ഡിസംബർ രണ്ടിന് കേരളത്തിലെ വെള്ളിത്തിരകളിൽ സുനാമി തീർക്കാൻ കുഞ്ഞാലിമരക്കാർ വരുന്നത് സാമൂതിരിയുടെ മണ്ണ് കാത്തിരിക്കുകയാണ്. നാടിന്റെ പടനായകന്റെ കഥ സിനിമയായെത്തുകയാണ്. കുഞ്ഞാലിമരയ്ക്കാരുടെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെയാണ് ഇത്തവണ ട്രിപ്പ് കാലിക്കോയുടെ യാത്ര. സ്റ്റോറി: ‘‘കുഞ്ഞാലി വരും..അതെനിക്കേ

ഡിസംബർ രണ്ടിന് കേരളത്തിലെ വെള്ളിത്തിരകളിൽ സുനാമി തീർക്കാൻ കുഞ്ഞാലിമരക്കാർ വരുന്നത് സാമൂതിരിയുടെ മണ്ണ് കാത്തിരിക്കുകയാണ്. നാടിന്റെ പടനായകന്റെ കഥ സിനിമയായെത്തുകയാണ്. കുഞ്ഞാലിമരയ്ക്കാരുടെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെയാണ് ഇത്തവണ ട്രിപ്പ് കാലിക്കോയുടെ യാത്ര. സ്റ്റോറി: ‘‘കുഞ്ഞാലി വരും..അതെനിക്കേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ രണ്ടിന് കേരളത്തിലെ വെള്ളിത്തിരകളിൽ സുനാമി തീർക്കാൻ കുഞ്ഞാലിമരക്കാർ വരുന്നത് സാമൂതിരിയുടെ മണ്ണ് കാത്തിരിക്കുകയാണ്. നാടിന്റെ പടനായകന്റെ കഥ സിനിമയായെത്തുകയാണ്. കുഞ്ഞാലിമരയ്ക്കാരുടെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെയാണ് ഇത്തവണ ട്രിപ്പ് കാലിക്കോയുടെ യാത്ര. സ്റ്റോറി: ‘‘കുഞ്ഞാലി വരും..അതെനിക്കേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കുഞ്ഞാലി വരും..അതെനിക്കേ പറയാൻ പറ്റുള്ളുവെടോ...’’

മലയാളികൾ കാത്തിരുന്ന ആ പ്രഖ്യാപനം. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മോഹൻലാൽ–പ്രിയദർശൻ ചിത്രം മരക്കാർ–അറബിക്കടലിന്റെ സിംഹം ഡിസംബർ രണ്ടിന് വെള്ളിത്തിരകളിൽ ഗർജിച്ചുതുടങ്ങും. അന്ന് രാത്രി 12 കഴിഞ്ഞ് ഒരു മിനിറ്റുള്ളപ്പോഴാണ് ലോകമെങ്ങും മൂവായിരത്തോളം സ്ക്രീനുകളിൽ ഫാൻസ് ഷോയുമായി മരക്കാർ പ്രദർശനം തുടങ്ങുന്നത്.

ADVERTISEMENT

മരക്കാർ തീയറ്ററുകളിലേക്കെത്തുമ്പോൾ കോഴിക്കോട്ടുകാരും ഏറെ പ്രതീക്ഷയിലാണ്. കേരളക്കരയുടെ ചരിത്രേതിഹാസങ്ങളിൽ അവഗണിക്കപ്പെട്ടുകിടന്ന സാമൂതിരിയുടെ മണ്ണിലെ പടയോട്ടങ്ങളാണ് ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത്. തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും പോരാട്ടചരിത്രങ്ങളാണ് ഇത്രയുംകാലം ആഘോഷിച്ചിരുന്നത്. കുഞ്ഞാലിയുടെ കഥ വെറുമൊരു കഥയല്ല. കോഴിക്കോട്ടുകാർക്ക് കുഞ്ഞാലി വെറുമൊരു യോദ്ധാവുമല്ല.

∙ യാത്ര തുടങ്ങുന്നു, ചരിത്രത്തിലേക്ക്

കോഴിക്കോടിന്റെ മണ്ണിൽ  കുഞ്ഞാലിയുടെ ആസ്ഥാനം തേടി ഒരു യാത്ര നടത്തിയാലോ എന്നായിരുന്നു ആലോചന. അഞ്ചു നൂറ്റാണ്ടുകളെന്നത് ചെറിയൊരു കാലയളവല്ല. എങ്കിലും ചരിത്രം പലതും ബാക്കിവച്ചിട്ടുണ്ട്. യാത്രികർക്കുമുന്നിൽ അദ്ഭുതങ്ങൾ വിടർത്താൻ. കോഴിക്കോടുനിന്ന് കണ്ണൂർ ദേശീയപാതയിലൂടെയാണ് യാത്ര. കൊയിലാണ്ടിയും തിക്കോടിയുടം പിന്നിട്ട് മുന്നോട്ടുചെന്നാൽ ഇരിങ്ങലെത്തും. ഇരിങ്ങൽ കഴിഞ്ഞാൽ വടകരയ്ക്ക് അധികദൂരമില്ല. ദേശീയപാത ഒരു കയറ്റമിറങ്ങി ചെല്ലുമ്പോൾ ഇടതുവശത്തായി ഇരിങ്ങൽ സർഗാലയ ക്രാപ്ഫ് വില്ലേജ് എന്ന ബോർഡുകാണാം. ഈ റോഡിലൂടെ ഇടത്തോട്ടു തിരിഞ്ഞു. റെയിൽവേ ലവൽ ക്രോസ് പിന്നിടുമ്പോൾ ആദ്യം കണ്ണിൽപ്പെടുന്നത് ഇരിങ്ങൽ ക്രാഫ്റ്റ്സ് വില്ലേജാണ്. ഈ യാത്രയുടെ ലക്ഷ്യം വേറെയായതിനാൽ അങ്ങോട്ടുകയറിയില്ല.. ഒരിക്കൽ ഇവിടെയും സന്ദർശിക്കണം. പക്ഷേ അധികം വൈകരുതെന്ന് മനസ്സുപറഞ്ഞു. സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കെ–റെയിലിന്റെ അലൈൻമെന്റ് ക്രാഫ്സ് വില്ലേജിനെ തകർത്താണ് കടന്നുപോവുക. ഇനിയെത്ര കാലം ഈ കൗതുകം ബാക്കിയുണ്ടാവുമോ ആവോ.

∙കോട്ടകൊത്തളങ്ങൾ തേടി

ADVERTISEMENT

റോഡിലൂടെ നേരെ പടിഞ്ഞാറോട്ടാണ് യാത്ര. വണ്ടി  കോട്ടയ്ക്കൽ എന്ന സ്ഥലത്തെത്തുകയാണ്. പഴയ കോട്ട നിന്നിരുന്ന സ്ഥലം ഇന്ന് കോട്ടയ്ക്കൽ എന്നാണ് അറിയപ്പെടുന്നത്. റോഡരികിലായി ചെറിയൊരു മതിൽക്കെട്ട്. കുഞ്ഞാലിമരക്കാർ സ്മാരകം എന്ന്എഴുതിവച്ചിട്ടുണ്ട്. വാഹനം നിർതത്തി പുറത്തിറങ്ങി. ടിക്കറ്റ് കൗണ്ടറിലെത്തി. ടിക്കറ്റെടുത്തു. അകത്തുകയയറി ഫോട്ടോ എടുക്കണമെങ്കിൽ ഒരു ചെറിയ തുക നൽകണം.

മരക്കാർ മ്യൂസിയത്തിലെ ജീവനക്കാരായ പി.വിജിലിനെയും ഷനൂജിനെയും പരിചയപ്പെട്ടു. കോട്ടയ്ക്കലെന്ന ഈ പ്രദേശത്തിന്റെ ചരിത്രവും മരക്കാർ വംശത്തിന്റെ ചരിത്രവും ഇരുവർക്കും മനപ്പാഠമാണ്.

∙ മരക്കാരുടെ വീട്

മതിൽക്കെട്ടിനകത്തു കയറിയാൽ ഇടതുവശത്തായി ഒരു സ്ഥൂപം നിൽക്കുന്നുണ്ട്. മരക്കാരെ ആദരിക്കാനായി നാവികസേന സ്ഥാപിച്ചതാണിത്.  ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ നാവികസേനാ മേധാവിയാണ് കുഞ്ഞാലിമരക്കാർ. ഐഎൻഎസ് കുഞ്ഞാലിയെന്ന പേര് നാവികസേന കണ്ടെത്തിയത് വെറുതെയല്ലെന്നു സാരം. 

ADVERTISEMENT

നേരെയുള്ള നടവഴി ഒരു ചെറിയ വീടിന്റെ മുറ്റത്താണു ചെന്നുനിൽക്കുന്നത്. ഓടുമേഞ്ഞ ചെറിയൊരു കെട്ടിടം. ഇവിടെ മുൻപ് ഓലമേഞ്ഞ കെട്ടിടമായിരുന്നു. കുഞ്ഞാലിമരക്കാർ മൂന്നാമൻ പോർച്ചുഗീസുകാരെ തോൽപ്പിച്ച ശേഷം ഇവിടെ ഒരു വർഷത്തോളം താമസിച്ചതായാണ് പുരാവസ്തുവകുപ്പിലെ ജീവനക്കാരനായ ഷനൂജ് പറഞ്ഞത്.

കുഞ്ഞാലിമരക്കാരുടെ വീടിന്റെ അവശേഷിക്കുന്ന ഭാഗം അദ്ദേഹത്തിന്റെ താവഴിയിലെ കാരണവൻമാരായ വലിയപീടികയിൽ കുടുംബം 1975ലാണ് പുരാവസ്തുവകുപ്പിനു കൈമാറിയത്.

മുറ്റത്തുനിന്ന് അകത്തേക്ക്കടക്കുമ്പോൾ രണ്ടുവശത്തും വീതിയുള്ള ഒഴിഞ്ഞഭാഗമുണ്ട്. ഇവിടെ രണ്ടു വശത്തുമായി പഴയ രണ്ടു പീരങ്കികൾ ഇരിപ്പുണ്ട്. അകത്ത് കയറിയാൽ വീടിന്റെഅതേനീളത്തിലുള്ള ഒരു  വിശാലമായ ഹാളാണ്. ഈ ഹാളിനോടു ചേർന്ന് മൂന്നു മുറികളുണ്ട്. മരത്തടിയിൽതീർത്ത വലിയ വാതിലുകളും ജനാലകളുമാണ് ഓരോ മുറിക്കും. ഒരു മുറിക്കകത്ത് അനേകം പീരങ്കിയുണ്ടകളുമുണ്ട്. ഇത്രമാത്രമാണ് മരക്കാരുടെ വീടിനകത്തുള്ളത്. പുറത്തേക്കിറങ്ങുമ്പോൾ  ഇടതുവശത്ത് പിന്നിലേക്ക് ഒരു നടപ്പാതയുണ്ട്.

∙ ഓർമകൾ ഫ്രെയിംചെയ്തു തൂക്കിയ മ്യൂസിയം

വീടിന്റെ തൊട്ടുപിന്നിലായി പുരാവസ്തുവകുപ്പ് നിർമിച്ച മ്യൂസിയമുണ്ട്. പ്രദേശത്തുനിന്ന് കുഴിച്ചെടുത്ത വാളുകൾ, പീരങ്കിയുണ്ടകൾ എന്നിവയുണ്ട്. പിന്നെ കോട്ടയ്ക്കൽ എന്ന പ്രദേശത്ത് പണ്ട് മരക്കാർ നിർമിച്ച കോട്ടയുടെ ഒരു മിനിയേച്ചർ രൂപവും ഒരുക്കിവച്ചിട്ടുണ്ട്. അകത്തുകയറുമ്പോൾ ഇടതുവശത്താ പഴയൊരു നീട്ട് ഫ്രെയിംചെയ്ത് തൂക്കിയത് ശ്രദ്ധയിൽപ്പെട്ടു.

‘‘കുഴിയൊടി കോട്ടെക്കൽ മരക്കായെൻ മകൻ പെർവിളിക്കവന്ന തൊഴുത തിരുമുൽകാഴ്ച വെച്ചതും പെർവിളിച്ച പെർകാരെയും എഴുതിയ കണക്ക കൊല്ലം (842) ആമത മീനവിയാഴം  മകര ഞായെർ (28) ാംന് കൊടുങ്ങല്ലൂർ തിരുവഞ്ചക്കുളത്ത വട്ടകൊട്ടയിൽ ഇരുന്നരുളെ കുഞ്ഞിക്കാതിപെട്ടിയും പച്ചവാലയും...’’ എന്നുതുടങ്ങുന്ന ഗ്രന്ഥവരിയാണ്. സാമൂതിരി മരക്കാർ തലമുറകളിലെ പലർക്കും  കുഞ്ഞാലി മരക്കായർ എന്ന സ്ഥാനം നൽകുന്ന ചിട്ടകൾ വിവരിക്കുന്ന നീട്ടാണിത്. പല കാലങ്ങളിൽ പല കുഞ്ഞാലിമാർ പടനായകരായി വന്നിട്ടുണ്ട്. മരക്കാരുടെയും കോട്ടയുടെയും കോട്ടയ്ക്കലിന്റെയും ചരിത്രം വിവരിക്കുകയാണ് ഷനൂജ്.

സാമൂതിരിയുടെ ഭരണകാലത്താണ് രാജ്യത്തെ ഏറ്റവുംപ്രമുഖ തുറമുഖമായി കോഴിക്കോട് വളർന്നത്. വാസ്കോഡഗാമയ്ക്കുശേഷമുണ്ടായ പോർച്ചുഗീസ് ആധിപത്യത്തിൽ പൊറുതിമുട്ടിയ സാമൂതിരിയും നാട്ടുകാരും  ഒരു പോരാട്ടത്തിനൊരുങ്ങുമ്പോഴാണ് പൊന്നാനിക്കാരനായ മരക്കാർ പോരാട്ടം നയിക്കാനായി എത്തിയത്. 1524 മുതൽ 1538 കുഞ്ഞാലിമരക്കാരായിരുന്ന കുട്ടിആലി മരക്കാരായിരുന്നുവത്രേ ഇത്. കുട്ടിആലിയുടെ മകൻ കുഞ്ഞാലി മരക്കാർ രണ്ടാമന്റെ കാലം1538 മുതൽ 1569 വരെയാണ്. 1569 മുതൽ 1595 വരെ സ്ഥാനക്കാരനായിരുന്ന കുഞ്ഞാലിമരക്കാരാണ് അറബിക്കടലിനെ അക്ഷരാർഥത്തിൽ വിറപ്പിച്ചുകീഴ്പ്പെടുത്തിയ കുഞ്ഞാലിമരക്കാർ മൂന്നാമൻ. പാട്ടുമരക്കാരെന്നും  പാത്തുമരക്കാരെന്നും വിളിപ്പേരുള്ള ഇദ്ദേഹം 1594ൽ പന്തലായനിയുടെ പുറങ്കടലിൽവച്ച് പോർച്ചുഗീസുകാരെ തുരത്തിയോടിച്ചു.1595ൽ കുഞ്ഞാലിമരക്കാർ മൂന്നാമൻ മരിച്ചതോടെയാണ് അദ്ദേഹത്തിന്റെ മരുമകനായ മുഹമ്മദ് മരക്കാർ കുഞ്ഞാലിമരക്കാർ നാലാമനായി സ്ഥാനമേറ്റത്. 

∙ മരക്കാർ എന്ന ‘വടേരക്കാരൻ’

ചാലിയത്ത് പോർച്ചുഗീസുകാർ സ്ഥാപിച്ച കോട്ട പിടിച്ചെടുത്ത ശേഷമാണ് വടകരയിൽ ഒരു കോട്ട പണിയുന്ന കാര്യം കുഞ്ഞാലിമരക്കാർ മൂന്നാമൻ സാമൂതിരിയുടെ മുന്നിൽ അവതരിപ്പിച്ചത്. കേരളക്കരയിൽ നാവികസേനയ്ക്ക് കോട്ട പണിയാൻപറ്റിയ ഇതിലുംനല്ലൊരു സ്ഥലം വേറെയെവിടെയും കണ്ടുകിട്ടില്ല.

വടകരയ്ക്കടുത്ത് ഇരിങ്ങലിൽ കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്ന അഴിമുഖം. കൊളാവിക്കടപ്പുറവും താഴത്തങ്ങാടി കടപ്പുറവും. ഇവയ്ക്കിടയിൽ മൂന്നുവശത്തും  വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് ഇരിങ്ങൽ കടപ്പുറത്തിന് അഭിമുഖമായി അക്കാലത്ത് വലിയൊരു പാറയുണ്ടായിരുന്നു. പാറയ്ക്കുമുകളിൽനിന്നാൽ അറബിക്കടലിലെ ഏതു നീക്കവും വ്യക്തമായി കാണാം. ഇരിങ്ങൽ പാറയ്ക്കു പടിഞ്ഞാറ് മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് കുഞ്ഞാലിമരക്കാർ മൂന്നാമൻ കോട്ട കെട്ടിയത്. അതുകൊണ്ടുതന്നെ കരമാർഗം ഒരൊറ്റ വഴി മാത്രമേ കോട്ടയിലേക്കുണ്ടായിരുന്നുള്ളു. കോട്ടയുടെ മധ്യഭാഗത്തായാണ് അദ്ദേഹത്തിന്റെ വീടുണ്ടായിരുന്നത് പടിഞ്ഞാറേയറ്റത്ത് പള്ളിയും അതിനുമുന്നിലൊരു കുളവുമുണ്ടാക്കിയിരുന്നു.

1594ൽ പറങ്കികളെ കടലിലെ  യുദ്ധത്തിൽ തോൽപ്പിച്ചുവെങ്കിലും കപ്പലിൽ വീണ് അദ്ദേഹത്തിനു പരുക്കേറ്റിരുന്നു. തിരികെ ഇരിങ്ങലിലെത്തിയ അദ്ദേഹം ഒരു വർഷത്തോളം വീട്ടിൽതാമസിച്ചു. 1595ൽ അദ്ദേഹം മരിക്കുകയും ചെയ്തു.  

സ്വയം രാജാവായി അവരോധിച്ചയാളാണ് കുഞ്ഞാലി നാലാമനെന്ന് ചുമരിൽതൂക്കിയ ചരിത്രത്തിൽ പുരാവസ്തുവകുപ്പ് എഴുതിവച്ചിട്ടുണ്ട്. അതങ്ങനെയല്ലെന്നു വാദവുമുണണ്ട്. 

1599ൽ പറങ്കികൾ മൂന്നുവശത്തുനിന്നും കോട്ടയെ ആക്രമിച്ചു. കോട്ടയിലേക്കുള്ള വഴി ദിവസങ്ങളോളം അടച്ചതോടെ പ്രദേശത്തെ ജനത മുഴുവൻ പട്ടിണിയിലും ദുരിതത്തിലുമായി. 1600 മാർച്ച് 16ന് സാമൂതിരിക്കുമുന്നിൽ കീഴടങ്ങിയ കുഞ്ഞാലിമരക്കാർ നാലാമനെ പോർച്ചുഗീസുകാർ ചതിയിലൂടെ പിടിച്ച് ഗോവയിൽ കൊണ്ടുപോയി വധശിക്ഷ നടപ്പാക്കുകയായിരുന്നുവത്രേ.

കുഞ്ഞാലിമരക്കാരുടെ ചരിത്രവുമായി ബന്ധപ്പെട്ട പള്ളിയും അഴിമുഖവും കാണാതെ പോവരുതെന്ന് ഷനൂജ് പറഞ്ഞു.

∙ഇരുതലമൂർച്ചയുള്ള വാൾ

ഗെയിറ്റ് കടന്നുപുറത്തിറങ്ങി. വണ്ടി പിന്നെയും പടിഞ്ഞാറേ ദിശയിലേക്ക് യാത്രയായി. കു‍ഞ്ഞാലിമരക്കാരുടെ വീട്ടിൽനിന്ന് അരക്കിലോമീറ്ററോളം അകലെയയെത്തുമ്പോൾ കോട്ടക്കൽ ജുമാമസ്ജിദ് എന്ന ബോർഡു കാണാം.

ഇടുങ്ങിയ റോഡിന്റെ ഇടതുവശത്താ വിശാലമായ ഒരു പള്ളിപ്പറമ്പാണ് ആദ്യം കണ്ണിൽപ്പെടുക. അതിനുനടുവിൽ പഴമയുടെ പ്രൗഡിയുമായി പള്ളി തലയുയർത്തി നിൽക്കുന്നു.

പള്ളിക്കുമുന്നിൽ റോഡിന്റെ എതിർവശത്തായി ചെങ്കൽപടവുകളുള്ള പഴയൊരു കുളം കാണാം.  മരത്തണലു വീണുകിടക്കുന്ന മുറ്റം. ഉച്ചസമയമാണ്. പള്ളിയുടെ വരാന്തയിൽ നാട്ടുകാരിൽ ചിലരുണ്ട്. പ്രദേശവാസിയായ റഷീദ് കൂട്ടത്തിൽ അൽപം പ്രായമുള്ളയാളാണ്. അദ്ദേഹം പള്ളിയുമായി ബന്ധപ്പെട്ട കഥകൾ പറഞ്ഞുതുടങ്ങി.

കാലുകൾ‍ കഴുകി ശുദ്ധിവരുത്തി പള്ളിക്കകത്തേക്കുകയറി. അകത്ത് മരത്തിൽതീർത്ത വലിയൊരു വിളക്കുണ്ട്. അതിനുമുകളിൽ മരത്തിന്റെ വലിയൊരു വട്ടപ്പലകയുണ്ട്. മരക്കാരുടെ കാലത്തെ പരിചയായിരുന്നു ഇതെന്ന് പറയപ്പെടുന്നതാ റഷീദ് പറഞ്ഞു. പള്ളിക്കകത്ത് ഇരുതലമൂർച്ചയുള്ള ഒരു വാളുണ്ട്. ഇത് മരക്കാർ ഉപയോഗിച്ചിരുന്നതാണ്. അതിമനോഹരമായ ഡിസൈനിലുള്ള പിടിയാണ് ഇതിന്. പോർച്ചുഗീസുകാരിൽനിന്ന് മരക്കാർ പിടിച്ചെടുത്ത സിംഹാസനവും റഷീദ് കാണിച്ചുതന്നു. ഇന്നും കേടുകൂടാതെ പൊന്നുപോലെ പള്ളിക്കമ്മിറ്റി ഈ അമൂല്യവസ്തുക്കൾ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. കുഞ്ഞാലിയുടെ വംശപരമ്പരയിൽപ്പെട്ട പലരുടെയും  ശവകുടീരങ്ങൾ ഇവിടെ പള്ളിപ്പറമ്പിലുണ്ടെന്നും റഷീദ് പറഞ്ഞു.

∙ ചരിത്രസാക്ഷികൾ ഈ തിരകൾ

പള്ളിയിൽനിന്നിറങ്ങി അഴിമുഖത്തേക്കായിരുന്നു യാത്ര.അനേകം കടൽപ്പക്ഷികൾ അഴിമുഖത്തെ മണലിൽ നിരന്നിരിക്കുന്നു. എതിർവശത്തെ ഒരു തീരത്ത് വടകര സാൻഡ് ബാങ്ക്സ് കാണാം. മറ്റേതീരം കൊളാവി കടപ്പുറമാണ്. ആമകൾ മുട്ടയിടാനെത്തുന്ന തീരമാണത്രേ ഇത്.

തിരികെ മടങ്ങുമ്പോൾ ഇരിങ്ങൽ ക്രാഫ്റ്റ്സ് വില്ലേജിനു സമീപത്ത് റെയിൽവേ ലെവൽക്രോസിൽ കുടുങ്ങി. ഏതോ ട്രെയിൻ കടന്നുപോവാനുണ്ട്. ക്രാഫ്റ്റ്സ് വില്ലേജ് നിൽക്കുന്ന ഭാഗത്തായിരുന്നു മരക്കാർ സമുദ്രവീക്ഷണത്തിനു കയറിനിന്നിരുന്ന വമ്പൻപാറയുണ്ടായിരുന്നത്. ഇന്ന് ഇതവിടെയില്ല. 

കാലഘട്ടം ഓരോ നാടിന്റെയും മുഖഛായ മാറ്റിയെഴുതുകയാണ്. ചരിത്രപുരുഷൻമാർ കാലാതിവർത്തികളാണ്. അവരുടെ വീരഗാഥകൾ ഇനിയും സിനിമകളായും പാട്ടുകളായും കാലത്തെ അതിജീവിക്കും.

English Summary: Kunjali Marakkar Museum at Payyoli in Kozhikode