കേരളത്തിൽ ആദ്യം ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നടന്ന സ്ഥലമാണ് അഞ്ചുതെങ്ങ്. അവിടെനിന്ന് കടലോരം പിടിച്ചൊരു യാത്ര അവസാനിക്കുന്നത് കാസർകോട് ചന്ദ്രഗിരിപ്പുഴയോരത്ത്. പാവയ്ക്ക പോലെ കിടക്കുന്ന കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയൊരു പര്യടനം. ബിഎംബ്ല്യു എക്സ് ഫൈവിന്റെ കരുത്തിന്റെ

കേരളത്തിൽ ആദ്യം ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നടന്ന സ്ഥലമാണ് അഞ്ചുതെങ്ങ്. അവിടെനിന്ന് കടലോരം പിടിച്ചൊരു യാത്ര അവസാനിക്കുന്നത് കാസർകോട് ചന്ദ്രഗിരിപ്പുഴയോരത്ത്. പാവയ്ക്ക പോലെ കിടക്കുന്ന കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയൊരു പര്യടനം. ബിഎംബ്ല്യു എക്സ് ഫൈവിന്റെ കരുത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ആദ്യം ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നടന്ന സ്ഥലമാണ് അഞ്ചുതെങ്ങ്. അവിടെനിന്ന് കടലോരം പിടിച്ചൊരു യാത്ര അവസാനിക്കുന്നത് കാസർകോട് ചന്ദ്രഗിരിപ്പുഴയോരത്ത്. പാവയ്ക്ക പോലെ കിടക്കുന്ന കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയൊരു പര്യടനം. ബിഎംബ്ല്യു എക്സ് ഫൈവിന്റെ കരുത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ആദ്യം ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നടന്ന സ്ഥലമാണ് അഞ്ചുതെങ്ങ്.  അവിടെനിന്ന് കടലോരം പിടിച്ചൊരു യാത്ര അവസാനിക്കുന്നത് കാസർകോട്  ചന്ദ്രഗിരിപ്പുഴയോരത്ത്.  പാവയ്ക്ക പോലെ കിടക്കുന്ന കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയൊരു പര്യടനം.  ബിഎംബ്ല്യു എക്സ് ഫൈവിന്റെ കരുത്തിന്റെ പുറത്തായിരുന്നു രണ്ടു ദിവസത്തെ യാത്ര. 

അഞ്ചുതെങ്ങിൽ നിന്നു തുടക്കം

ADVERTISEMENT

കടലിനോടു ചേർന്നാണ് അഞ്ചുതെങ്ങിലെ ചതുരക്കോട്ട. തലസ്ഥാനനഗരിയിൽനിന്ന് തീരദേശപാതയിലൂടെ അരമണിക്കൂർ ഓടേണ്ടി വന്നു എക്സ് ഫൈവിന്, ബ്രിട്ടിഷുകാരുടെ കേരളത്തിലെ ആദ്യ സ്ഥിരം താവളത്തിൽ എത്താൻ. കയ്യെത്തുംദൂരത്ത് കടലുള്ള വീടുകൾ. തെങ്ങിൻതോപ്പുകൾ. അപ്പുറം കായൽ. ഭംഗിയുള്ള വഴിയാണിത്. അഞ്ചുതെങ്ങ് കോട്ടയ്ക്കുള്ളിൽ അധികം കാഴ്ചകളില്ല. പക്ഷേ, ആ കോട്ടതന്നെ ഒരു കാഴ്ചയാണ്. ബ്രിട്ടിഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത സമരമായിരുന്ന ആറ്റിങ്ങൽ കലാപത്തിന്റെ ഓർമകൾ ആ കോട്ടയ്ക്കുണ്ടായിരിക്കും. മുന്നൂറു വർഷമായി അവിടെ ആയുധപ്പോരുനടന്നിട്ട്.  

കോട്ടയെ ചുറ്റിയുള്ള വഴിക്കപ്പുറം വലിയ പ്രകാശഗോപുരം. കടലിൽ പോകുന്നവർക്കു ദിശ കാണിക്കാനുള്ള ഗോപുരത്തിനു മുകളിൽ കയറിയാൽ കാണുന്നതാണ് ആദ്യ ചിത്രം. ആറ്റിങ്ങൽ റാണി നൽകിയ സ്ഥലമായിരുന്നു ഇത്. ആറു മാസം ഈ കോട്ടയെ നാട്ടുകാർ ഉപരോധിച്ചെന്നു ചരിത്രം പറയുന്നു. പിന്നീട് തലശ്ശേരിയിൽനിന്നു പട്ടാളമെത്തി സമരം അടിച്ചമർത്തി.   

വർക്കലയിലേക്ക് തീരദേശ പാതയിലൂടെ 

അഞ്ചുതെങ്ങിൽനിന്നു കൊല്ലത്തേക്ക് അതിമനോഹരമായ വഴിയുണ്ട്.  കേരളത്തിലെ ഈ തീരദേശവഴിയും അധികം പേരുടെയും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു തോന്നുന്നു. സഞ്ചാരികൾ കുറവ്.വർക്കലയിലെ ക്ലിഫിനു മുകളിൽനിന്നു നോക്കുമ്പോൾ അറബിക്കടലിനു മറ്റൊരു മുഖം. ആകാശപ്പറക്കലും നീന്തലുമുണ്ടെങ്കിലും ആൾക്കാർ കുറവ്.  കടലിനോടു ചേർന്നു കിടക്കുന്ന കുന്നിനു മുകളിൽനിന്നു കടൽ കാണുന്നത് കേരളത്തിൽ അപൂർവം. 

ADVERTISEMENT

ആത്മീയ തീർഥാടനത്തിനും പേരുകേട്ടയിടമാണല്ലോ വർക്കല. വിദേശികൾ ഏറെയെത്തുന്ന വർക്കല വൃത്തിയുടെ കാര്യത്തിൽ വളരെ മുൻപിലാണ്.  അഞ്ചുതെങ്ങിൽനിന്നു നാൽപതു കിലോമീറ്റർ ദൂരം ആസ്വദിച്ചു വണ്ടിയോടിക്കാം. ബിഎമ്മിന്റെ ഇരട്ടഗ്രില്ലിനെ കടൽകാണിക്കാൻവേണ്ടിയെന്നോണം പുലിമുട്ടുകൾക്കു മുകളിൽ കടലിലേക്കു തള്ളി നടപ്പാതയുണ്ടാക്കിയിട്ടുണ്ട്.  നീലിമയാസ്വദിച്ച് ഏറെനേരം ആ വിജനതയിലിരിക്കാം. ഇനിയുള്ള ഇടങ്ങളെല്ലാം നമുക്കു സുപരിചിതമാണല്ലോ.ആലപ്പുഴപ്പട്ടണം താണ്ടി എറണാകുളത്തെ നോർത്ത് പറവൂർ വഴി, കൊടുങ്ങല്ലൂർ അമ്പലത്തിനു മുന്നിലൂടെ, ചാവക്കാട് കടൽത്തീരത്തിനു ചാരിയുള്ള പാതയിലൂടെ കോഴിക്കോട്ടേക്ക്.  ഇവിടെയെല്ലാം കടലിലിറങ്ങാനും വിശ്രമിക്കാനും ഇടങ്ങളുണ്ട്. തളിക്കുളത്തെ സ്നേഹതീരം, നാട്ടിക ബീച്ച് എന്നിവ ഉദാഹരണം. 

വടക്കോട്ട് രാത്രിയാത്രയാണു രസം

രണ്ടു ദിവസം കൊണ്ടു കേരളത്തിന്റെ രണ്ടറ്റവും തൊടണം എന്ന ആഗ്രഹത്തിനു കുതിപ്പേകിയത് എം ബാഡ്ജ് ഉള്ള ബിഎംഡബ്ല്യു എക്സ് 5 എസ്‌യുവി. കാൽകൊടുത്താൽ പറക്കുന്ന സ്വഭാവം. അഞ്ചുപേർക്ക് ഇരിക്കാം. പക്ഷേ, നീണ്ട ഡ്രൈവിന്റെ ക്ഷീണം തീർക്കാൻ പിന്നിൽ രണ്ടുപേർ കിടന്നുറങ്ങി. എങ്ങനെയെന്നല്ലേ. പിൻസീറ്റ് മടക്കിയാൽ ഫ്ലാറ്റ് ബെഡ് ആകും.  തുറന്നിട്ട സൺറൂഫിലൂടെ ആകാശവും കണ്ട് കിടക്കാം. ഇരിക്കുന്നതിനെക്കാൾ യാത്രാസുഖം ഇങ്ങനെയാണെന്നു തോന്നി. 

കോഴിക്കോട്- കണ്ണൂർ രാത്രിയാത്രയാണു നല്ലത്. തിരക്കുകളുണ്ടാകില്ല.  എക്സ് ഫൈവിന്റെ പാൽവെളിച്ചത്തിൽ 90 കിലോമീറ്റർ താണ്ടിയത് അറിഞ്ഞതേയില്ല.  വിൻഡ് സ്ക്രീനിലെ ഹെഡ് അപ് ഡിസ്പ്ലേയിൽ പാട്ടിന്റെ പേരു വരെ കാണാം. ആ പേരു നോക്കി, സ്റ്റിയറിങ്ങിലെ ബട്ടണിൽ ഇഷ്ടപ്പെട്ട പാട്ടുമാറ്റിക്കൊണ്ടിരുന്നപ്പോൾ പിന്നിൽ രണ്ടുപേർ സുഖമായി ഉറങ്ങുകയായിരുന്നു. 

ADVERTISEMENT

അതിരാവിലെ കാസർകോട് എത്തി.  പകൽ ഓടിയാലെത്തുകയേ ഇല്ല ഈ റോഡുകളിലൂടെ.  വെള്ള വരയിട്ട റോഡുകൾക്കിരുപുറവും വിശാലമായ ഒഴിഞ്ഞ പറമ്പുകൾ. കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇങ്ങനെയൊരു കാഴ്ച കേരളത്തിന്റെ മറ്റു സ്ഥലങ്ങളിൽ കാണാൻ കിട്ടാത്ത അവസ്ഥയാണ്.  ബേക്കൽ കോട്ടയ്ക്കു താഴെ കടലിൽ പ്രഭാതസ്നാനം.  ബേക്കലിനെപ്പറ്റി മുൻപും നമ്മൾ പറഞ്ഞിട്ടുണ്ട്.  കോട്ടയൊന്നു നടന്നു കണ്ടശേഷം  കാസർകോട്ടെ അറിയൊത്തൊരു കോട്ടയിലേക്ക്.  

ചന്ദ്രഗിരിക്കോട്ട

കാസർകോടിന്റെ ജീവനാഡിയായ ചന്ദ്രഗിരിപ്പുഴയോരത്ത്, അഴിമുഖത്തേക്ക് ഒരു കണ്ണെറിഞ്ഞുനിൽക്കുന്ന ചെറിയൊരു കോട്ട. അഞ്ചുതെങ്ങ് കോട്ടയെക്കാളും പഴക്കമുണ്ട് എന്ന് പറയപ്പെടുന്നു.  കോലത്തുനാട് എന്ന നാട്ടുരാജ്യത്തിന്റെ കീഴിലായിരുന്ന ചന്ദ്രഗിരിക്കോട്ട പിന്നീട് പല കൈമറിഞ്ഞ് ബ്രിട്ടിഷുകാരുടെ കയ്യിലെത്തിയെന്നു ചരിത്രം. വൻ ചെങ്കല്ലുകൊണ്ടാണു ഭിത്തികൾ. കമാനങ്ങളും ചതുരവടിവുള്ള ഭിത്തികളും ചേർന്ന കോട്ട വലിയ സംരക്ഷണമൊന്നുമില്ലാതെ കിടപ്പുണ്ട്. സായാഹ്നത്തിൽ കോട്ടയിലെത്തുന്നതാണ് രസകരം. ആറു കിലോമീറ്റർ ദുരമേയുള്ളൂ കാസർകോട് ടൗണിൽനിന്ന് കോട്ടയിലേക്ക്. ആനയിരിപ്പു പോലെയൊരമ്പലം

പട്ടണത്തിൽനിന്ന് പോയിവരേണ്ട ഇടമാണ് മധൂർ അനന്തേശ്വരവിനായക ക്ഷേത്രം. ആന ഇരിക്കുന്നതുപോലെയാണ് അമ്പലത്തിന്റെ പിൻഭാഗത്തിന്റെ രൂപകൽപന. മുകളിലെ തട്ടുകളിൽ കൊത്തുപണികൾ ഏറെ. അമ്പലത്തിന്റെ ചുറ്റിനുമുള്ള പുൽമൈതാനത്തിലൂടെ നടന്നാൽ മധുവാഹിനി എന്ന ചെറുനദിയോരത്തെത്താം. കാസർകോട് എത്തിയാൽ സന്ദർശിക്കേണ്ട ഇടങ്ങളിലൊന്നാണ് മധൂർ അമ്പലം. വിശാലമായി പാർക്കിങ് ഗ്രൗണ്ടിൽ വിശ്രമിക്കുകയായിരുന്ന എക്സ് ഫൈവിനെ ഉണർത്തി മറ്റൊരു ആരാധനാലയത്തിലേക്കു ചെന്നു. 

മാലിക് ദീനാർ പള്ളി

നഗരഹൃദയത്തിലാണ് ചരിത്രം ഉണർന്നിരിക്കുന്ന ആ പള്ളിയുള്ളത്. 1379 വർഷമാണ് പള്ളിയുടെ പഴക്കമായി കണക്കാക്കപ്പെടുന്നത്. രണ്ടാം ഖലീഫയുടെ കാലത്ത് മാലിക് ദീനാറും അനുചരൻമാരും ദക്ഷിണേന്ത്യയിൽ പത്തു പള്ളികൾ സ്ഥാപിച്ചു. ആദ്യത്തേത് കൊടുങ്ങല്ലൂരിലേതാണ്. കാസർകോട് തളങ്കരയിലെ ഈ പള്ളി എട്ടാമത്തേതും. ഇന്നത്തെ പള്ളി പുനർനിർമിച്ചതാണ്. ഉൾവശം കൊത്തുപണികളാൽ സമ്പന്നമാണ്. മരമച്ചുകൾക്കുതാഴെ  പച്ചപ്പരവതാനി വിരിച്ച അകത്തളങ്ങളിൽ ശാന്തത കുടിയിരിക്കുന്നു. ഇരുമ്പുഗോവണിയൊക്കെ കാണേണ്ടതു തന്നെ. 

മറ്റു കാസർകോട് കാഴ്ചകൾ

കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർഗോട് സുന്ദരമായ ബീച്ചുകളാലും സാംസ്കാരിക വൈവിധ്യമാർന്ന ജീവിതരീതിയാലും നമ്മെ അതിശയിപ്പിക്കും. വടക്കൻ ജില്ലകളിൽ കാണാനെന്തുണ്ട് എന്നു ചോദിച്ച സുഹൃത്തിനോടു  പറയാൻ ഏറെയുണ്ടായിരുന്നു ട്രാവലോഗ് കഴിഞ്ഞപ്പോൾ. ചുവപ്പു ദൈവങ്ങൾ മണ്ണിലിറങ്ങുന്ന തെയ്യക്കാലം. കുടക് അതിർത്തിയിലെ മഞ്ഞുപുതച്ചുറങ്ങുന്ന റാണീപുരം മലനിരകൾ. 

വൈവിധ്യമാർന്ന ആരാധനാലയങ്ങൾ. ഡ്രൈവിങ് ഇഷ്ടപ്പെടുന്നവർക്കും കാസർഗോഡ് ഒരു അനുഭവമായിരിക്കും.  വിശാലമായ പറമ്പുകളിലൂടെയുള്ള സുന്ദരൻ പാതകളിലൂടെ മൂളിപ്പറക്കാം എന്നതു തന്നെ കാരണം. തിരക്കുകളില്ലാത്ത നാടൻ വഴികൾ. അങ്ങുദൂരേക്കു വരെ കാണാവുന്നത്ര വിജനമായ പാതകൾ ഇവയെല്ലാം കാസർകോടിനു മാത്രം സ്വന്തം. ടൗണിലൂടെ വണ്ടിയോടിക്കുന്ന പ്രതീതി നൽകുന്ന കേരളത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നു വ്യത്യസ്തം. 

രണ്ടു ദിവസം കൊണ്ട് കേരളം നീളത്തിൽ കാണണമെങ്കിൽ എക്സ് 5 പോലെയൊരു വാഹനം തന്നെ വേണം. ആക്സിലറേറ്ററിൽ കാലമർത്തുമ്പോഴേ പറക്കുന്ന സ്വഭാവം തന്നെ  ഈ യാത്രയിൽ ട്രാവൽമേറ്റ് ആകാനുള്ള അടിസ്ഥാന ഗുണം. എക്സ് ഫൈവ് തിരികെ എടുക്കുമ്പോൾ സന്ധ്യയാകാറായിരുന്നു. ഈ കോട്ടകളും ആരാധനാലയങ്ങളും കേരളത്തിൽ എന്തു മാറ്റം വരുത്തിയെന്ന് ആലോചിച്ചു.  പുറത്തുനിന്നു വന്നവരാണ് ചരിത്രത്തെ മാറ്റിയത്. അതിൽ നാടിനോടു ചേർന്നവർ നിർമിച്ചവ ഇന്നും സജീവമായി നാട്ടിലുണ്ട്. അധിനിവേശം മാത്രം ലക്ഷ്യമിട്ടുവന്നവരുടെ നിർമിതികൾ സ്മാരകങ്ങളായി മാറി.  അഞ്ചുതെങ്ങും ചന്ദ്രഗിരിക്കോട്ടയും സാക്ഷികൾ. 

 

English Summary : Place to visit Anchuthengu Kerala Tourism