ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദ‌യം കവര്‍ന്ന ശാലീന സുന്ദരിയാണ് നിമിഷ സജയൻ. നിമിഷയുടെ ഇഷ്ടം എന്തെന്ന് ചോദിച്ചാൽ യാത്രകളും കാഴ്ചകളുമാണെന്ന് ഒറ്റവാക്യത്തിൽ ഉത്തരം പറയും. കുട്ടിക്കാലം മുതൽ യാത്രകള്‍ ചെയ്യാൻ അത്രമേൽ ഇഷ്ടമാണ്. യാത്രകള്‍ക്കിടയിലെ മനോഹര നിമിഷങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദ‌യം കവര്‍ന്ന ശാലീന സുന്ദരിയാണ് നിമിഷ സജയൻ. നിമിഷയുടെ ഇഷ്ടം എന്തെന്ന് ചോദിച്ചാൽ യാത്രകളും കാഴ്ചകളുമാണെന്ന് ഒറ്റവാക്യത്തിൽ ഉത്തരം പറയും. കുട്ടിക്കാലം മുതൽ യാത്രകള്‍ ചെയ്യാൻ അത്രമേൽ ഇഷ്ടമാണ്. യാത്രകള്‍ക്കിടയിലെ മനോഹര നിമിഷങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇക്കുറി കാസര്‍കോട് ജില്ലയിലെ പൊസടിഗുംപെയില്‍ നിന്നുള്ള ചിത്രമാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ഒരു പുല്‍മേട്ടില്‍ നായക്കുട്ടിയെ ഓമനിച്ച് നില്‍ക്കുന്നതിന്റെ ചിത്രമാണത്.

മികച്ച ചിത്രകാരി കൂടിയാണ് നിമിഷ. വളരെ ആഴമേറിയ ആശയങ്ങള്‍ ചായങ്ങളില്‍ പകര്‍ത്തുന്ന നിമിഷയുടെ പെയിന്‍റിങ്ങുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്. പൊസടിഗുംപെയിലെ മലഞ്ചെരിവില്‍ ഇരുന്ന് ചിത്രം വരയ്ക്കുന്ന ഒരു ഫോട്ടോയും നിമിഷ പോസ്റ്റ്‌ ചെയ്തിരുന്നു.

ADVERTISEMENT

കാസർകോട് ജില്ലയിലെ ഒരു മലയോര പ്രദേശമാണ് പൊസടിഗുംപെ. കാസർകോട് ടൗണിൽ നിന്ന് 27 കിലോമീറ്റർ കിഴക്ക്, പുത്തിഗെ പഞ്ചായത്തിൽ പെർമുട- ധർമത്തടുക്ക ഗ്രാമത്തിലാണ് ഈ മല. സമുദ്രനിരപ്പിൽനിന്ന് 488 മീറ്റർ ഉയരത്തിലുള്ള മല, ജില്ലയിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രദേശങ്ങളില്‍ ഒന്നാണ്. ട്രെക്കിങ് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. ഈയിടെയായി സോഷ്യല്‍ മീഡിയയില്‍നിന്നും മറ്റും അറിഞ്ഞ് നിരവധി ആളുകള്‍ മല കാണാന്‍ എത്താറുണ്ട്.

ഒരേ പോലുള്ള മൂന്നു മലകളാണ് പൊസടിഗുംപെ. അടിവാരത്ത് ചരിത്രപ്രാധാന്യമുള്ള ഒരു ഗുഹയുണ്ട്. മുകളിലെത്തിയാൽ മൈതാനം പോലെ നിരപ്പായ പുല്‍മേടിന്‍റെ കാഴ്ച ഏറെ ആകർഷകമാണ്. മലമുകളിൽനിന്ന് നോക്കിയാല്‍ അറബിക്കടലിന്‍റെയും മംഗലാപുരത്തിന്‍റെയും കുദ്രേമുഖിന്‍റെയും മനോഹരമായ കാഴ്ച കാണാം. 

ADVERTISEMENT

അധികമൊന്നും അറിയപ്പെടാത്ത ഒരു ഹില്‍സ്റ്റേഷനാണിത്. അതുകൊണ്ടുതന്നെ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമല്ല. പൊസടിഗുംപെ ട്രെക്കിങ്ങിനായി പോകുന്ന സഞ്ചാരികള്‍ ഭക്ഷണവും വെള്ളവും കരുതണം. വിനോദ സഞ്ചാരികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ശ്രദ്ധിച്ചാൽ ടൂറിസം രംഗത്ത് വലിയ സാധ്യതയാണ് പൊസടിഗുംപെക്ക് ഉള്ളത്.

ദേശീയപാത 17- ൽ നിന്ന് ബന്ദിയോട് അല്ലെങ്കിൽ ഉപ്പള വഴി ഈ സ്ഥലത്തേക്ക് എത്താം. പൈവളികെയാണ് ഇവിടെനിന്ന് ഏറ്റവും അടുത്തുള്ള ഗ്രാമം. അടുത്തുള്ള മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍ ഏകദേശം 23 കി.മീ ദൂരെയാണ്. 54 കിലോമീറ്റർ അകലെയാണ് മംഗലാപുരം രാജ്യാന്തര വിമാനത്താവളം.

ADVERTISEMENT

English Summary: nimisha sajayan shares pictures from Posadi Gumpe Hill station