തൃശൂർ ∙ ലോക്ഡൗണിന്റെ ആലസ്യം വിട്ടെറിഞ്ഞ് ട്രിപ്പ് പോകാൻ വെമ്പി നിൽക്കുന്നവർക്കൊരു സന്തോഷവാർത്ത. യാത്രക്കാർക്കിടയിൽ ഇതിനോടകം ഹിറ്റായ കെഎസ്ആർടിസിയുടെ ചാലക്കുടി–മലക്കപ്പാറ ബസിൽ കയറിയാൽ ഒറ്റദിവസം കൊണ്ടൊരു അടിപൊളി ട്രിപ്പ് പോയിവരാം. എല്ലാ ദിവസവും മലക്കപ്പാറ റൂട്ടിൽ സർവീസ് ഉണ്ടെങ്കിലും അവധി ദിവസങ്ങളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ലോക്ഡൗണിന്റെ ആലസ്യം വിട്ടെറിഞ്ഞ് ട്രിപ് പോകാൻ വെമ്പി നിൽക്കുന്നവർക്കൊരു സന്തോഷവാർത്ത. യാത്രക്കാർക്കിടയിൽ ഇതിനോടകം ഹിറ്റായ കെഎസ്ആർടിസിയുടെ ചാലക്കുടി–മലക്കപ്പാറ ബസിൽ കയറിയാൽ ഒറ്റദിവസം കൊണ്ടൊരു അടിപൊളി ട്രിപ് പോയിവരാം. എല്ലാ ദിവസവും മലക്കപ്പാറ റൂട്ടിൽ സർവീസ് ഉണ്ടെങ്കിലും അവധി ദിവസങ്ങളിലെ സന്ദർശകരുടെ തിരക്കു കണക്കിലെടുത്ത് ഇപ്പോൾ ഇതൊരു സ്പെഷൽ സർവീസായി ആരംഭിച്ചിരിക്കുകയാണു ചാലക്കുടി ഡിപ്പോ. ആദ്യം ഒരു സർവീസ് മാത്രമായിരുന്നെങ്കിലും ഇപ്പോൾ ധാരാളം ആളുകൾ ഇതു കേട്ടറിഞ്ഞു വരുന്നതിനാൽ ദിവസം 6 സർവീസുകൾ വരെ നടത്താറുണ്ടെന്ന് അധികൃതർ പറയുന്നു.

ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ രാവിലെ 8.30നു ചാലക്കുടി സ്റ്റാൻഡിൽ നിന്നാണു യാത്രയുടെ തുടക്കം. 5 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ടിക്കറ്റ് എടുക്കേണ്ടതുണ്ട്. പോക്കും വരവും ചേർത്ത് 204 രൂപ മാത്രമാണു ടിക്കറ്റ് നിരക്ക്. പോകുന്ന വഴിക്കുള്ള പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ടുകളിലെല്ലാം ബസ് നിർത്തി കാഴ്ചകൾ കാണാനും ഫോട്ടോ എടുക്കാനുമുള്ള അവസരം ഉണ്ട്.

ADVERTISEMENT

നിർത്തുന്ന സ്ഥലങ്ങൾ:

∙ അതിരപ്പിള്ളി വ്യൂപോയിന്റ്

∙ ചാർപ്പ വെള്ളച്ചാട്ടം വ്യൂപോയിന്റ്

∙ പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ വ്യൂപോയിന്റ്

ADVERTISEMENT

∙ ആനക്കയം പാലം

∙ ഷോളയാർ ഡാം വാൽവ്ഹൗസും പെൻസ്റ്റോക്കും

∙ നെല്ലിക്കുന്ന് വ്യൂപോയിന്റ്

∙ മലക്കപ്പാറ ടീ എസ്റ്റേറ്റ്

ADVERTISEMENT

ഭക്ഷണത്തിനായി ഹോട്ടലുകളിൽ നിർത്തും. ഫുഡ് പാഴ്സൽ ആയി കൊണ്ടുവരുന്നവർക്ക് അതുമാകാം. വൈകിട്ട് 7 മണിയോടെ തിരിച്ചു ചാലക്കുടിയിലെത്തും. ടിക്കറ്റ് രാവിലെ 7.30നു കൊടുക്കുമെങ്കിലും മുൻകൂർ ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്.

അവതരിപ്പിക്കുന്നത്: കെഎസ്ആർടിസി ചാലക്കുടി ഡിപ്പോ!

കൂടുതൽ വിവരങ്ങൾക്ക്: 0480–2701638 (ചാലക്കുടി ഡിപ്പോ)

 English summary: Chalakudy to Malakkappara ksrtc Bus Trip