ആത്മാവിൽ വിശുദ്ധിയുടെ തണുപ്പ് വന്നുനിറയുന്ന മാസമാണ് റമസാൻ. പകൽ മുഴുവൻ വ്രതമെടുത്ത് ഒരു ജനത പരമകാരുണികനിലേക്ക് തങ്ങളുടെ മനസും ശരീരവും അർപ്പിക്കുകയാണ്. ഈ പുണ്യമാസത്തിന് കോഴിക്കോടിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരേടു കൂടിയുണ്ട്. അതാണ് കുറ്റിച്ചിറ മിശ്കാൽ പള്ളി ആക്രമണം. ഇന്ത്യയിലെ

ആത്മാവിൽ വിശുദ്ധിയുടെ തണുപ്പ് വന്നുനിറയുന്ന മാസമാണ് റമസാൻ. പകൽ മുഴുവൻ വ്രതമെടുത്ത് ഒരു ജനത പരമകാരുണികനിലേക്ക് തങ്ങളുടെ മനസും ശരീരവും അർപ്പിക്കുകയാണ്. ഈ പുണ്യമാസത്തിന് കോഴിക്കോടിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരേടു കൂടിയുണ്ട്. അതാണ് കുറ്റിച്ചിറ മിശ്കാൽ പള്ളി ആക്രമണം. ഇന്ത്യയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മാവിൽ വിശുദ്ധിയുടെ തണുപ്പ് വന്നുനിറയുന്ന മാസമാണ് റമസാൻ. പകൽ മുഴുവൻ വ്രതമെടുത്ത് ഒരു ജനത പരമകാരുണികനിലേക്ക് തങ്ങളുടെ മനസും ശരീരവും അർപ്പിക്കുകയാണ്. ഈ പുണ്യമാസത്തിന് കോഴിക്കോടിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരേടു കൂടിയുണ്ട്. അതാണ് കുറ്റിച്ചിറ മിശ്കാൽ പള്ളി ആക്രമണം. ഇന്ത്യയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മാവിൽ വിശുദ്ധിയുടെ തണുപ്പ് വന്നുനിറയുന്ന മാസമാണ് റമസാൻ. പകൽ മുഴുവൻ വ്രതമെടുത്ത് ഒരു ജനത പരമകാരുണികനിലേക്ക് തങ്ങളുടെ മനസും ശരീരവും അർപ്പിക്കുകയാണ്. ഈ പുണ്യമാസത്തിന് കോഴിക്കോടിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരേടു കൂടിയുണ്ട്. അതാണ് കുറ്റിച്ചിറ മിശ്കാൽ പള്ളി ആക്രമണം.

ഇന്ത്യയിലെ വിദേശാധിപത്യത്തിന്റെ ചരിത്രത്തിലെ പ്രധാന ഏടായ കുറ്റിച്ചിറ മിശ്കാൽ പള്ളി തീവയ്പിന് ഈയാഴ്ച 528 വർഷം തികയുകയാണ്. ഹിജ്റ വർഷം 915 റമസാൻ മാസം 22ന് ആണ് പോർച്ചുഗീസുകാർ മിശ്കാൽ പള്ളിക്കു തീയിട്ടത്. ക്രിസ്തുവർഷ പ്രകാരം 1510 ജനുവരി മൂന്നിനാണ് സംഭവം. 

ADVERTISEMENT

അതിനുപിറകെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റേയും കരുത്തായ ഒരു പകരംവീട്ടലിന്റെ കഥ കൂടിയുണ്ട്, ചരിത്രത്തിന്റെ ഏടുകളിൽ. പള്ളി പൊളിച്ച കല്ലുകൊണ്ട് വിദേശികളുണ്ടാക്കിയ കോട്ട ആക്രമിച്ചുപൊളിച്ചടുക്കിയ സാമൂതിരിയുടെ പട  അതേ കല്ലുകൊണ്ട് തിരികെ പള്ളി പണിതുയർത്തിയ ചരിത്രം. 

∙ പള്ളി പണിതുയർത്തിയ കഥ

കുറ്റിച്ചിറഎന്നു കേൾക്കുമ്പോൾ സാധാരണക്കാരുടെ മനസിലേക്ക് ഓടിയെത്തുന്ന രണ്ടു ചിത്രങ്ങളാണ് മിശ്കാൽ പള്ളിയും അതിനോടു ചേർന്നുള്ള ചിറയും. 14ാം നൂറ്റാണ്ടിൽ യമനിൽനിന്ന് വ്യാപാരത്തിനായി കോഴിക്കോട്ടെത്തിയ നാഖുദാ മിസ്കാൽ ആണ് ഈ പള്ളി നിർമിച്ചത്. 20 ചരക്കുകപ്പലുകളുടെ ഉടമയായിരുന്നു നാഖുദ മിസ്കാൽ. ഇടയ്ക്കിടെ കോഴിക്കോട് വന്നു താമസിക്കുന്നതിനാലാണ് അദ്ദേഹം ഇവിടെ പള്ളി നിർമിച്ചതത്രേ. 

ഏഴു നിലകളുള്ള മിശ്കാൽ പള്ളി അക്കാലത്ത് മലബാറിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായിരുന്നുവത്രേ. പള്ളിക്ക് ഇന്ന് നാലു നിലകളാണുള്ളത്. വലിപ്പമേറിയ 24 തൂണുകളിലാണ് പള്ളി പണിതുയർത്തിയത്. അതിനായി പത്തടി താഴ്ചയിൽ കരിങ്കൽ തൂണുകൾ അടിച്ചടിച്ച് ഭൂമിക്കടിയിലേക്ക് ഇറക്കിയിട്ടുണ്ട്. ഇന്ന് പൈലിങ്ങ് എന്നുവിളിക്കുന്ന അതേ സാങ്കേതിക വിദ്യ! 

ADVERTISEMENT

പള്ളിയുടെ ഉൾവശത്തെ വലിപ്പമേറിയ ഭാഗത്ത് 16 തൂണുകളും പുറംഭാഗത്ത് 8 തൂണുകളുമാണുള്ളത്. താഴത്തെ നിലയൊഴികെ എല്ലാ നിലകളും തേക്കുമരം കൊണ്ടാണ് നിർമിച്ചത്. ഏഴാംനിലയുടെ മുകൾത്തട്ട് ഓല മേഞ്ഞതായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. 

∙ പറങ്കിപ്പടയുടെ കടുംകൈ

പോർച്ചുഗീസുകാരുടെ ക്രൂരതയിൽ ഒരിക്കൽ തകർന്നടിഞ്ഞതാണ് പള്ളി. വാസ്കോഡഗാമ വന്നിറങ്ങി കൃത്യം 12 വർഷത്തിനുശേഷമാണ് രാജ്യം പിടിച്ചടക്കാൻ പോർച്ചുഗീസുകാർ ഇറങ്ങിത്തിരിച്ചത്. എഡി 1510 ജനുവരി മൂന്നിന് പോർച്ചുഗീസ് കമാൻഡറായ അൽബുക്കർക്ക് പള്ളി തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചു. കമാൻഡർ അൽബുക്കർക്കിന്റെ നേതൃത്വത്തിലുള്ള പട കല്ലായിപ്പുഴയുടെ അഴിമുഖത്തുകൂടിയാണ് തെക്കേപ്പുറം പ്രദേശത്തേക്ക് എത്തിയത്.

നഗരം ആക്രമിക്കുകയും പള്ളിക്കു തീവയ്ക്കുകയും ചെയ്തു. രണ്ടുനിലകൾ കത്തിനശിച്ചെങ്കിലും സാമൂതിരിയുടെ പട്ടാളം ഓടിയെത്തി പോർച്ചുഗീസുകാരെ തുരത്തുകയായിരുന്നു. പള്ളിയുടെ മൂന്നാംനിലയുടെ മേൽത്തട്ടിൽ തെക്കുപടിഞ്ഞാറുഭാഗത്ത് കത്തിനശിച്ച മേൽക്കൂരയുടെ ഭാഗങ്ങൾ ഇന്നും ബാക്കിയുണ്ട്. 

ADVERTISEMENT

∙ വാശി, പോരാട്ടം, പ്രതികാരം

പക്ഷേ തെക്കേപ്പുറത്തെ തന്റെ സുഹൃത്തുക്കൾക്കുവേണ്ടി സാമൂതിരി പകരം വീട്ടി. 1571ൽ ചാലിയം കോട്ട പിടിച്ചെടുത്ത ചാലിയം യുദ്ധത്തിൽ സാമൂതിരിയുടെ സൈന്യം പോർച്ചുഗീസുകാരെ തുരത്തിയോടിച്ചു. കരസൈന്യത്തിനു പുറമേ കടലിലൂടെ കുഞ്ഞാലി മരയ്ക്കാരുടെ നേതൃത്വത്തിലുള്ള നാവികസേനയും ഒരുമിച്ചാക്രമിച്ചതോടെ പോർച്ചുഗീസുകാർ തിരിഞ്ഞോടുകയായിരുന്നു.

പോർച്ചുഗീസുകാരുടെ ചാലിയം കോട്ട ഇടിച്ചുനിരത്തി. അവിടെനിന്നു കൊണ്ടുവന്ന മരമുപയോഗിച്ച് മിശ്കാൽ പള്ളി പുതുക്കിപ്പണിതു. 47 വാതിലുകളുള്ള പള്ളിയിൽ ഒരേ സമയം 300 പേർക്ക് നിസ്കരിക്കാനാവും. 

∙ ചിറയെങ്ങനെ കുറ്റിച്ചിറയായി?

പള്ളി നിർമിക്കുന്നതിനുമുൻപ് ഈ പ്രദേശം ചകിരി പൂഴ്ത്താനുള്ള വലിയ ചതുപ്പായിരുന്നുവത്രേ. ആ ചതുപ്പിൽനിന്ന് മണ്ണിട്ടുയർത്തിയ 83 സെന്റ് സ്ഥലമാണ് ചേരിക്കുഴി പറമ്പ് എന്ന് പിൽക്കാലത്ത് അറിയപ്പെട്ടത്. മണ്ണുകുഴിച്ചെടുത്ത ഭാഗത്ത് വലിയ ജലാശയം രൂപപ്പെട്ടു. 

പിൽക്കാലത്ത് സാമൂതിരി ഈ കുളത്തിനു ചുറ്റും കൽപ്പടവുകൾ നിർമിച്ചു നൽകി. അക്കാലത്ത് വെള്ളത്തിന്റെ അളവറിയാൻ ചിറയുടെ നടുവിൽ നാലു തേക്കിൻ കുറ്റികൾ നാട്ടിയിരുന്നുവത്രേ. ഇങ്ങനെയാണ് ചിറയ്ക്ക് കുറ്റിച്ചിറ എന്നു പേരുവന്നതെന്നു ചില ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. 

∙ തുടരുന്ന ഖാസി പെരുമ 

കോഴിക്കോട്ടെ രണ്ട് ഖാസിമാരുടെയും പരമ്പരകൾ തുടങ്ങുന്ന മണ്ണാണ് കുറ്റിച്ചിറയിലേത്. 1343 മുതൽ 1370 വരെ ഖാസിയായിരുന്ന ഫക്കറുദ്ദീൻ ഉസ്മാനിൽ തുടങ്ങി ഇപ്പോഴത്തെ മുഖ്യഖാസി കാട്ടിൽവീട്ടിൽ ഇമ്പിച്ചമ്മത് ഹാജിയും വലിയഖാസി പാണക്കാട് സയിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബുദ്ദിൻ തങ്ങളും വരെ നീണ്ടുനിൽക്കുന്ന ഖാസി പരമ്പര. ചരിത്രത്തോടൊപ്പം നടന്ന ആത്മീയ വഴികാട്ടികളാണ് ഇവർ. 

കുറ്റിച്ചിറ ജുമുഅത്ത് പള്ളി വലിയ ഖാസിയുടെ ആസ്ഥാനമാണ്. കുറ്റിച്ചിറ മിസ്കാൽ പള്ളിയാണ് ചെറിയ ഖാസി അഥവാ മുഖ്യ ഖാസിയുടെ ആസ്ഥാനം 

∙ തംബാറും പല്ലക്കും 

മിസ്കാൽ പള്ളിയയിൽ ഇന്നും സൂക്ഷിച്ചുവച്ച ചരിത്ര അവശേഷിപ്പുകളിൽ ചിലതുണ്ട്. അവയിൽ ഒന്നാണ് തംബാർ. വിശേഷാവസരങ്ങളും പെരുന്നാളുകളും വിളിച്ചറിയിക്കാൻ മൈക്കും ലൗഡ് സ്പീക്കറുമില്ലാത്ത കാലം. 

ഖാസി പരമ്പരയിൽപെട്ട ചെറുപ്പക്കാരൻ ബാൻഡ് വാദ്യം പോലുള്ള ഒരു ഉപകരണത്തിൽ വലിയ കോലുകൾ കൊണ്ട് കൊട്ടിയാണ് അന്ന് വിളംബരം നടത്തിയിരുന്നത്. 

തംബാർ എന്നാണ് ഈ വാദ്യോപകരണത്തിന്റെ പേര്. ചെമ്പും തോലുമുപയോഗിച്ചു നിർമിച്ചതാണ് വദ്യോപകരണം. ഇന്നും പെരുന്നാൾ പോലുള്ള വിശേഷ ദിവസങ്ങളിൽ തംബാർ കൊട്ടുന്ന ചടങ്ങുണ്ട്. ഖാസി കുടുംബാഗമായ എം.വി.റംസി ഇസ്മയിലാണ് ഇപ്പോൾ തംബാർ കൊട്ടുന്നതിന്റെ ചുമതലക്കാരൻ. 

ഖാസിമാർക്കു സഞ്ചരിക്കാൻ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പല്ലക്കും പള്ളിയുടെ മൂന്നാംനിലയിൽ സൂക്ഷിച്ചിട്ടുണ്ട്.

English Summary: Miskhal Masjid Mosque in Kozhikode