ഏതു ഭക്ഷണപ്രേമിയുടേയും മെനുവിലെ പ്രധാന വിഭവമാണ് ബിരിയാണി. മലയാളി വല്ലപ്പോഴും കഴിക്കുന്ന ബിരിയാണിക്ക് എന്നും ആഘോഷത്തിന്റെ രുചിയാണ്. നമ്മുടെ കൊച്ചിയിലും അടിപൊളി ബിരിയാണി സ്‌പോട്ടുകളുണ്ട്. ഭക്ഷണപ്രേമികളുടെ വായില്‍ വെള്ളം നിറയ്ക്കുന്ന ബിരിയാണികളും അതു കിട്ടുന്ന സ്ഥലങ്ങളും പരിചയപ്പെടാം. 1 പണ്ടാരീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു ഭക്ഷണപ്രേമിയുടേയും മെനുവിലെ പ്രധാന വിഭവമാണ് ബിരിയാണി. മലയാളി വല്ലപ്പോഴും കഴിക്കുന്ന ബിരിയാണിക്ക് എന്നും ആഘോഷത്തിന്റെ രുചിയാണ്. നമ്മുടെ കൊച്ചിയിലും അടിപൊളി ബിരിയാണി സ്‌പോട്ടുകളുണ്ട്. അതിൽ 5 റസ്റ്ററന്റുകളെ അറിയാം. ഭക്ഷണപ്രേമികളുടെ വായില്‍ വെള്ളം നിറയ്ക്കുന്ന ബിരിയാണിരുചി.

1 പണ്ടാരീസ് ബിരിയാണി

ADVERTISEMENT

കൊച്ചിയില്‍ കിട്ടുന്ന ഏറ്റവും രുചിയേറും ബീഫ് ബിരിയാണി പണ്ടാരീസിലാണ് വിളമ്പുന്നത്. ആവി പറക്കുന്ന നീളന്‍ ബിരിയാണി അരിയും മസാല കലര്‍ന്ന വെന്തുടഞ്ഞ ബീഫും ഒരിക്കല്‍ പോയവരെ വീണ്ടും പണ്ടാരീസിലേക്ക് വിളിച്ചുകൊണ്ടിരിക്കും. കൊച്ചിയില്‍ രണ്ട് പണ്ടാരീസാണുള്ളത്. വിലയോ തുച്ഛം, രുചിയോ മെച്ചമുള്ള പണ്ടാരീസ് ഏതൊരു ഭക്ഷണപ്രേമിയുടെയും ഇഷ്ടകേന്ദ്രമാണ്. 

Image From Pandari’s Facebook page

എത്തിച്ചേരാം 

* ഫുഡ് കോര്‍ട്ട്, സെന്‍ട്രല്‍ സ്‌ക്വയര്‍ മാള്‍, രാജാജി ജംക്‌ഷന്‍, എംജി റോഡ്, കൊച്ചി. 

* ഹോട്ടല്‍ റീജന്‍സിക്ക് സമീപം, കാക്കനാട്, കൊച്ചി. 

ADVERTISEMENT

‌2 കായീസ് ബിരിയാണി

എല്ലാക്കാലത്തും സ്‌പെഷല്‍ കസ്റ്റമേഴ്‌സുണ്ട് മട്ടന്‍ ബിരിയാണിക്ക്. കൊച്ചിയിലെ കായീസിലെ മട്ടന്‍ ബിരിയാണിയുടെ രുചി ഒന്നു വേറേതന്നെയാണ്. പച്ചക്കറിയില്‍നിന്നു സംസ്‌കരിച്ചെടുത്ത കൊഴുപ്പാണ് കായീസിന്റെ ബിരിയാണിയുടെ രുചി രഹസ്യങ്ങളിലൊന്ന്. രണ്ടു കായീസ് ബിരിയാണി കടകളാണ് കൊച്ചിയിലുള്ളത്. മട്ടണ്‍ ബിരിയാണി ഇഷ്ടമാണെങ്കില്‍ താങ്ങാവുന്ന വിലയില്‍ കായീസില്‍നിന്നു ബിരിയാണി കഴിക്കാം. 

എത്തിച്ചേരാം

* ദര്‍ബാര്‍ ഹാള്‍ റോഡ്, എറണാകുളം ക്ഷേത്രത്തിനു സമീപം, പള്ളിമുക്ക്, കൊച്ചി. 

ADVERTISEMENT

* റഹ്‌മത്തുള്ള ഹോട്ടല്‍, മട്ടാഞ്ചേരി, കൊച്ചി. 

3. ബാര്‍ബിക്യു നേഷന്‍

ഏതു ഭക്ഷണ പ്രേമികളുടെയും മനസ്സും വയറും നിറയ്ക്കാന്‍ പോന്ന വിഭവങ്ങള്‍ ബാര്‍ബിക്യു നേഷനിലുണ്ട്. മിക്ക ഫാസ്റ്റ്ഫുഡും ഒരു കുടക്കീഴില്‍ ലഭിക്കുന്ന സ്ഥലങ്ങളിലൊന്ന്. ഇവിടുത്തെ ബിരിയാണിയും രുചിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ബിരിയാണി പോലെ ഇവിടുത്തെ അന്തരീക്ഷവും പകരം വയ്ക്കാനാവാത്തതാണ്. വില താരതമ്യേന കൂടുതലാണെങ്കിലും ഭക്ഷണം ആസ്വദിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. 

എത്തിച്ചേരാം

* ഇംപീരിയല്‍ ട്രേഡ് സെന്റര്‍, ആറാം നില, എം.ജി റോഡ്, കച്ചേരിപ്പടി, കൊച്ചി. 

4 പാരഗണ്‍

പാരഗണിലെ ബിരിയാണി രുചിക്കാന്‍ വിമാനം കയറി  വരെ വരുന്നവരുണ്ടെന്നാണ് കോഴിക്കോട്ടെ ചൊല്ല്. നല്ല കോയിക്കോടന്‍ ചിക്കന്‍ ബിരിയാണി കൊച്ചിയില്‍ കഴിക്കാന്‍ പൂതി തോന്നിയാല്‍ പോരൂ ലുലു മാളിലേക്ക്. രുചിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത പാരഗണില്‍ വിലയുടെ കാര്യത്തില്‍ പ്രത്യേകിച്ച് കുറവൊന്നുമില്ല. 

Image From paragon restaurant facebook page

എത്തിച്ചേരാം

* F82-83, ലെവല്‍ 1, ലുലു മാള്‍, എന്‍.എച്ച് -17, എന്‍ട്രന്‍സ് റോഡ്, ഇടപ്പള്ളി, കൊച്ചി.

5 ദിണ്ടിഗല്‍ തലപ്പാക്കട്ടി ബിരിയാണി

കളമശേരി ഡെക്കാത്‌ലണിൽ എന്തെങ്കിലും വാങ്ങാന്‍ പോകുന്നുണ്ടോ? തൊട്ടടുത്തുള്ള തലപ്പാക്കട്ടി ബിരിയാണി രുചിക്കാന്‍ പാകത്തിലുള്ള സമയത്താണോ എന്ന കാര്യം കൂടി മനസ്സില്‍ വച്ചോളൂ. നിരാശപ്പെടേണ്ടി വരില്ല. രാവിലെ 11 മുതല്‍ രാത്രി 11 വരെ തലപ്പാക്കട്ടി ബിരിയാണി റസ്റ്ററന്റ് തുറന്നിരിക്കും. 

English Summary: Places Where Biryani Lovers Should Go In Kochi