വേനലായാല്‍പ്പിന്നെ വെളിയിലേക്ക് ഇറങ്ങുക എന്നത് ചിന്തിക്കാനേ പറ്റാത്ത കാര്യമാണ് ഇപ്പോള്‍ നാട്ടില്‍. മഞ്ഞും മഴയും സ്വപ്നം കണ്ട്, ഒരു മൂന്നാല് മാസങ്ങള്‍ എങ്ങനെയെങ്കിലും തള്ളിനീക്കണം, അതുകഴിഞ്ഞാല്‍പ്പിന്നെ തുള്ളിക്കൊരു കുടം കണക്കില്‍ പെയ്യുന്ന മഴയായി. എന്നാല്‍, ഏതു വേനലിലും കുളിരുള്ള ഒട്ടേറെ

വേനലായാല്‍പ്പിന്നെ വെളിയിലേക്ക് ഇറങ്ങുക എന്നത് ചിന്തിക്കാനേ പറ്റാത്ത കാര്യമാണ് ഇപ്പോള്‍ നാട്ടില്‍. മഞ്ഞും മഴയും സ്വപ്നം കണ്ട്, ഒരു മൂന്നാല് മാസങ്ങള്‍ എങ്ങനെയെങ്കിലും തള്ളിനീക്കണം, അതുകഴിഞ്ഞാല്‍പ്പിന്നെ തുള്ളിക്കൊരു കുടം കണക്കില്‍ പെയ്യുന്ന മഴയായി. എന്നാല്‍, ഏതു വേനലിലും കുളിരുള്ള ഒട്ടേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനലായാല്‍പ്പിന്നെ വെളിയിലേക്ക് ഇറങ്ങുക എന്നത് ചിന്തിക്കാനേ പറ്റാത്ത കാര്യമാണ് ഇപ്പോള്‍ നാട്ടില്‍. മഞ്ഞും മഴയും സ്വപ്നം കണ്ട്, ഒരു മൂന്നാല് മാസങ്ങള്‍ എങ്ങനെയെങ്കിലും തള്ളിനീക്കണം, അതുകഴിഞ്ഞാല്‍പ്പിന്നെ തുള്ളിക്കൊരു കുടം കണക്കില്‍ പെയ്യുന്ന മഴയായി. എന്നാല്‍, ഏതു വേനലിലും കുളിരുള്ള ഒട്ടേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനലായാല്‍പ്പിന്നെ വെളിയിലേക്ക് ഇറങ്ങുക എന്നത് ചിന്തിക്കാനേ പറ്റാത്ത കാര്യമാണ് ഇപ്പോള്‍ നാട്ടില്‍. മഞ്ഞും മഴയും സ്വപ്നം കണ്ട്, ഒരു മൂന്നാല് മാസങ്ങള്‍ എങ്ങനെയെങ്കിലും തള്ളിനീക്കണം, അതുകഴിഞ്ഞാല്‍പ്പിന്നെ തുള്ളിക്കൊരു കുടം കണക്കില്‍ പെയ്യുന്ന മഴയായി. എന്നാല്‍, ഏതു വേനലിലും കുളിരുള്ള ഒട്ടേറെ ഇടങ്ങളുമുണ്ട് കേരളത്തില്‍. ചൂട് സഹിക്കാന്‍ വയ്യാതെയാകുമ്പോള്‍ ഒരു ആശ്വാസത്തിനായി ബാഗ് പാക്ക് ചെയ്തു ഇറങ്ങാന്‍ പറ്റിയ ചില സ്ഥലങ്ങള്‍... 

1. മൂന്നാർ

ADVERTISEMENT

മൂന്നാറിനെക്കുറിച്ച് കേരളത്തില്‍ ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ട ആവശ്യം തന്നെയില്ല. ആ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ ഉള്ളില്‍ മഞ്ഞു വാരിയിട്ട സുഖമാണ്! തേയിലത്തോട്ടങ്ങളും കുളിരാര്‍ന്ന പ്രഭാതങ്ങളും വെള്ളച്ചാട്ടങ്ങളും പച്ചപ്പുമെല്ലാം കടുത്ത വേനലില്‍പ്പോലും മഞ്ഞിന്‍റെ മേലാടയിടുന്ന സുന്ദരിയായി മൂന്നാറിനെ ഒരുക്കുന്നു. മാട്ടുപ്പെട്ടി, നല്ലതണ്ണി, പെരിയാവരു എന്നീ മൂന്ന് നദികളുടെ തീരത്ത് സ്ഥിതിചെയ്യുന്ന മൂന്നാറില്‍ കണ്ണിനിമ്പമേകുന്ന ഒട്ടേറെ വ്യൂപോയിന്‍റുകളുമുണ്ട്.

പ്രധാന ആകർഷണങ്ങൾ: പ്ലാന്റേഷൻ റിസോർട്ട്, കൊളുക്കുമല - ടീ എസ്റ്റേറ്റ് ടൂറുകൾ, എക്കോ പോയിന്റ് - ക്യാംപിങ്ങും ട്രെക്കിങ്ങും, ഇരവികുളം നാഷണൽ പാർക്ക്, മാട്ടുപ്പെട്ടി ഡാം, ആനമുടി, ദേവികുളം, ന്യായമക്കാട്, മുനിയറ ഡോൾമെൻസ്, ആറ്റുകാൽ വെള്ളച്ചാട്ടം, പിക്ചർ പോയിന്റ്, ടാറ്റ ടീ മ്യൂസിയം, മീശപുലിമല, ബ്ലോസം പാർക്ക്, പോതമേട് വ്യൂപോയിന്റ്, ചീയപ്പാറ വെള്ളച്ചാട്ടം, ടോപ്പ് സ്റ്റേഷൻ, മറയൂർ ഡോൾമെൻസ്, ഇൻഡോ സ്വിസ് ഡയറി ഫാം, കുണ്ടള തടാകം

സന്ദർശിക്കാൻ പറ്റിയ സമയം: ഒക്ടോബർ മുതൽ മാർച്ച് വരെ. ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി വിമാനത്താവളം, ഹിൽ സ്റ്റേഷനിൽ നിന്ന് 143 കിലോമീറ്റർ മാത്രം അകലെയാണ്. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: മൂന്നാറിൽ നിന്ന് 110 കിലോമീറ്റർ അകലെയുള്ള ആലുവ റെയിൽവേ സ്റ്റേഷൻ.

കൊച്ചിയിൽനിന്ന് മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസുണ്ട്. തമിഴ്നാട്ടിൽനിന്നാണെങ്കിൽ പൊള്ളാച്ചി – ഉദുമൽപേട്ട് – ചിന്നാർ വഴിയും തേനി – കമ്പം – കുമളി വഴിയും മൂന്നാറിലേക്ക് എത്താം.

ADVERTISEMENT

2. തേക്കടി

വേനൽക്കാലത്ത് കേരളത്തില്‍ യാത്ര ചെയ്യാവുന്ന ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് തേക്കടി ഹിൽസ്റ്റേഷൻ. പ്രകൃതിരമണീയതയ്ക്കൊപ്പം ട്രെക്കിങ് പോലുള്ള സാഹസിക വിനോദങ്ങള്‍ക്കും ഒട്ടേറെ അവസരങ്ങളുണ്ട്. കൂടാതെ ബോട്ടിങ് ടൂറും ഹൈക്കിങ് ചങ്ങാടയാത്രയുമെല്ലാം ചെയ്ത് യാത്ര അടിപൊളിയാക്കാം.

പ്രധാന ആകർഷണങ്ങൾ:  മംഗളാ ദേവി ക്ഷേത്രം, പാണ്ടിക്കുഴി,പെരിയാർ തടാകം, പെരിയാർ ടൈഗർ റിസർവ്, ഗവി ഫോറസ്റ്റ്, കടത്തനാടൻ കളരി സെന്‍റര്‍, കുമളി, രാമക്കൽമേട്, മുല്ലപ്പെരിയാർ അണക്കെട്ട്, പെരിയാർ ടൈഗർ ട്രയൽ, മുദ്ര സാംസ്കാരിക കേന്ദ്രം, വണ്ടിപ്പെരിയാർ, ചെല്ലാർകോവിൽ, മുരിക്കടി, വണ്ടൻമേട്.

സന്ദർശിക്കാൻ പറ്റിയ സമയം: നവംബർ മുതൽ മെയ് ആദ്യം വരെ

ADVERTISEMENT

ഏറ്റവും അടുത്തുള്ള വിമാനത്താവളം: മധുര വിമാനത്താവളം 136 കിലോമീറ്റർ അകലെയാണ്.

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോട്ടയം റെയിൽവേ സ്റ്റേഷൻ 114 കിലോമീറ്റർ അകലെയാണ്.

3. വാഗമൺ

ലോകത്തിലെ ഏറ്റവും മികച്ച സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ ഇടമാണ് വാഗമണ്‍. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കോടമഞ്ഞു മൂടിയ മലനിരകളുമുള്ള വഴിയിലൂടെ, വാഗമണ്ണിലേക്കുള്ള യാത്ര തന്നെ മനോഹരമായ അനുഭവമാണ്. മൊട്ടക്കുന്നുകളും, അനന്തമായ പൈൻ മരക്കാടുകളും വാഗമണ്ണിന്‍റെ മാറ്റുകൂട്ടുന്നു. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ, വര്‍ഷംമുഴുവനും തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. 

പ്രധാന ആകർഷണങ്ങൾ: തങ്ങൾ കുന്ന്, മുരുകൻ കുന്ന്, കുരിശുമല, വാഗമൺ പൈൻ ഫോറസ്റ്റ്, തരിശായ കുന്നുകൾ, പട്ടുമല പള്ളി, വാഗമൺ തടാകം, മുണ്ടക്കയം ഘട്ട്, വാഗമൺ വെള്ളച്ചാട്ടം, മാരമല വെള്ളച്ചാട്ടം.

സന്ദർശിക്കാൻ പറ്റിയ സമയം: ആഗസ്റ്റ് മുതൽ മെയ് വരെ

ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി രാജ്യാന്തര വിമാനത്താവളം വാഗമണിൽ നിന്ന് 94 കിലോമീറ്റർ അകലെയാണ്.

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോട്ടയം റെയിൽവേ സ്റ്റേഷൻ 15 കിലോമീറ്റർ അകലെയാണ്.

4. പൊന്മുടി

വര്‍ഷം മുഴുവനും മികച്ച കാലാവസ്ഥയുള്ള സ്ഥലമാണ് പൊന്മുടി. പുലര്‍കാലങ്ങളില്‍ മൂടല്‍മഞ്ഞിനിടയിലൂടെ തലനീട്ടുന്ന സൂര്യനും തേയിലത്തോട്ടങ്ങളും പച്ചപ്പുമെല്ലാം സഞ്ചാരികള്‍ക്ക് ഹരംപകരുന്ന കാര്യങ്ങളാണ്. ട്രെക്കിങ്ങിന് പറ്റിയ ഒട്ടേറെ ഇടങ്ങളും പൊന്മുടിക്ക് സമീപത്തായുണ്ട്. 

ponmudi-SurabhiArtss/shutterstock

പ്രധാന ആകർഷണങ്ങൾ: അഗസ്ത്യാർകൂടം, പേപ്പാറ വന്യജീവി സങ്കേതം, മാൻ പാർക്ക്, ഗോൾഡൻ വാലി, മീൻമുട്ടി വെള്ളച്ചാട്ടം, മങ്കയം വെള്ളച്ചാട്ടം, പൊൻമുടി പാറ

സന്ദർശിക്കാൻ പറ്റിയ സമയം: വർഷം മുഴുവനും

ഏറ്റവും അടുത്തുള്ള വിമാനത്താവളം: പൊൻമുടിയിൽ നിന്ന് 67 കിലോമീറ്റർ അകലെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഏകദേശം 55 കിലോമീറ്റർ അകലെയാണ്

5. ഗവി

വേനല്‍ക്കാലത്ത് ഇടതൂര്‍ന്ന വനങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യാന്‍ ഏറ്റവും മികച്ച ഇടമാണ് പത്തനംതിട്ടയിലെ ഗവി. അക്ഷരാർത്ഥത്തിൽ ഭൂമിയിലെ സ്വർഗ്ഗമാണ് ഇവിടം. പ്രസിദ്ധമായ പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയാണ് ഗവി സ്ഥിതി ചെയ്യുന്നത്, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും കാലാവസ്ഥയും എണ്ണമറ്റ വന്യജീവിസമ്പത്തുമുള്ള ഗവി കേരളത്തിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ്. ട്രെക്കിങ്, വന്യജീവി നിരീക്ഷണം, ക്യാംപിങ്, നൈറ്റ് സഫാരി, കനോയിങ് തുടങ്ങിയവയും ഇവിടെ ആസ്വദിക്കാം. 

Image Source: gavi tourism official site

പ്രധാന ആകർഷണങ്ങൾ: റിസർവോയറിൽ ബോട്ടിംഗ്, മീനാർ, ചെന്താമര കൊക്ക, വാലി വ്യൂ പോയിന്റ് എന്നിവിടങ്ങളിലേക്കുള്ള ഹൈക്കിംഗ്, പുല്ലുമേട്, കൊച്ചു പമ്പ, പച്ചക്കാനം, ആനത്തോട് എന്നിവിടങ്ങളില്‍ ഔട്ട്‌ഡോർ ക്യാംപിങ്ങും രാത്രി സഫാരിയും.

സന്ദർശിക്കാൻ പറ്റിയ സമയം: ഒക്‌ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഗവി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ഏറ്റവും അടുത്തുള്ള വിമാനത്താവളം : 250 കി.മീ അകലെയുള്ള തിരുവനന്തപുരവും 195 കി.മീ അകലെയുള്ള മധുരയുമാണ്‌ ഗവിക്കടുത്തുള്ള വിമാനത്താവളങ്ങള്‍

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കോട്ടയത്താണ്, അവിടെ നിന്ന് ഗവി ചെക്ക് പോസ്റ്റ് വരെ ബസുകൾ ലഭിക്കും.

English Summary: Best Hill Stations In Kerala For A Refreshing Summer