സീതത്തോട്∙ കെഎഫ്ഡിസിയുടെ(കേരള വനം വികസന കോർപറേഷൻ) നേതൃത്വത്തിൽ ഗവി എക്കോ ടൂറിസം കേന്ദ്രത്തിൽ ‘തടി വീടുകൾ’ ഒരുങ്ങുന്നു. വിദേശ സഞ്ചാരികളെ അടക്കം ലക്ഷ്യമാക്കി ആരംഭിക്കുന്ന തടി വീടുകൾ ഗവി ടൂറിസത്തിനു പുതിയ മുഖം ഒരുക്കുമെന്ന് കെഎഫ്ഡിസി അധികൃതർ അറിയിച്ചു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒരു കോടിയിൽ അധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതത്തോട്∙ കെഎഫ്ഡിസിയുടെ(കേരള വനം വികസന കോർപറേഷൻ) നേതൃത്വത്തിൽ ഗവി എക്കോ ടൂറിസം കേന്ദ്രത്തിൽ ‘തടി വീടുകൾ’ ഒരുങ്ങുന്നു. വിദേശ സഞ്ചാരികളെ അടക്കം ലക്ഷ്യമാക്കി ആരംഭിക്കുന്ന തടി വീടുകൾ ഗവി ടൂറിസത്തിനു പുതിയ മുഖം ഒരുക്കുമെന്ന് കെഎഫ്ഡിസി അധികൃതർ അറിയിച്ചു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒരു കോടിയിൽ അധികം രൂപ വിനിയോഗിച്ച് ഗവിയിൽ നടപ്പാക്കുന്ന നവീകരണ പദ്ധതികളുടെ ഭാഗമായാണ് തടി വീടുകൾ ഒരുങ്ങുന്നത്. ആറുമാസത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ADVERTISEMENT

ഗവി കെഎഫ്ഡിസി ഡിവിഷന്റെ മേൽനോട്ടത്തിൽ ഗവി അണക്കെട്ടിനോടു ചേർന്നാണ് അഞ്ചു തടി വീടുകൾ നിർമിക്കുന്നത്. അക്കേഷ്യ മരത്തിന്റെ തടികൾ ഉപയോഗിച്ചാണ് വീടുകളുടെ നിർമാണം. മേൽക്കൂര ഒഴികെ ബാക്കി എല്ലാം തടിയിൽ. ഗവി അണക്കെട്ടിന്റെ സംഭരണികളിലേക്കാണ് എല്ലാ തടി വീടുകളുടെയും കാഴ്ച ക്രമീകരിച്ചിട്ടുള്ളത്. വീടുകളും പൂർണമായും പ്രകൃതിയോടു ഇഴുകിച്ചേർന്നവയായതിനാൽ ഇതിനുള്ളിൽ വാസം പ്രത്യേക അനുഭവങ്ങളാകും സമ്മാനിക്കുകയെന്ന് ഗവി ഡിവിഷൻ മാനേജർ കെ.വി.സജീർ പറയുന്നു. സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിന്റെ മേൽനോട്ടത്തിലാണ് നിർമാണം.

ADVERTISEMENT

തടി വീടുകളോടു ചേർന്ന് രണ്ടു വീടുകളും ഇവിടെ ഉണ്ട്. കെഎഫ്ഡിസിയുടെ കീഴിൽ വളരെ ലാഭകരമായി പ്രവർത്തിക്കുന്ന ടൂറിസം പദ്ധതിയാണ് ഗവിയിലേത്. നിലവിൽ രണ്ട് തരത്തിലുള്ള പാക്കേജാണ് നടപ്പാക്കുന്നത്. ഗവിയിൽ ഒരു ദിവസം താമസിച്ചും, രാവിലെ എത്തി വൈകിട്ട് മടങ്ങുന്ന വിധത്തിലുള്ള പാക്കേജുകളാണു ക്രമീകരിച്ചിരിക്കുന്നത്. ആളൊന്നിന് ഏകദേശം 3300 രൂപയാണ് ഈടാക്കുന്നത്. സ്റ്റേ പാക്കേജിൽ രണ്ടര മണിക്കൂർ നീളുന്ന ജീപ്പ് സഫാരി, ബോട്ടിങ്, ട്രക്കിങ്, വീടിനുള്ളിലെ താമസം, ഭക്ഷണം എന്നിവ ഉൾപ്പെടും. ട്രക്കിങിൽ ശബരിമല വ്യൂ പോയിന്റും, ബോട്ട് യാത്രയിൽ വെള്ളച്ചാട്ടവും കാണാം. ഈ യാത്രകൾ എല്ലാം വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള സ്ഥലത്തു കൂടിയാണ് പോകുന്നത്.

ADVERTISEMENT

ഡേ പാക്കേജ് രാവിലെ 7.30ന് ഭക്ഷണത്തോടു ആരംഭിക്കും. ബോട്ടിങ്, ട്രക്കിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. സമീപ ഏലത്തോട്ടത്തിലും വനത്തിലുമാണ് ട്രക്കിങ്. സ‍ഞ്ചാരികൾക്കു കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതുൾപ്പെടെയുള്ള ആലോചനയിലാണ് കെഎഫ്ഡിസി അധികൃതർ. സഞ്ചാരികൾക്കു വിസ്മയ കാഴ്ച ഒരുക്കുന്ന ആന മ്യൂസിയവും ഇവിടെ ഉണ്ട്.

മൺസൂൺ ടൂറിസത്തിനുള്ള അനുകൂല കാലാവസ്ഥയാണ് ഗവിയിലുള്ളത്. മിക്കപ്പോഴും മഞ്ഞുമൂടി കിടക്കുകയാണ് ഇപ്പോൾ. ഇത് ആസ്വദിക്കാനും നിരവധി ആളുകൾ എത്തുന്നു. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ ഏകദേശം 50 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു. മഴ ശക്തമായതിനാൽ കഴിഞ്ഞ മാസം വരുമാനം പകുതിയായി കുറഞ്ഞു.കോവിഡിനു ശേഷം വിദേശ വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു.

ഗവി കെഎഫ്ഡിസി കോളനിയിൽ താമസിക്കുന്ന ശ്രീലങ്കൻ വംശജരായ പുതു തലമുറയിലെ 35 ആളുകൾ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. ഇവരുടെ കൂടി പുന:രുദ്ധാരണം ലക്ഷ്യമാക്കിയാണ് ഗവിയിൽ എക്കോ ടൂറിസം പദ്ധതികൾ ആരംഭിക്കുന്നത്. ഗവി എക്കോ ടൂറിസം പദ്ധതിയുടെ ബുക്കിങ് പ്രധാനമായും കുമളി കേന്ദ്രീകരിച്ചുള്ള ഓഫിസ് വഴിയും ഓൺ ലൈനായുമാണ് നടക്കുന്നത്. kfdcecotourism.com ഫോൺ.9947492399, 8547809270, 8289821305, 8289821306.

English Summary: Gavi Ecotourism getting ready with Wooden Houses to attract tourists