സത്യന്‍ അന്തിക്കാടിന്‍റെ 'ഭാഗ്യദേവത'യിലൂടെയാണ് നിഖില വിമല്‍ എന്ന നടി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രത്തില്‍ ജയറാമിന്‍റെ ഇളയ അനുജത്തിയുടെ വേഷത്തില്‍ എത്തിയ നിഖിലയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പിന്നീട്, ലവ് 24X7 എന്ന ചിത്രത്തിലൂടെ ദിലീപിന്‍റെ നായികയായെത്തി. അതിനുശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്യന്‍ അന്തിക്കാടിന്‍റെ 'ഭാഗ്യദേവത'യിലൂടെയാണ് നിഖില വിമല്‍ എന്ന നടി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രത്തില്‍ ജയറാമിന്‍റെ ഇളയ അനുജത്തിയുടെ വേഷത്തില്‍ എത്തിയ നിഖിലയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പിന്നീട്, ലവ് 24X7 എന്ന ചിത്രത്തിലൂടെ ദിലീപിന്‍റെ നായികയായെത്തി. അതിനുശേഷം വെട്രിവേൽ, കിടാരി, അരവിന്ദന്‍റെ അതിഥികൾ, ഞാൻ പ്രകാശൻ, മേരാനാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ് എന്നിങ്ങനെ ജനപ്രിയമായ നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമായി മാറാന്‍ നിഖിലയ്ക്ക് അധികകാലം വേണ്ടി വന്നില്ല. 

ADVERTISEMENT

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പാണ് നിഖിലയുടെ സ്വദേശം. സ്വന്തം നാട്ടിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ മുഴപ്പിലങ്ങാട് ബീച്ചിനരികില്‍ നിന്നും മനോഹരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് നിഖില. 

ADVERTISEMENT

കണ്ണൂര്‍ക്കാരുടെ സ്വകാര്യ അഭിമാനങ്ങളില്‍ ഒന്നാണ് മുഴപ്പിലങ്ങാട് ബീച്ച്. തിരമാലകളെ തൊട്ട് വാഹനമോടിക്കാവുന്ന കേരളത്തിലെ ഏക ‘ഡ്രൈവ്–ഇൻ’ ബീച്ചാണ് കണ്ണൂരിലെ മുഴുപ്പിലങ്ങാടുള്ളത്. നഗരത്തിൽ നിന്ന് 15 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തിരമാലകളുടെ നനവറിഞ്ഞ് മണൽ പരപ്പിലൂടെ നാലു കിലോമീറ്ററോളം വാഹനമോടിക്കാം. കടൽക്കാറ്റേറ്റു കുടുംബത്തോടൊപ്പമുള്ള ഡ്രൈവ് വ്യത്യസ്തമായ അനുഭവമാവുമെന്നുറപ്പ്. 

ADVERTISEMENT

സുരക്ഷിതമായി കടലിൽ നീന്തിക്കുളിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. അഞ്ചരക്കണ്ടി പുഴയ്ക്കും അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലാണ് ഈ ബീച്ച് സ്ഥിതിചെയ്യുന്നത്. വൈകുന്നേരങ്ങളില്‍ ഇവിടെ കാറ്റ് കൊള്ളാനും ബീച്ചിലൂടെ ഡ്രൈവ് ചെയ്യാനുമെല്ലാമായി നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്. ബീച്ച് കൂടാതെ, പുരാതനങ്ങളായ നിരവധി കാവുകളും, ക്ഷേത്രങ്ങളും മറ്റ് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും മുഴപ്പിലങ്ങാടുണ്ട്. 

English Summary: Nikhila Vimal Shares Beautiful Pictures from Muzhappilangad