മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര നന്ദന്‍. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ നായികയായി. ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയാണ് മീര. സിനിമകളില്‍ അധികം കാണാറില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര നന്ദന്‍. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ നായികയായി. ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയാണ് മീര. സിനിമകളില്‍ അധികം കാണാറില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീര.  ഇപ്പോഴിതാ വയനാട്ടിലേക്ക് നടത്തിയ യാത്രയുടെ മനോഹര വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് നടി.

വയനാട്ടിലെ ഒരു റിസോർട്ടില്‍ വിവിധ അഡ്വഞ്ചര്‍ ആക്റ്റിവിറ്റികള്‍ ആസ്വദിക്കുന്ന വിഡിയോ ആണ് മീര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.  

ADVERTISEMENT

സഞ്ചാരികള്‍ക്കായി സാഹസികത നിറഞ്ഞ ഒട്ടേറെ അനുഭവങ്ങള്‍ ഒരുക്കുന്ന  ഒരു ഹിൽ റിസോർട്ടാണിത്, നിറയെ ജൈവവൈവിധ്യമുള്ള നിത്യഹരിത വനത്തോട് ചേർന്നുള്ള സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ചുറ്റുമുള്ള കാട്ടുവഴികളിലൂടെയും തേയില, കാപ്പി തോട്ടങ്ങള്‍ക്കിടയിലൂടെയും നടക്കാം. പുരാതനമായ ഗുഹകള്‍ കാണാം. ചെറിയ തോടുകളിലും വെള്ളച്ചാട്ടങ്ങളിലും നനയാം. ധാരാളം സെലിബ്രിറ്റികളും പ്രകൃതി സ്നേഹികളും ഇവിടെ താമസിച്ചിട്ടുണ്ട്.

സമ്പൂർണ വാക്സിനേഷൻ നടപ്പിലാക്കിയ കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് വൈത്തിരി. ചുരം കയറി പീഠഭൂമിയുടെ സ്വഭാവത്തിലേക്കു മാറുന്ന  ടൂറിസം സ്പോട്ട് ആണ് വൈത്തിരി. ചെറുകുന്നുകളും അരുവികളും ചോലക്കാടുകളും നിറഞ്ഞ വൈത്തിരിയിൽനിന്നു വയനാടിന്റെ പ്രമുഖ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ചെറുദൂരമേയുള്ളൂ. കുന്നിൻമുകളിലെ തടാകങ്ങളായ പൂക്കോട്, കർളാട് എന്നിവയും ബാണാസുരസാഗർ ജലാശയവും കാണാൻ വൈത്തിരിയിൽനിന്നു പോയിവരാം.  പുൽമേടുകളിലേക്കു ട്രെക്കിങ് നടത്താം. കാഴ്ചയെ വരെ മറയ്ക്കുന്ന കോടമഞ്ഞും ലക്കിടിയിലെ നൂൽമഴയും പ്രവചനാതീതമാണ്. 

ADVERTISEMENT

ഒക്‌ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് പീക്ക് സീസൺ ആയി കണക്കാക്കുന്നതെങ്കിലും, വർഷം മുഴുവനും തണുത്തതും സുഖപ്രദവുമായ കാലാവസ്ഥയാണ് വൈത്തിരിയില്‍ ഉള്ളത്. അതുകൊണ്ടുതന്നെ, വര്‍ഷം മുഴുവനും സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഇവിടേയ്ക്ക്. ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തുന്നവരും കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ചിലവഴിക്കാന്‍ വരുന്നവരും സാഹസിക സഞ്ചാരികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. 

English Summary: Meera Nandan Shares Wayanad Travel Video