കേരളത്തിലെ കപ്പല്‍ യാത്രാപ്രേമികളുടെ മനസ്സു കീഴടക്കിയ 'ഈജിപ്ഷ്യന്‍ റാണി' വീണ്ടും കടലിലേക്ക്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം, കേരള ഷിപ്പിങ് ആന്‍ഡ്‌ ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷ(കെഎസ്ഐഎൻ‍സി)ന്‍റെ ആഡംബര കപ്പലായ നെഫർടിടി സര്‍വീസ് പുനരാരംഭിക്കുന്നു. സഞ്ചാരികള്‍ക്ക് പോക്കറ്റില്‍ ഒതുങ്ങുന്ന നിരക്കില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ കപ്പല്‍ യാത്രാപ്രേമികളുടെ മനസ്സു കീഴടക്കിയ 'ഈജിപ്ഷ്യന്‍ റാണി' വീണ്ടും കടലിലേക്ക്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം, കേരള ഷിപ്പിങ് ആന്‍ഡ്‌ ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷ(കെഎസ്ഐഎൻ‍സി)ന്‍റെ ആഡംബര കപ്പലായ നെഫർടിടി സര്‍വീസ് പുനരാരംഭിക്കുന്നു. സഞ്ചാരികള്‍ക്ക് പോക്കറ്റില്‍ ഒതുങ്ങുന്ന നിരക്കില്‍ അറബിക്കടലിലെ സൂര്യാസ്തമയം ആസ്വദിച്ചു കാണാനും ലോകനിലവാരത്തില്‍ അണിയിച്ചൊരുക്കിയ കപ്പലിലെ വിവിധ സൗകര്യങ്ങള്‍ ആസ്വദിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ഇതിനായുള്ള ബുക്കിങ്ങുകള്‍ ആരംഭിച്ചതായി നെഫർടിടി മാര്‍ക്കറ്റിങ് മാനേജര്‍ കാര്‍ത്തിക് മേനോന്‍ അറിയിച്ചു.

Image From nefertiticruise Site

സെപ്റ്റംബര്‍ 18നായിരിക്കും നെഫർടിടിയുടെ ഈ സീസണിലെ കന്നിയാത്ര. തുടര്‍ന്ന്, സെപ്റ്റംബര്‍ 26, ഒക്ടോബര്‍ 2 എന്നീ തീയതികളിലും ട്രിപ്പുകള്‍ ഉണ്ടാകും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. മുതിർന്നവർക്ക് 1999 രൂപ, കുട്ടികൾക്ക് (5 - 10 വയസ്സ്) 499 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. നാലുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ടിക്കറ്റ് സൗജന്യമാണ്. ബുക്കിങ്ങിനും മറ്റു വിവരങ്ങള്‍ക്കും www.nefertiticruise.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9744601234, 9846211144 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം. തുടര്‍ന്നുള്ള യാത്രകളുടെ വിവരങ്ങളും വെബ്സൈറ്റിലൂടെ യഥാസമയം സഞ്ചാരികളെ അറിയിക്കും.

Image From nefertiticruise Site
ADVERTISEMENT

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും കപ്പൽ കൊച്ചിയിൽ നിന്ന് പുറപ്പെടുന്നത്. വിവാഹം, കോര്‍പ്പറേറ്റ് ഇവന്‍റുകള്‍, ഒത്തുചേരലുകള്‍ എന്നിവയ്ക്കായുള്ള ബുക്കിങ്ങും പുനരാരംഭിച്ചിട്ടുണ്ട്. നെഫർടിടിയുടെ മുന്‍യാത്രകള്‍ എല്ലാം തന്നെ വന്‍വിജയമായിരുന്നു.

പുരാതന ഈജിപ്തിലെ അതിശക്തയായ ഭരണാധികാരിയും സുന്ദരിയുമായിരുന്ന നെഫർടിടി രാജ്ഞിയുടെ പേരിലാണ് കപ്പല്‍ അറിയപ്പെടുന്നത്. 1370-1330 BC- യില്‍ ഈജിപ്തിലെ ഫറവോയായിരുന്ന അങ്കേതന്‍റെ പത്നിയായിരുന്നു അവര്‍. ഭാര്യയെ തനിക്കു തുല്യമായായിരുന്നു ഫറവോ കണ്ടിരുന്നത്. സൂര്യനെ ദൈവമായി കാണുന്ന 'ഏതെന്‍' രീതിക്ക് തുടക്കം കുറിച്ച അവര്‍ ഈജിപ്ഷ്യന്‍ കലാരൂപങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും ചെയ്തവരായിരുന്നു. രാജ്ഞിയുടെ പ്രശസ്തി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നു. കേരളത്തില്‍ ആദ്യമായി, ഈജിപ്ഷ്യൻ തീം അടിസ്ഥാനമാക്കിയാണ് കപ്പല്‍ അലങ്കരിച്ചിട്ടുള്ളത്‌ എന്നതും സഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ്. ഈജിപ്ഷ്യന്‍ തീമിലുള്ള അലങ്കാരങ്ങളും ഇന്റീരിയര്‍ ഡിസൈനും കൗതുകമുണര്‍ത്തുന്നതാണ്.

Image From nefertiticruise Site

രുചിയൂറും വിഭവങ്ങൾ

രുചികരമായ മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ സ്വാദോടെ വിളമ്പുന്ന എസി റസ്‌റ്റോറന്‍റ് ആണ് കപ്പലിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത. ത്രീഡി തിയേറ്റര്‍, ലോഞ്ച് ബാര്‍, ഓപ്പണ്‍ സണ്‍ഡെക്ക്, ചില്‍ഡ്രന്‍സ് പ്ലേ റൂം, ബാങ്ക്വറ്റ് ഹാള്‍ മുതലായവയും ഇതിലുണ്ട്. 

Image From nefertiticruise Site
ADVERTISEMENT

പാക്കേജുകള്‍ അറിയാം

ഒരു മണിക്കൂര്‍ സൗജന്യയാത്ര അടക്കം മൊത്തം നാലു മണിക്കൂര്‍ യാത്ര ഒരുക്കുന്ന സണ്‍സെറ്റ് ക്രൂസ്, 5 മണിക്കൂര്‍ നീളുന്ന ഇവന്‍റ് ക്രൂസ്, 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഡ്യുറേഷന്‍ ട്രിപ്പ്‌, നോണ്‍-ക്രൂസ് മോഡ് ബാങ്ക്വറ്റ് ബുക്കിങ് എന്നിവയാണ് ഇപ്പോള്‍ നെഫർടിടിയില്‍ നല്‍കുന്ന സേവനങ്ങള്‍. ഇവ ഇഷ്ടാനുസരണം ക്രമീകരിക്കാനും സൗകര്യമുണ്ട്. ഓരോന്നിന്‍റെയും ചാര്‍ജ്, മറ്റു വിവരങ്ങള്‍ മുതലായവ ചുവടെ.

സണ്‍സെറ്റ് ക്രൂസ്

Image From nefertiticruise Site

മുതിർന്നവർക്ക് (11 വയസ്സിനു മുകളില്‍): 1999 രൂപ

ADVERTISEMENT

കുട്ടികൾക്ക് (5 - 10 വയസ്സ്): 499 രൂപ

4 വയസ്സുവരെ സൗജന്യയാത്ര

∙ 3 മണിക്കൂർ +1 മണിക്കൂർ അധിക ക്രൂസ് കോംപ്ലിമെന്ററി യാത്ര

∙ വിനോദ പരിപാടികൾ, ചില്‍ഡ്രന്‍സ് പ്ലേ റൂം, 3 ഡി തീയറ്റര്‍, ഓപ്പൺ സൺ ഡെക്കിലേക്കുള്ള പ്രവേശനം

∙ രുചികരമായ ബഫെ, ലോഞ്ച് ബാര്‍

5 മണിക്കൂര്‍ ഇവന്‍റ് ക്രൂസ്

വിവാഹങ്ങൾ, ജന്മദിന പാർട്ടികൾ, കോൺഫറൻസുകൾ, ഒത്തുചേരലുകള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യം.

∙ 125 പേർക്കുള്ള പാക്കേജ്

∙ ഈജിപ്ഷ്യൻ തീം അടിസ്ഥാനമാക്കിയുള്ള ആഡംബര എസി ഹാളും സ്റ്റേജും, ഡിസ്‌കോ ലൈറ്റുകളും പ്രൊജക്ടർ സൗകര്യവും, 

∙ വിനോദ പരിപാടികൾ, ചില്‍ഡ്രന്‍സ് പ്ലേ റൂം, 3 ഡി തീയറ്റര്‍, ഓപ്പൺ സൺ ഡെക്കിലേക്കുള്ള പ്രവേശനം

∙ വിശാലമായ എസി റെസ്റ്റോറന്‍റ്,  രുചികരമായ ബഫെ, ലോഞ്ച് ബാര്‍

(ഭക്ഷണം, സമയപരിധി, വിനോദങ്ങള്‍ മുതലായവ യാത്രക്കാരുടെ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്)

3 മണിക്കൂര്‍ ഷോര്‍ട്ട് ഡ്യുറേഷന്‍ ട്രിപ്പ്‌

∙ 125 പേർക്കുള്ള പാക്കേജ്

∙ ഈജിപ്ഷ്യൻ തീം അടിസ്ഥാനമാക്കിയുള്ള ആഡംബര എസി ഹാളും സ്റ്റേജും, ഡിസ്‌കോ ലൈറ്റുകളും പ്രൊജക്ടർ സൗകര്യവും, 

∙ വിനോദ പരിപാടികൾ, ചില്‍ഡ്രന്‍സ് പ്ലേ റൂം, 3 ഡി തീയറ്റര്‍, ഓപ്പൺ സൺ ഡെക്കിലേക്കുള്ള പ്രവേശനം

∙ വിശാലമായ എസി റെസ്റ്റോറന്‍റ്, രുചികരമായ ബഫെ, ലോഞ്ച് ബാര്‍

(ഭക്ഷണം, സമയപരിധി, വിനോദങ്ങള്‍ മുതലായവ യാത്രക്കാരുടെ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്)

ബാങ്ക്വറ്റ് ബുക്കിങ് (നോണ്‍ ക്രൂയിസ് മോഡ്)

വിവാഹങ്ങള്‍, ഒത്തുചേരലുകള്‍, പാർട്ടി, കോൺഫറൻസുകൾ തുടങ്ങിയവയ്ക്കായി 200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളും വിശാലമായ റെസ്റ്റോറന്‍റ് ഏരിയയും ബുക്ക് ചെയ്യാം. 

(ശ്രദ്ധിക്കുക: വിവിധ യാത്രകളില്‍ ഭക്ഷണം, സമയപരിധി, വിനോദങ്ങള്‍ മുതലായവ യാത്രക്കാരുടെ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്. നിലവിലെ സ്റ്റാന്‍ഡേര്‍ഡ് നിരക്കുകളും വിവരങ്ങളുമാണ് നല്‍കിയിട്ടുള്ളത്. യാത്രയ്ക്ക് മുൻപേ വിവരങ്ങള്‍ ഒന്നുകൂടി അന്വേഷിച്ച് ഉറപ്പുവരുത്തുക)

English Summary: Enjoy Sunset At Arabian Sea With Nefertiti Cruise