അവധിയായല്‍ കുടുംബവുമൊത്ത് യാത്ര തിരിക്കുന്നവരാണ് ഇന്ന് മിക്കവരും. അധികം ദൂരയല്ലാതെ കുട്ടികളുമൊത്ത് പോയിവരാൻ പറ്റുന്ന ഇടമാണോ നിങ്ങൾ തിരയുന്നത്? കോട്ടയം ജില്ലയിൽ അതിമനോഹരമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. കോട്ടയം ജില്ലയിലുള്ളവർക്ക് അധികം ദൂരെ യാത്ര ചെയ്യാതെ വാരാന്ത്യം അടിച്ചുപൊളിച്ച്

അവധിയായല്‍ കുടുംബവുമൊത്ത് യാത്ര തിരിക്കുന്നവരാണ് ഇന്ന് മിക്കവരും. അധികം ദൂരയല്ലാതെ കുട്ടികളുമൊത്ത് പോയിവരാൻ പറ്റുന്ന ഇടമാണോ നിങ്ങൾ തിരയുന്നത്? കോട്ടയം ജില്ലയിൽ അതിമനോഹരമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. കോട്ടയം ജില്ലയിലുള്ളവർക്ക് അധികം ദൂരെ യാത്ര ചെയ്യാതെ വാരാന്ത്യം അടിച്ചുപൊളിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധിയായല്‍ കുടുംബവുമൊത്ത് യാത്ര തിരിക്കുന്നവരാണ് ഇന്ന് മിക്കവരും. അധികം ദൂരയല്ലാതെ കുട്ടികളുമൊത്ത് പോയിവരാൻ പറ്റുന്ന ഇടമാണോ നിങ്ങൾ തിരയുന്നത്? കോട്ടയം ജില്ലയിൽ അതിമനോഹരമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. കോട്ടയം ജില്ലയിലുള്ളവർക്ക് അധികം ദൂരെ യാത്ര ചെയ്യാതെ വാരാന്ത്യം അടിച്ചുപൊളിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധിയായല്‍ കുടുംബവുമൊത്ത് യാത്ര തിരിക്കുന്നവരാണ് ഇന്ന് മിക്കവരും. അധികം ദൂരയല്ലാതെ കുട്ടികളുമൊത്ത് പോയിവരാൻ പറ്റുന്ന ഇടമാണോ നിങ്ങൾ തിരയുന്നത്? കോട്ടയം ജില്ലയിൽ അതിമനോഹരമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. കോട്ടയം ജില്ലയിലുള്ളവർക്ക് അധികം ദൂരെ യാത്ര ചെയ്യാതെ വാരാന്ത്യം അടിച്ചുപൊളിച്ച് ആഘോഷിക്കാനിതാ 10 ഇടങ്ങൾ അറിയാം

ഗ്രാമീണ കാഴ്ചകളുമായി അയ്മനം

ADVERTISEMENT

വീണ്ടും രാജ്യാന്തര അംഗീകാരം നേടി കോട്ടയം ജില്ലയിലെ അയ്മനം. ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ അയ്മനം മാതൃകാ ടൂറിസം ഗ്രാമം ഇടംപിടിച്ചിട്ടുണ്ട്. ട്രാവൽ മാഗസിനായ കൊണ്ടേ നാസ്റ്റ് ട്രാവലർ തയാറാക്കിയ പട്ടികയിലാണിത്. ഉത്തരവാദിത്ത ടൂറിസം മിഷൻ അയ്മനം പഞ്ചായത്തുമായി ചേർന്നു നടപ്പാക്കിയ പദ്ധതിക്കാണു നേട്ടം. 

അയ്മനത്തെ ഗ്രാമീണ കാഴ്ചകൾ– ചിത്രം: വിഷ്ണു സനൽ.

സഞ്ചാരികൾക്ക് ഗ്രാമീണ കാഴ്ചകൾ ആസ്വദിക്കുവാന്‍ ഇവിടേയ്ക്ക് എത്തിച്ചേരാം. അനുഭവേദ്യ വിനോദ സഞ്ചാരമാണ് (എക്സ്പീരിയൻഷ്യൽ ടൂറിസം) അയ്മനത്തിന്റെ മാതൃക. ഗ്രാമീണ കാഴ്ചകളെ തൊട്ടറിഞ്ഞ് അനുഭവിക്കാമെന്നതാണ് അയ്മനം ടൂറിസം പാക്കേജിന്റെ പ്രത്യേകത വഞ്ചിയാത്രയും ഗ്രാമത്തെ അടുത്തറിയാനുമുള്ള പാക്കേജാണ് അയ്മനത്ത് ഉത്തരവാദിത്ത ടൂറിസം മിഷൻ നൽകുന്നത്. കോട്ടയം–ചേർത്തല റോഡിൽ കവണാറ്റിൻകരയിൽ നിന്നു ശിക്കാര വള്ളത്തിലാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പാക്കേജ് ആരംഭിക്കുന്നത്. കവണാറ്റിൻ കരയ്ക്ക് അടുത്ത് തന്നെ ആദ്യ സ്റ്റോപ്പ്. ഇവിടെ കയറുപിരി, തെങ്ങുകയറ്റം എന്നിവ മനസ്സിലാക്കാം.

അയ്മനത്തെ ഗ്രാമീണ കാഴ്ചകൾ– ചിത്രം: വിഷ്ണു സനൽ.

കൂടാതെ ഓലമെടയൽ, പാ നെയ്ത്ത്, മീൻപിടുത്തം, കള്ള് ചെത്ത് തുടങ്ങിയവ കാണാം. നാടൻ ഭക്ഷണം ഉണ്ടാക്കുന്നതു കാണാനും ആസ്വദിക്കാനും സാധിക്കും.

മുതുകോരമല

ADVERTISEMENT

കോട്ടയം ജില്ലയിലെ മീശപ്പുലിമല എന്ന് നിസംശയം മുതുകോരമലയെ വിളിക്കാം. ആരുടെയും കണ്ണിൽപ്പെടാതെ ഒളിഞ്ഞിരിക്കുന്ന നിരവധി ഇടങ്ങളുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് ആ സ്ഥലങ്ങളുടെ മനോഹാരിത തിരിച്ചറിയുന്നത്. പ്രകൃതിയുടെ സൗന്ദര്യത്തിന് മോടികൂട്ടുന്ന ഇടമാണ് മുതുകോരമല.

വിഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും കാഴ്ചക്കാരെ കൊതിപ്പിക്കുന്ന ഇവിടേയ്ക്ക് യാത്രാപ്രേമികളുടെ ഒഴുക്കാണ്. കോട്ടയം ജില്ലയില്‍ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയിൽ നിന്നും ചെങ്കുത്തായ കയറ്റം കയറി മുകളിലെത്തിയാൽ മുതുകോരമലയായി. വാഗമൺ മലനിരകൾക്കു സമാന്തരമായി ഉയർന്നു നിൽക്കുന്ന മലമ്പ്രദേശമാണ് മുതുകോരമല. കൈപ്പള്ളിയിൽ നിന്നും 3 കിലോമീറ്റർ ഓഫ്‌ റോഡ് യാത്രയാണ്. തുടർന്നു കാഴ്ചകൾ കണ്ടു നടക്കണം. സാഹസികയാത്രികർക്ക് ഇഷ്ടമാകും ഇവിടം.

വളരെ അപകടം പിടിച്ചതാണ് മുതുകോരമലയുടെ താഴ്‌വാരം. ആയിരക്കണക്കിന് അടി താഴ്ചയുള്ള ചെങ്കുത്തായ കൊക്കയാണ്. അതുകൊണ്ടു തന്നെ പാറയുടെ മുകളിലെ നിൽപ് സാഹസികത നിറഞ്ഞതാണ്. എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ് ഈ അപകട സാഹചര്യത്തെ കുറച്ചുകൂടി ബുദ്ധിമുട്ടിലാക്കും. എങ്കിലും ചുറ്റിലും നിറഞ്ഞു നിൽക്കുന്ന കോടയുടെ ആവരണവും മിന്നി മറയുന്ന  മേഘങ്ങളും വിദൂര ദൃശ്യങ്ങളുമൊക്കെ മുതുകോരമലയെ സ്വർഗതുല്യമാക്കും.

മറവൻതുരുത്ത്

ADVERTISEMENT

സഞ്ചാരികളുടെ ഇടയില്‍ പ്രസിദ്ധമാണിപ്പോൾ മറവൻതുരുത്ത്. ഇവിടുത്തെ പ്രധാന ആകർഷണം കയാക്കിങ്ങാണ്. മൂഴിക്കലും പഞ്ഞിപ്പാലത്തും നിന്നും ആരംഭിക്കുന്ന കയാക്കിങ് അരിവാൾ തോടിലൂടെ ചുറ്റി മൂവാറ്റുപുഴയാറിലൂടെ സഞ്ചരിക്കും. 3.5 കിലോമീറ്ററോളം ദൂരം കയാക്കിങ് ചെയ്യാൻ സൗകര്യമുണ്ട്. വൈകുന്നേര സമയത്താണെങ്കിൽ സൂര്യാസ്തമയം കണ്ട് മനസു നിറയ്ക്കാം. മൂന്നു മണിക്കൂർ നീളുന്നതാണ് ട്രിപ്പ്. 

∙സൗകര്യങ്ങൾ – സഞ്ചാരികൾക്ക് ശുചിമുറി, ലഘുഭക്ഷണം, വാഹനങ്ങൾക്ക് പാർക്കിങ്. മുൻകൂട്ടി പറഞ്ഞാൽ ഉച്ചയ്ക്ക് നല്ല നാടൻ ഊണും തോടുകളുടെ വശങ്ങളിലിരുന്ന് ഗ്രാമീണ ഭംഗി ആസ്വദിച്ച് കഴിക്കാം.

മറവൻതുരുത്തിലേക്ക് എത്താൻ

വൈക്കം എറണാകുളം റൂട്ടിൽ ടോൾ ജംക്‌ഷനിൽ‍ നിന്നും പാലാംകടവ് റൂട്ടിലേക്ക് അര കിലോമീറ്റർ സഞ്ചരിച്ചാൽ പഞ്ഞിപ്പാലത്ത് എത്താം. കുലശേഖരമംഗലം ക്ഷേത്രത്തിന് സമീപത്ത് ആറ്റുവേലക്കടവ് റോഡിലേക്ക് കയറി അര കിലോമീറ്റർ സഞ്ചരിച്ചാൽ മൂഴിക്കൽ വായനശാലയുടെ മുൻപിൽ‍ എത്താം. ഈ രണ്ട് സ്ഥലങ്ങളിലാണ് കയാക്കിങ് സ്റ്റാർട്ടിങ് പോയിന്റുകൾ. തലയോലപ്പറമ്പിൽ നിന്ന് എത്തുകയാണെങ്കിൽ പാലാംകടവ് – ടോൾ റോഡിൽ 3 കിലോമീറ്ററോളം പിന്നിട്ടാൽ പഞ്ഞിപ്പാലത്ത് എത്താം.

കാറ്റേറ്റിരിക്കാൻ നാലുമണിക്കാറ്റ്

വൈകുന്നേരം അല്പം കാറ്റൊക്കെ കൊണ്ട് സൊറ പറഞ്ഞിരിക്കാൻ കോട്ടയത്തു സ്ഥലങ്ങളില്ല എന്നു വിഷമിക്കേണ്ട. നാലുമണിക്കാറ്റിലേക്കെത്താം. കോട്ടയത്തുനിന്ന് 10 കിലോമീറ്റർ അകലെ മണർകാട് – ഏറ്റുമാനൂർ ൈബപാസിലാണ് നാലുമണിക്കാറ്റ് എന്ന വഴിയോര വിനോദ സഞ്ചാര പദ്ധതി. പച്ചപുതച്ച പാടങ്ങൾ തഴുകി വരുന്ന ഇളം കാറ്റേൽക്കാം, അസ്തമയ സൂര്യന്റെ ഭംഗിയാസ്വദിക്കാം, അതോടൊപ്പം നമ്മുടെ നാടൻ രുചികൾ ആസ്വദിക്കുകയും ചെയ്യാം.

പാടത്തിനു നടുവിലൂടെയുള്ള വഴിയുടെ അരികിൽ കാറ്റുകൊളളാൻ പാകത്തിന് സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കു കളിക്കാൻ ഊഞ്ഞാലും മരത്തിന്റെ മാതൃകയിലുളള സ്ലൈഡും മറ്റു റൈഡുകളും ഇവിടെയുണ്ട്.

തണ്ണീർമുക്കം ബണ്ട് പഴയ ബണ്ടല്ല

കായലിന്റെ വിശാലത ആസ്വദിക്കാൻ തണ്ണീർമുക്കം ബണ്ടിലേക്ക് എത്തിച്ചേരാം. എന്തൊരു മനോഹരിയാണ് വേമ്പനാട്ടുകായൽ! കോട്ടയത്തുനിന്നു തണ്ണീർമുക്കം ബണ്ടിലെ പാലത്തിലൂടെ യാത്ര ചെയ്ത ആരും ഇങ്ങനെ പറയാതിരിക്കില്ല. അത്ര വിശാലതയിൽ, ഉയരക്കാഴ്ചയിൽ കായൽക്കാഴ്ച കാണുന്നതു രസകരം തന്നെ.  

കോട്ടയം-ചേർത്തല റൂട്ടിലെ ഒരു സാധാരണ കാഴ്ച മാത്രമാണു തണ്ണീർമുക്കം ബണ്ട്, പലർക്കും. എന്നാൽ ലോകോത്തര കാഴ്ചകളും കുടുംബസഞ്ചാരികൾക്കുള്ള ബോട്ടിങ്ങും തണ്ണീർമുക്കം ബണ്ടിന്റെ പ്രത്യേകതകളാണ്. നഗരത്തിരക്കിൽനിന്നു മാറി സായാഹ്നം ചെലവിടാനും ബോട്ടിൽ കായൽക്കാറ്റേറ്റ് സഞ്ചരിക്കാനും  ഇവിടെ എത്താം. കോട്ടയത്തുനിന്നു ചേർത്തലയിലേക്കുള്ള വഴിയിലെ പ്രധാന ആകർഷണം ഈ ബണ്ട് തന്നെയാണ്. ഇരുവശവും കായലിന്റെ ഭംഗികണ്ടു യാത്ര ചെയ്യാം. ഒരു യാത്രാവഴി മാത്രമല്ല ബണ്ട്. മറിച്ച് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലം കൂടിയാണ്.

Image Source: pravenn elayi

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമെന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അൺ സീൻ കോട്ടയം ടൂറിസം ബ്രോഷറിൽ പ്രതിപാദിച്ച വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ. സുരക്ഷിത മായ വെള്ളച്ചാട്ടം എന്ന പ്രശസ്തി അരുവിക്കച്ചാലിനുണ്ട്. അപകട ഭീതിയില്ലാതെ അരുവിയുടെ തൊട്ടടുത്ത് എത്താനും കുളിക്കാനും സാധിക്കും. 

കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നു പൂഞ്ഞാർ മുണ്ടക്കയം റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ അരുവിക്കച്ചാലിൽ എത്താം. പൂഞ്ഞാർ- മുണ്ടക്കയം റോഡിൽ പാതാമ്പുഴ ജംഗ്ഷൻ എത്തുന്നതിന് 100 മീറ്റർ മുൻപു തിരിഞ്ഞ് പഞ്ചായത്ത് റോഡിലേക്ക് കടക്കണം. ഇവിടെ നിന്ന് വീതി കുറഞ്ഞ പാതയാണ്. വെള്ളച്ചാട്ടത്തിന്റെ 200 മീറ്റർ അകലെ വരെ വാഹനമെത്തും. ഓൺലൈൻ മാപ്പിനെ ആശ്രയിച്ചാൽ വഴി തെറ്റാനുള്ള സാധ്യത കൂടുതലാണ്.

Aruvikachal, highest waterfall in Kottayam. Photo: Atlee Fernandez

ഇല്ലിക്കൽ കല്ല്

പ്രകൃതിയുടെ പച്ചപ്പും തണുപ്പും ആസ്വദിച്ചുള്ള യാത്രയാണോ പ്ലാൻ ചെയ്യുന്നത്? എങ്കിൽ ഇല്ലിക്കൽ കല്ലിലേക്ക് പോകം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്ക് സമീപമാണ് പ്രകൃതിയുടെ കയ്യൊപ്പു പതിഞ്ഞ ഈ സുന്ദരഭൂമി സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി കടന്നുചെല്ലുമ്പോൾ, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് ഇല്ലിക്കൽ കല്ലിലുള്ളത്. 

 

സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരം അടി മുകളിലായാണ് ഇല്ലിക്കൽ കല്ലിന്റെ സ്ഥാനം. അടിവാരത്തുള്ള വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയതിനുശേഷം, കുറച്ചേറെ ദൂരം മുകളിലേക്ക് ചെന്നാൽ മാത്രമേ സുന്ദരമായ ഈ ഭൂമികയിലേക്കെത്താൻ സാധിക്കുകയുള്ളു. പച്ചയണിഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകളെ വകഞ്ഞു മാറ്റിയുള്ള യാത്ര ആരെയും ഹരം പിടിപ്പിക്കും. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്കു നടന്നുകയറാനുള്ള സൗകര്യങ്ങളുണ്ട്. കുത്തനെയുള്ള കയറ്റമായതുകൊണ്ടു തന്നെ നടന്നു കയറുക എന്നത്  അല്പം ആയാസകരമാണ്.  ജീപ്പ് സർവീസുകളുണ്ട്. അതിൽ കയറി ചാഞ്ചാടിയും കുലുങ്ങിയും മുകളിലേക്കെത്തുക എന്നത് ഏറെ രസകരമാണ്. 

കമനീയം കുമരകം

സഞ്ചാരികളെ ഇതിലെ ഇതിലെ..കുമരകത്തെ കായൽക്കാഴ്ച. ചിത്രം : റിജോ ജോസഫ് ∙ മനോരമ

കുടുംബവുമൊത്ത് കായൽക്കാഴ്ച കണ്ടുള്ള യാത്രയാണെങ്കിൽ കുമരകം മികച്ച ചോയ്സായിരിക്കും. വഞ്ചിവീടുകളും മോട്ടോർ ബോട്ടുകളും ശിക്കാര വള്ളങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം ഒപ്പം നാടൻ മീൻവിഭവങ്ങൾ കൂട്ടിയുള്ള ഉൗണും. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കായൽക്കാറ്റേറ്റ് ഒഴിവു സമയം ചിലവഴിക്കാൻ പറ്റിയ ഇടം. മഴക്കാലമത്തെുന്നതോടെ കുമരകത്തെ പച്ചപ്പിന്റെ സൗന്ദര്യം അതിന്റെ പൂര്‍ണതയില്‍ എത്തും.

കാഴ്ചകൾ കൂടാതെ ഷാപ്പ് വിഭവങ്ങളുടെ രുചിയറിയാൻ എത്തുന്നവരുടെ സൂപ്പര്‍ ‍ഡെസ്റ്റിഷേനാണ് കുമരകം. കള്ള് ഷാപ്പിൽ  കള്ള് മാത്രമല്ല ഭായി നാവിന്റെ രുചിമുകുളങ്ങളെ രുചിലഹരിയിലാഴ്ത്തുന്ന നല്ലൊന്നാന്തരം വിഭവങ്ങളും റെഡിയാണ്. കുമരകത്തെ കാഴ്ചകളും ഷാപ്പുകളും തേടി നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.

ആമ്പൽ വസന്തവുമായി മലരിക്കൽ

മലരിക്കലിൽ പൂവിട്ടു തുടങ്ങിയ ആമ്പൽ വസന്തം. ചിത്രം: വിഷ്ണു സനൽ∙ മനോരമ

ആമ്പൽ പൂക്കൾ പടര്‍ന്നു കിടക്കുന്നത് കാണാൻ തന്നെ ഗംഭിരമാണ്.ആരുടേയും മനസ് നിറയ്ക്കുന്ന ഈ കാഴ്ച കോട്ടയം ജില്ലയിലെ കുമരകത്തിനടുത്തുള്ള  മലരിക്കലെന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്. പ്രകൃതി ആവോളം സൗന്ദര്യം വാരി വിതറിയിരിക്കുന്ന മലരിക്കൽ എന്ന നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്നത് ഈ ആമ്പൽപ്പാടങ്ങളുടെ ക്രെഡിറ്റിൽ ആണെന്ന് പറയാം.  

ഏറ്റവും നന്നായി സൂര്യോദയവും അസ്തമയവും കാണാൻ മികച്ചൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയിന്റ്. സീസൺ ആകുന്നതോടെ ആമ്പല്‍ വസന്തം കാണാൻ സഞ്ചാരികളുടെ തിരക്കാണ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പലുകൾ പാടത്ത് വസന്തം തീർക്കുന്നത്.

ഇലവീഴാപൂഞ്ചിറ

മഞ്ഞും നൂൽമഴയും ആസ്വദിക്കാനായി കുടുംബവുമൊത്ത് ഇലവീഴാപൂഞ്ചിറയിൽ എത്താം. പേരിൽ  കൗതുകം നിറ‍ഞ്ഞിരിക്കുന്ന ഈ  സുന്ദരിയെ ഒന്ന് കാണാൻ  കൊതിക്കാത്തവർ ചുരുക്കം.  നയനങ്ങളെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍. ജീപ്പും ബൈക്കും മാത്രം എത്തിച്ചേരുന്ന ഒരിടം..മൂന്നുമലകൾ കോട്ടവിരിക്കുന്ന മനോഹര പ്രദേശമാണ് ഇലവീഴാപ്പൂഇഞ്ചിറ. 

 

മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3200 അടി മുകളിലായാണ് ഇലാവീഴാപൂഞ്ചിറയുടെ സ്ഥാനം. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഇലവീഴാപൂഞ്ചിറ. തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ യാത്രയാണ് ഇവിടേക്ക്. തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാ‍‍ഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. ഇവിടെ നിന്നും ജീപ്പുകളുണ്ട്.

English Summary:  Best Places to Visit in Kottayam