യാത്ര ചെയ്യാനും കാഴ്ചകൾ ആസ്വദിക്കുവാനും ഏറെ ഇഷ്ടമുള്ള നടിയാണ് നിമിഷ സജയൻ. കേരളത്തിന് അകത്തും പുറത്തുമായി വിവിധയിടങ്ങളിലേക്ക് യാത്ര നടത്തിയ മനോഹരമായ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ നിമിഷ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞയിടക്ക് കശ്മീരിലെ ദാൽ തടാകത്തിന്റെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടുള്ള ശിക്കാര യാത്രയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്ര ചെയ്യാനും കാഴ്ചകൾ ആസ്വദിക്കുവാനും ഏറെ ഇഷ്ടമുള്ള നടിയാണ് നിമിഷ സജയൻ. കേരളത്തിന് അകത്തും പുറത്തുമായി വിവിധയിടങ്ങളിലേക്ക് യാത്ര നടത്തിയ മനോഹരമായ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിമിഷ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആലപ്പുഴ ജില്ലയിലെ ചെറിയ ദ്വീപായ കാക്കത്തുരുത്തിലെത്തിയ ചിത്രങ്ങളാണ് നിമിഷ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ കശ്മീരിലെ ദാൽ തടാകത്തിന്റെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടുള്ള ശിക്കാര യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെറിയ ദ്വീപാണ് കാക്കത്തുരുത്ത്. തെങ്ങുകളും ഉൾനാടൻ ഗ്രാമവും ചേരുന്ന കേരളീയമായ പ്രകൃതി സൗന്ദര്യത്താൽ ശ്രദ്ധേയമായ വേമ്പനാട് കായലിലെ ഈ തുരുത്ത് നാഷനൽ ജ്യോഗ്രഫിക് മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ഫോട്ടോ ഫീച്ചറിലൂടെയാണ് രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റിയത്. ഈ തുരുത്തിലേക്ക് കടത്തു കടന്നു മാത്രമേ ചെല്ലാനാകൂ. ആലപ്പുഴയിൽ നിന്നു ദേശീയ പാതയിൽ എരമല്ലൂർ എത്തി അവിടെ നിന്ന് ഒരു കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ച ശേഷം കടത്തു കടന്ന് കാക്കത്തുരുത്തിൽ എത്താം. തുരുത്തിന്റെ കാഴ്ചകൾ ആസ്വദിച്ച് വള്ളത്തിലേറിയുള്ള യാത്രയുടെ ചിത്രങ്ങളും നിമിഷ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

കാക്കത്തുരുത്തിന്റെ വിശേഷങ്ങളിലേക്ക്

മുൻകാലങ്ങളിൽ കാക്കകൾ ചേക്കേറാൻ മാത്രം ഉപയോഗിച്ചിരുന്ന ദ്വീപായിരുന്നു ഇവിടം എന്നാണ് പറയപ്പെടുന്നത്. ഇന്നൊരു ജനവാസമേഖലയായ ഇവിടെ മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്നു.

ADVERTISEMENT

ഏതാണ്ട് മൂന്നു കിലോമീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയും മാത്രമേ കാക്കത്തുരുത്തിനുള്ളൂ. എങ്കിലും ഹരിതാഭമായ ഒരു ഗ്രാമാന്തരീക്ഷമാണ് ദ്വീപിനുള്ളിൽ ലഭിക്കുക. ചെറിയകൃഷികളും ചെറുവഞ്ചികളിലെ മീൻപിടിത്തവും ഇവിടം സജീവമാക്കുന്നു. നീലപ്പൂവുകളണിഞ്ഞു നിൽക്കുന്ന പോളകളുള്ള ജലാശയങ്ങളും സദാ സാന്നിധ്യമറിയിക്കുന്ന പക്ഷികളും ഈ തുരുത്തിന്റെ കാഴ്ചകള്‍ക്കു മാറ്റു കൂട്ടുന്നു.

English Summary: Nimisha Sajayan Shares pictures from Kakathuruthu