മലനിരകളും തേയിലത്തോട്ടങ്ങളും സദാസമയവും മൂടൽമഞ്ഞിന്റെ തലോടലും, മൂന്നാറോ ഊട്ടിയോ കൊ‍ടൈക്കനാലോ അല്ല പൊന്മുടിയുടെ സൗന്ദര്യത്തെയാണ് വർണിക്കുന്നത്. സദാസമയവും മഞ്ഞു പെയ്തിറങ്ങുന്ന മല കാണണമെങ്കിൽ പൊന്മുടിയിലേക്ക് പോകണം.തിരുവനന്തപുരം നഗരത്തിൽ നിന്നു പൊന്മുടിയിലേക്കുള്ള യാത്ര ആരംഭിച്ച് കുറച്ചു

മലനിരകളും തേയിലത്തോട്ടങ്ങളും സദാസമയവും മൂടൽമഞ്ഞിന്റെ തലോടലും, മൂന്നാറോ ഊട്ടിയോ കൊ‍ടൈക്കനാലോ അല്ല പൊന്മുടിയുടെ സൗന്ദര്യത്തെയാണ് വർണിക്കുന്നത്. സദാസമയവും മഞ്ഞു പെയ്തിറങ്ങുന്ന മല കാണണമെങ്കിൽ പൊന്മുടിയിലേക്ക് പോകണം.തിരുവനന്തപുരം നഗരത്തിൽ നിന്നു പൊന്മുടിയിലേക്കുള്ള യാത്ര ആരംഭിച്ച് കുറച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലനിരകളും തേയിലത്തോട്ടങ്ങളും സദാസമയവും മൂടൽമഞ്ഞിന്റെ തലോടലും, മൂന്നാറോ ഊട്ടിയോ കൊ‍ടൈക്കനാലോ അല്ല പൊന്മുടിയുടെ സൗന്ദര്യത്തെയാണ് വർണിക്കുന്നത്. സദാസമയവും മഞ്ഞു പെയ്തിറങ്ങുന്ന മല കാണണമെങ്കിൽ പൊന്മുടിയിലേക്ക് പോകണം.തിരുവനന്തപുരം നഗരത്തിൽ നിന്നു പൊന്മുടിയിലേക്കുള്ള യാത്ര ആരംഭിച്ച് കുറച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലനിരകളും തേയിലത്തോട്ടങ്ങളും സദാസമയവും മൂടൽമഞ്ഞിന്റെ തലോടലും, മൂന്നാറോ ഊട്ടിയോ കൊ‍ടൈക്കനാലോ അല്ല  പൊന്മുടിയുടെ സൗന്ദര്യത്തെയാണ് വർണിക്കുന്നത്. സദാസമയവും മഞ്ഞു പെയ്തിറങ്ങുന്ന മല കാണണമെങ്കിൽ പൊന്മുടിയിലേക്ക് പോകണം. 

തിരുവനന്തപുരം നഗരത്തിൽ നിന്നു പൊന്മുടിയിലേക്കുള്ള യാത്ര ആരംഭിച്ച് കുറച്ചു കഴിയുമ്പോൾ തന്നെ, ഉയരം കൂടുന്ന ഭൂപ്രകൃതിയും ചെറുകുന്നുകളും പച്ചപ്പും തണുത്ത കാറ്റുമായിരിക്കും സഞ്ചാരികളെ സ്വാഗതം ചെയ്യുക. നിമിഷനേരം കൊണ്ട് അടുത്തുള്ള കാഴ്ചയെ മറക്കുന്ന കോടമഞ്ഞിന്റെ കുളിർമയും നോക്കെത്താ ദൂരത്തോളം പടർന്നുകിടക്കുന്ന സഹ്യ സൗന്ദര്യവും ഏതു സഞ്ചാര പ്രേമിയുടെയും മനസ് നിറയ്ക്കും.

ADVERTISEMENT

ഇരുപത്തിരണ്ട് ഹെയർപിൻ വളവുകൾ ചുറ്റിക്കയറിയാലെത്തുന്ന പൊന്മുടി എന്നും സഞ്ചാരികളെ വിസ്മയിപ്പിക്കും. കോടമഞ്ഞ് പെയ്തിറങ്ങുന്ന പൊന്മുടിയുടെ മലമടക്കുകൾ എല്ലാക്കാലത്തും വിനോദസഞ്ചാരികളുടെ പറുദീസയാണ്. നട്ടുച്ചയ്ക്ക് പോലും ഇവിടെ കോടമഞ്ഞ് പെയ്തിറങ്ങുന്നത് കാണാം.

തലസ്ഥാന നഗരിയില്‍നിന്ന് 60 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരെയാണ് ഈ വിനോദസഞ്ചാര കേന്ദ്രം. പ്രശാന്തമായ കാലാവസ്ഥയും തേയില തോട്ടങ്ങളും മലനിരകളെ കൂടുതല്‍ നിറച്ചാര്‍ത്താക്കുന്നു. 

കോവിഡ് പടരുന്ന സാഹചര്യത്തിൽ പൊൻമുടി വിനോദസഞ്ചാരകേന്ദ്രം താൽക്കാലികമായി അടച്ചിരിക്കുകയാണ്. സഞ്ചാരകേന്ദ്രങ്ങൾ തുറക്കുമ്പോൾ ഇൗ മനോഹരയിടത്തേക്ക് യാത്ര തിരിക്കാം.

പൊൻമുടിയിലെ കാഴ്ചകൾ

ADVERTISEMENT

ഇടത്താവളമൊരുക്കി കല്ലാറും മീൻ മുട്ടിയും

പൊന്മുടിയിലേക്ക് യാത്ര ആരംഭിക്കുമ്പോൾ തന്നെ ആദ്യം കാണുന്ന കാഴ്ചയാണ് കല്ലാർ. ഇവിടേക്കുള്ള യാത്രയിലെ ഇടത്താവളമാണ് കല്ലാര്‍. ഇതിനടുത്തായിട്ടാണ് പ്രശസ്തമായ മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കല്ലാറിന്റെ തീരം ചേർന്നുളള കാനനപ്പാതയിലൂടെ ട്രക്കിങ് നടത്തി വെളളച്ചാട്ടം കാണാം. ഇതിന് ഫോറസ്റ്റ് അധികൃതരുടെ അനുമതി വേണം.

ടോപ്പ് സ്റ്റേഷൻ

പൊന്മുടിയിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ നിന്നും 2 കിലോമീറ്റർ അകലെയായിട്ടാണ് ടോപ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. മൂടൽമഞ്ഞിനിടയിലൂടെയുള്ള ആ യാത്ര അവിസ്മരണീയമായിരിക്കും. ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ പ്രദേശമാണ് ടോപ് സ്റ്റേഷൻ. അതിനടുത്തായി ചെറിയൊരു ചെക്ക് പോസ്റ്റുണ്ട്. ഇവിടെ വരെ മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ഈ ചെക്ക് പോസ്റ്റിനരികിലായി പൊന്മുടി ടൂറിസത്തിന്റെ ശിലാഫലകവും ശിൽപങ്ങളും കാണാം.

ADVERTISEMENT

പേപ്പാറ വന്യജീവി സങ്കേതം

പൊന്‍മുടി സന്ദർശിക്കാൻ എത്തുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് പേപ്പാറ വന്യജീവി സങ്കേതം. തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്തിന്റെ ഭാഗമാണ്. 1983ല്‍ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച ഇവിടെ വന്യജീവി മൃഗങ്ങളെ ധാരാളമായി കണ്ടുവരുന്നു. നിത്യഹരിത വനങ്ങൾ, കുന്നുകൾ, താഴ്‌വരകൾ, ശുദ്ധജല തടാകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈ വന്യജീവി സങ്കേതം.

അഗസ്ത്യാർ കൂടം

ട്രക്കിങ് പറുദീസയായ അഗസ്ത്യാർകൂടം പൊന്മുടി സന്ദർശനവേളയിൽ കാണാം. പ്രശസ്തമായ തീർത്ഥാടന കേന്ദ്രം എന്നതിനപ്പുറം, അഗസ്തകൂടം ട്രക്കിങ് പ്രേമികളുടെ ഇഷ്ടയിടമാണ്. രണ്ടുദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന 28 കിലോമീറ്റർ നീളമുള്ള ട്രെക്കിങ്ങാണ് ഇവിടെയുള്ളത്. 6128 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ വനമേഖല, കേരളത്തിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടിയായി കണക്കാക്കപ്പെടുന്നു.

അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്രയുടെ തുടക്കം തിരുവനന്തപുരം ബോണാക്കാടുള്ള ഫോറസ്റ് പിക്കറ്റ് സ്റ്റേഷനിൽ നിന്നാണ്. 12 വർഷത്തിലൊരിക്കൽ ഇവിടെയും നീലക്കുറിഞ്ഞി പൂക്കും. അത്യപൂർവങ്ങളായ നിരവധി ഔഷധസസ്യങ്ങളാൽ സമൃദ്ധമാണിവിടം. രണ്ടായിരത്തിലധികം ഔഷധച്ചെടികൾ ഗവേഷകർ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. 

മങ്കയം വെള്ളച്ചാട്ടം

പൊന്മുടി യാത്രയിലെ പ്രശസ്തമായ കാഴ്ചകളിൽ മറ്റൊന്നാണ് മങ്കയം വെള്ളച്ചാട്ടം. കാടിനു നടുവിലൂടെയാണെത്തുന്നതെങ്കിലും അതിന്റെ വന്യതയൊന്നും മങ്കയം വെള്ളച്ചാട്ടത്തിനില്ല. വളരെ ശാന്തമായൊഴുകുന്ന വെള്ളച്ചാട്ടമാണിത്. 

കുട്ടികൾക്കും കുടുംബത്തിനുമെല്ലാം സുരക്ഷിതമായി ഇറങ്ങാൻ സാധിക്കും. ചെറൂഞ്ചിയില്‍ നിന്നുത്ഭവിച്ച് ബ്രൈമൂര്‍ വനമേഖലയിലൂടെവരുന്ന നദിയാണ് ചിറ്റാര്‍. ചിറ്റാറിന്റെ കൈവഴിയായാണ് മങ്കയം ഒഴുകുന്നത്.വെള്ളച്ചാട്ടത്തിന്റെ സമീപം വരെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്നതിനാല്‍ ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ല. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ.

വരയാട്ടുമൊട്ട

1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പർവതശിഖരം പൊൻമുടിയിൽ നിന്നോ മങ്കയം ചെക്ക് പോസ്റ്റിൽ നിന്നോ എളുപ്പത്തിൽ എത്തിച്ചേരാം. പൊന്മുടിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായി കണക്കാക്കപ്പെടുന്ന ഇവിടം വരയാടുകളുടെ ആവാസകേന്ദ്രമാണ്. കുത്തനെയുള്ള മലനിരകളിലൂടെ തകർപ്പൻ ട്രെക്കിംഗിലൂടെ നിങ്ങൾക്ക് ഇതിനു മുകളിൽ എത്താം.

സെന്തുരുണി വന്യജീവി സങ്കേതം

വംശനാശ  ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ വന്യജീവിസങ്കേതം.ജംഗിൾ സഫാരി, ട്രെക്കിങ്,ക്യാമ്പിങ് തുടങ്ങി വന്യജീവിസങ്കേതത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്കായി വിവിധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധമാണെങ്കിലും മറ്റു പ്രവേശന ഫീസുകൾ ഒന്നും തന്നെയില്ല.പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശമായ ഇവിടം അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്.

English Summary: Mesmerising sights - Ponmudi Hill Station, Kerala