ആരെയും മയക്കുന്ന വശ്യഭംഗിയോടെ ചുവടുകള്‍ വച്ച്, നാഗവല്ലി എന്ന തമിഴത്തി നിറഞ്ഞാടിയ അകത്തളം... രാമനാഥനെ ഒരുനോക്കുകാണാനായി, പതിവായി അവളെത്തിയ തെക്കിനി... ഒടുവില്‍ കാരണവരെ കൊല്ലാന്‍ കണ്ണില്‍ പറക്കുന്ന തീയുമായി അവളുടെ ആത്മാവ് അലഞ്ഞ ഇടനാഴികള്‍... മണിച്ചിത്രത്താഴെന്ന സിനിമയ്ക്കൊപ്പം മലയാളികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരെയും മയക്കുന്ന വശ്യഭംഗിയോടെ ചുവടുകള്‍ വച്ച്, നാഗവല്ലി എന്ന തമിഴത്തി നിറഞ്ഞാടിയ അകത്തളം... രാമനാഥനെ ഒരുനോക്കുകാണാനായി, പതിവായി അവളെത്തിയ തെക്കിനി... ഒടുവില്‍ കാരണവരെ കൊല്ലാന്‍ കണ്ണില്‍ പറക്കുന്ന തീയുമായി അവളുടെ ആത്മാവ് അലഞ്ഞ ഇടനാഴികള്‍... മണിച്ചിത്രത്താഴെന്ന സിനിമയ്ക്കൊപ്പം മലയാളികള്‍ മനസ്സിലേറ്റിയ ആ തറവാട്ടുവീട് നട്ടുച്ചയുടെ ചൂടിലും കുളിര്‍മഴയിലും മരംകോച്ചുന്ന തണുപ്പിലുമൊന്നും ഒരു നിറവ്യത്യാസം പോലുമില്ലാതെ കൂടുതല്‍ മനോഹരമായി ഇന്നും നില്‍ക്കുകയാണ്, ഇവിടെ നമ്മുടെ കൊച്ചിയില്‍. 

മണിച്ചിത്രത്താഴ് മാത്രമല്ല, മൂന്നാം മുറ, പിൻഗാമി, കളിയൂഞ്ഞാൽ, ഡ്രീംസ്, ഛോട്ടാ മുംബൈ തുടങ്ങി ഒട്ടേറെ ജനപ്രിയ സിനിമകളില്‍ അഭിനയിച്ച ഈ വീട്, തൃപ്പൂണിത്തുറയിലുള്ള ഹിൽ പാലസ് ആണെന്ന കാര്യം ഇന്ന് ഒട്ടുമിക്ക ആളുകള്‍ക്കുമറിയാം. ഇവിടെയെത്തുന്ന ആളുകളുടെ എണ്ണം ദിനംതോറും കൂടിവരുന്നത് അതിനുള്ള തെളിവാണ്. 

The Hill Palace Museum. Stories by Sreeraj/shutterstock
ADVERTISEMENT

1865- ൽ കൊച്ചി മഹാരാജാവ് പണികഴിപ്പിച്ച ഈ കൊട്ടാര സമുച്ചയത്തിൽ 54 ഏക്കറിൽ പരന്നുകിടക്കുന്ന പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിലുള്ള 49 കെട്ടിടങ്ങളുണ്ട്‌. കൊച്ചി മഹാരാജാവിന്‍റെ ഭരണകാര്യാലയവും ഔദ്യോഗിക വസതിയുമായിരുന്നു ഇത്. ഒരു പുരാവസ്തു മ്യൂസിയം, ഒരു പൈതൃക മ്യൂസിയം, ഒരു മാൻ പാർക്ക്, ഒരു ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവയാണ് ഇന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അപൂര്‍വയിനത്തില്‍പ്പെട്ട നിരവധി ഔഷധ സസ്യങ്ങളും ഇവിടെ വളരുന്നു.

കൊച്ചി രാജകുടുംബത്തിന്‍റെ കിരീടവും ആഭരണങ്ങളും ഉൾപ്പെടെ അമൂല്യമായ ഒട്ടനവധി വസ്തുക്കള്‍ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പാലിയം ദേവസ്വത്തിന്‍റെയും പുരാവസ്തു വകുപ്പിന്‍റെയും നിരവധി അമൂല്യമായ കല്ലുകളും വിലപിടിപ്പുള്ള നാണയങ്ങളും ആഭരണങ്ങളും കിടക്കകളും എപ്പിഗ്രാഫി സാമ്പിളുകളുമെല്ലാം ഇതിലുണ്ട്.

ADVERTISEMENT

കൊച്ചി രാജ്യത്തിന്‍റെ ഔദ്യോഗിക തലസ്ഥാനം മുമ്പ് തൃശ്ശൂരിലായിരുന്നു. ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച്, അമ്മവഴി അധികാരകൈമാറ്റം നടക്കുന്നതിനാല്‍ കൊച്ചി രാജ്ഞിയുടെ ഇരിപ്പിടം രാജകീയ തലസ്ഥാനമായി കണക്കാക്കിയിരുന്നു. 1755 മുതൽ, രാജ്ഞിയും പരിവാരവും തൃപ്പൂണിത്തുറയിൽ താമസിക്കാന്‍ ആരംഭിച്ചു, കൊച്ചി നഗരത്തെ ഔദ്യോഗിക തലസ്ഥാനമാക്കി. രാജകുമാരൻ രാമവർമ്മയും തൃപ്പൂണിത്തുറയിലായിരുന്നു വളർന്നത്. രാജാവായി കിരീടധാരണത്തിന് ശേഷവും കൊച്ചിയിൽ താമസിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഈ കൊട്ടാരവും അനുബന്ധകെട്ടിടങ്ങളും നിര്‍മിച്ചത്. 

hill palace museum, Thripunithura/shutterstock:Favas Kalathil

കൊച്ചി രാജകുടുംബം കേരള സർക്കാരിന് കൈമാറിയ കൊട്ടാരം 1980- ൽ പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയും പിന്നീട് മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. പിന്നീട്, 1986- ൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. തിങ്കൾ, ദേശീയ/സംസ്ഥാന അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയുമാണ് ഹില്‍ പാലസ് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത്.

ADVERTISEMENT

English Summary: Hill Palace Museum Tripunithura