

4.കേരള കലമണ്ഡലം

5.ഇളിടെ നിന്നും യാത്ര ചെയ്യാം ഉൗട്ടി, നീലഗിരി ഹിൽസ്റ്റേഷനിേലക്ക്

6.കോഴിക്കോട് ബീച്ചിലേക്ക് യാത്ര നടത്താം.

English Summary:  Traditional Namboothiri Illam Maranat Mana in Malappuram