പാറക്കൂട്ടങ്ങൾക്കുനടുവിലൂടെ തുള്ളിത്തെറിച്ചെത്തുന്ന പളുങ്കുമണികൾ പോലുള്ള വെള്ളച്ചാട്ടം. അതിൽത്തട്ടി തെറിക്കുന്ന വെയിൽച്ചില്ലകൾ മഴവില്ലു വിരിയിക്കുന്നു. മുത്തശ്ശികഥകളിലെ ഏതോ ഗന്ധര്‍വൻ അങ്ങു മലമേലെയിരുന്നു പുല്ലാങ്കുഴലൂതുന്നുവോയെന്ന് ഉള്ളിൽ തോന്നിപ്പോവുന്ന കാഴ്ച. വന്യമായൊരു പ്രണയമായി തുഷാരഗിരി തലയുയർത്തി നിൽക്കുന്നു. കോഴിക്കോടിന്റെ മലയോരമേഖലയായ കോടഞ്ചേരി പഞ്ചായത്തിലാണ് തുഷാരഗിരി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലബാറിന്റെ മണവാട്ടിയാണ് കോഴിക്കോട്. പ്രകൃതിയെ തൊട്ടറിയാനെത്തുന്ന യാത്രികർക്ക് മുന്നിൽ ഇതുവരെ മുഖം കാണിക്കാതെ മറഞ്ഞുനിൽക്കുന്ന അനേകം കാഴ്ചകൾ ഈ മണ്ണിലുണ്ട്. ഒരുനോക്കു കണ്ടാൽ മനസു നിറയ്ക്കുന്ന കാഴ്ചകൾ. പ്രകൃതി മനുഷ്യനിൽനിന്ന് ഒളിച്ചുവച്ച, യാത്രികർ ഇനിയും തേടി കണ്ടെത്താനിരിക്കുന്ന അത്തരം കാഴ്ചകൾ തേടി മനോരമ യാത്ര തുടങ്ങുകയാണ്. ഒരു കാലത്ത് കോഴിക്കോടൻ ബ്രാൻഡ് എന്ന നിലയിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ ‘കാലിക്കോ’ തുണിയിൽ തുന്നിയെടുത്ത യാത്രാ ഓർമകളുമായി ‘ട്രിപ്പ് കാലിക്കോ’ ഇവിടെ യാത്ര തുടങ്ങുകയാണ്.

പാറക്കൂട്ടങ്ങൾക്കുനടുവിലൂടെ തുള്ളിത്തെറിച്ചെത്തുന്ന പളുങ്കുമണികൾ പോലുള്ള വെള്ളച്ചാട്ടം. അതിൽത്തട്ടി തെറിക്കുന്ന വെയിൽച്ചില്ലകൾ മഴവില്ലു വിരിയിക്കുന്നു. മുത്തശ്ശികഥകളിലെ ഏതോ ഗന്ധര്‍വൻ അങ്ങു മലമേലെയിരുന്നു പുല്ലാങ്കുഴലൂതുന്നുവോയെന്ന് ഉള്ളിൽ തോന്നിപ്പോവുന്ന കാഴ്ച. വന്യമായൊരു പ്രണയമായി തുഷാരഗിരി തലയുയർത്തി നിൽക്കുന്നു. കോഴിക്കോടിന്റെ മലയോരമേഖലയായ കോടഞ്ചേരി പഞ്ചായത്തിലാണ് തുഷാരഗിരി.

ADVERTISEMENT

∙ ഈ യാത്ര ജീരകപ്പാറയിലെ കാണാക്കാഴ്ച തേടി

ജീരകപ്പാറയുടെ വന്യസൗന്ദര്യം. സംരക്ഷിത വനഭൂമിക്കുതാഴെ കാണികളെ കാത്തിരിക്കുന്ന തുഷാരഗിരിയിലെ നാലു വെള്ളച്ചാട്ടങ്ങളും  ഏറെക്കാലമായി സഞ്ചാരികൾക്കു പ്രിയങ്കരമാണ്. രണ്ടാമത്തെ വെള്ളച്ചാട്ടമായ മഴവിൽച്ചാട്ടവും ഏതുനേരവും തുമ്പികൾ പറക്കുന്ന തുമ്പിതുള്ളും പാറയെന്ന മൂന്നാമത്തെ വെള്ളച്ചാട്ടവും കരിംപാറയ്ക്കുമുകളിൽ തോണിപോലെ നീണ്ടുകിടക്കുന്ന തോണിക്കയത്തിനു മുകളിലുള്ള നാലാമത്തെ വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ്. ഇവയ്ക്കുനടുവിൽ തലയുയർത്തി നിൽക്കുന്ന തേൻപാറ. പേര് പരിഷ്കരിച്ച് ഹണിറോക്ക് എന്നാക്കിയിട്ടുണ്ടെന്നുമാത്രം.കോഴിക്കോട്ട് ചിത്രീകരിച്ച യാദവം, ഭരണകൂടം, അനുഭൂതി തുടങ്ങിയ അനേകം സിനിമകൾ തുഷാരഗിരിയുടെ നിഗൂഢസൗന്ദര്യം പകർത്തിയവയുമാണ്. 

നാലു വെള്ളച്ചാട്ടങ്ങൾക്ക് ഒരുമിച്ചാണ് വിനോദസഞ്ചാരവകുപ്പ് തുഷാരഗിരി എന്ന പേര് നൽകിയത്. എന്നാൽ ഇന്ന് തുഷാരഗിരിയിലെത്തുന്ന യാത്രികർ മൂന്നു വെള്ളച്ചാട്ടങ്ങൾ മാത്രമാണ് കണ്ടുമടങ്ങുന്നത്. തുഷാരഗിരിയിലെ ഒന്നാമത്തെ വെള്ളച്ചാട്ടം എവിടെപ്പോയി മറഞ്ഞു?

∙ നോക്കിയിരുന്നാൽ കണ്ടുപിടിക്കാം

ADVERTISEMENT

കോടഞ്ചേരിയിൽനിന്ന് തുഷാരഗിരിയിലേക്കുള്ള റോഡിലൂടെയാണ് വാഹനം ചലിക്കുന്നത്. വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡ്. അകലെ  കോടകൊണ്ട് പുതപ്പണിഞ്ഞ പശ്ചിമഘട്ടം. മലമുകളിൽ വയനാടൻകാറ്റ്. ഉച്ച കഴിഞ്ഞാൽ ഏതു നേരത്തും പെയ്തുതുടങ്ങിയേക്കാവുന്ന മഴ. തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിലെ വെള്ളച്ചാട്ടങ്ങൾ പലതവണ കണ്ടിട്ടുണ്ട്. എന്നാൽ ആകെയുള്ള നാലു വെള്ളച്ചാട്ടങ്ങളിൽ ആദ്യത്തെ വെള്ളച്ചാട്ടം ആരും കാണാറില്ലെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞിരുന്നു. ആദ്യവെള്ളച്ചാട്ടം തേടിയാണ് വാഹനം ഓടിക്കൊണ്ടിരിക്കുന്നത്.

കോടഞ്ചേരിയിൽനിന്ന് റോഡിലൂടെ വരുമ്പോൾ തുഷാരഗിരി എത്തുന്നതിനു അരക്കിലോമീറ്ററോളം മുൻപ് ട്രാൻസ്്ഫോർമർ ബസ് സ്റ്റോപ്പുണ്ട്. റോഡിന്റെ ഇടതുവശത്തായി താഴേക്ക് കോൺക്രീറ്റ് ചെയ്തൊരു വഴിയുണ്ട്. വളരെപ്പതുക്കെ പോയാലേ ഈ വഴി കണ്ണിൽപ്പെടൂ. ചെറിയ വാഹനമാണെങ്കിൽ അടി തട്ടുമെന്ന് ഉറപ്പാണ്. മെയിൻറോഡിൽനിന്ന് താഴേക്കിറങ്ങി നൂറു മീറ്റർ പിന്നിടുമ്പോൾത്തന്നെ പുഴയുടെ ഇരമ്പൽ കേൾക്കാം. 

∙ചാലിപ്പുഴയുടെ ഹൃദയതാളം

ചാലിപ്പുഴയെന്നാണ് ഈ ഭാഗത്ത് പുഴയുടെ പേര്. മുക്കത്തെത്തുമ്പോൾ ഈ പുഴ ഇരുവഞ്ഞിപ്പുഴയാവും. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തിനു സാക്ഷിയായ അതേ ഇരുവഞ്ഞിപ്പുഴ. പിന്നയും യാത്ര ചെയ്യുമ്പോൾ ഇരുവഞ്ഞിപ്പുഴ ചാലിയാറുമാവും. ചുരുക്കിപ്പറഞ്ഞാൽ തുള്ളിക്കളിച്ച് വികൃതി കാണിച്ചുവരുന്ന കുഞ്ഞുകുട്ടിയുടെ ഭാവമാണ് ചാലിപ്പുഴയ്ക്ക് ഇവിടെ. തുഷാരഗിരിയിലെ മഴവിൽ വെള്ളച്ചാട്ടത്തിൽനിന്നുള്ള വെള്ളം പുതിയ തൂക്കുപാലത്തിനുതാഴെക്കൂടി കുത്തിയൊലിച്ചുവരികയാണ്. വലിയ പാറക്കെട്ടുകൾക്കിടയിലൂടെ ചാടിത്തുള്ളിയുള്ള വരവിലാണ് ഭീമാകാരനായ ഒരു പാറയുള്ളത്. ചക്കിപ്പാറയെന്നാണ് വിളിപ്പേര്.

ADVERTISEMENT

∙നെല്ലുണക്കുന്ന ചക്കിപ്പാറ

പണ്ടുകാലത്ത് ആദിമനിവാസികൾ കരനെൽകൃഷി ചെയ്തുണ്ടാക്കുന്ന നെല്ല്  ഈ പാറപ്പുറത്തേക്ക് കൊണ്ടുവരും. ചക്കിപ്പാറയുടെ മുകളിൽവലിയൊരു ഉരൽ കൊത്തിയുണ്ടാക്കിയിരുന്നു. ഇതിലിട്ടാണ് നെല്ല് ഇടിക്കുക. പാറപ്പുറത്തിട്ടാണ് ഉണക്കിയെടുത്തിരുന്നതത്രേ. ചക്കിപ്പാറയ്ക്ക് എങ്ങനെ ആ പേരു വന്നുവെന്ന് കൃത്യമായി പറ‍ഞ്ഞുതരാൻ നാട്ടുകാർക്കും അറിയില്ല.

∙ പുഴവഴി തടഞ്ഞ് കുഞ്ഞൻ അണക്കെട്ട്

വൈദ്യുതിവകുപ്പ് കേരളത്തിലെ പുഴകളിൽ ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് തുടക്കമിട്ട കാലം. ചെമ്പുകടവിലെ ചെറുകിട ജലവൈദ്യുതപദ്ധതിയിലേക്ക് വെള്ളം വേണം. ഇതിനായൊരു തടയണ വേണം. തടയണ കെട്ടാൻ പുഴ തപ്പി നടന്ന ഉദ്യോഗസ്ഥരെത്തിയത് ചക്കിപ്പാറയിലാണ്. പാറക്കെട്ടിനു സമീപത്തായി രണ്ട് ചെറുഡാമുകളാണ് വൈദ്യുതിവകുപ്പ് പണിതത്. രണ്ടു തടയിണകളും കടന്നുവരുന്ന വെള്ളം ചക്കിപ്പാറയുടെ മുകളിലൂടെ ചിന്നിച്ചിതറി താഴേക്ക് പതിക്കുന്നു. വലുപ്പമേറിയ കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ വെളുത്തുപതഞ്ഞൊഴുകുന്ന പുഴ.   

∙ ഓർമകളിലേക്ക് ഒരു ഇരുമ്പുപാലം

ചാലിപ്പുഴയ്ക്കപ്പുറത്ത് വട്ടച്ചിറയിൽ ആദിവാസി കോളനിയുണ്ട്. കെഎസ്ഇബി ഇവിടെ ഡാം പണിതപ്പോൾ നാട്ടുകാർ പുഴയ്ക്കുകുറുകെ ഒരു പാലം വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ചക്കിപ്പാറ അങ്ങാടിയിൽനിന്ന് വട്ടപ്പാറയിലേക്ക് നടന്നുപോവാൻ പുഴയ്ക്കുകുറുകെ ഒരു ഇരുമ്പുപാലം നിർമിച്ചു നൽകി. എന്നാൽ 2019ലെ പ്രളയകാലത്ത് ഈ പാലത്തിന്റെ ഒരു ഭാഗം തകർന്നുപുഴയിൽ വീണു. ഇതോടെ ഇതുവഴിയുള്ള യാത്ര നിലച്ചു. പാലം ഇപ്പോഴും പുഴയ്ക്കുകുറുകെ തലയുയർത്തി നിൽക്കുന്നുണ്ട്.

ഇന്ന് ആളൊഴിഞ്ഞ്  അനക്കമില്ലാതെ കിടക്കുകയാണ് ചക്കിപ്പാറ. വിനോദയാത്രികർ നേരെ തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോവുകയാണ്. ചക്കിപ്പാറയ്ക്കുതാഴെ പാറക്കെട്ടുകൾക്കിടയിലെ സൗന്ദര്യത്തിന് മരണത്തിന്റെ ഗന്ധവുമുണ്ട്. പാറക്കെട്ടിലേക്ക് ഇറങ്ങുമ്പോൾ വീണുമരിച്ചവരുടെ ഏറെ കഥകൾ നാട്ടുകാർക്കു പറയാനുണ്ട്.

English Summary: Thushara giri travel, Trip calico column