2019 ല്‍ നാഷനല്‍ ജ്യോഗ്രഫിക് മാസികയുടെ, 24 മണിക്കൂര്‍ കൊണ്ട് കാണാവുന്ന ലോക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചതോടെയാണ് ഒട്ടേറെപ്പേര്‍ കാക്കത്തുരുത്ത് എന്നൊരു ദ്വീപിനെക്കുറിച്ച് അറിയുന്നത്. വേമ്പനാട്ടു കായലിന് നടുവില്‍, വെറും ഒരു കിലോമീറ്റര്‍ വീതിയും മൂന്നു കിലോമീറ്റര്‍ നീളവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019 ല്‍ നാഷനല്‍ ജ്യോഗ്രഫിക് മാസികയുടെ, 24 മണിക്കൂര്‍ കൊണ്ട് കാണാവുന്ന ലോക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചതോടെയാണ് ഒട്ടേറെപ്പേര്‍ കാക്കത്തുരുത്ത് എന്നൊരു ദ്വീപിനെക്കുറിച്ച് അറിയുന്നത്. വേമ്പനാട്ടു കായലിന് നടുവില്‍, വെറും ഒരു കിലോമീറ്റര്‍ വീതിയും മൂന്നു കിലോമീറ്റര്‍ നീളവും മാത്രമുള്ള ഈ ദ്വീപ്‌ അതോടെ ആലപ്പുഴയ്ക്ക് അഭിമാനമായും സഞ്ചാരികള്‍ക്കിടയില്‍ താരമായും മാറി. ഇന്ന്, കൊച്ചിയിലും സമീപപ്രദേശങ്ങളിലും ഉള്ള ഒട്ടേറെപ്പേര്‍ ഒഴിവ് ദിനം ചെലവഴിക്കാന്‍ ചെയ്യാന്‍ ഇവിടേക്ക് എത്തുന്നു.

ആലപ്പുഴയിലെ എഴുപുന്ന പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെറിയ ദ്വീപാണ് കാക്കത്തുരുത്ത്. കടത്തുവള്ളം വഴിയാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. ആലപ്പുഴ എറണാകുളം റൂട്ടിലെ എരമല്ലൂരിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. എരമല്ലൂരിൽ നിന്ന് കടത്ത് കയറി, അഞ്ചു മിനിട്ടോളം യാത്ര ചെയ്താല്‍ കാക്കത്തുരുത്തിലെത്തും. കാക്കത്തുരുത്ത് ദ്വീപിനെ എരുമല്ലൂരുമായി ബന്ധിപ്പിച്ചുകൊണ്ട്, കാക്കത്തുരുത്ത് ഫെറിക്ക് കുറുകെ പാലം നിര്‍മിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ട്.

ADVERTISEMENT

പണ്ടുകാലത്ത് ധാരാളം കാക്കകള്‍ വന്ന് ചേക്കേറുന്ന ഇടമായിരുന്നതിനാലാണ് കാക്കത്തുരുത്തിന് ആ പേര് ലഭിച്ചത്. ഇന്നും ഇവിടെ പക്ഷികളെ ധാരാളം കാണാനാവും. അതുകൊണ്ടുതന്നെ പക്ഷി നിരീക്ഷണത്തിനും ഏറെ അനുയോജ്യമാണിവിടം മുന്നൂറോളം കുടുംബങ്ങള്‍ കാക്കത്തുരുത്തില്‍ ഇപ്പോള്‍ താമസമുണ്ട്. മത്സ്യബന്ധനവും ചെമ്മീന്‍കെട്ടും ജലഗതാഗതവുമൊക്കെയാണ് ആളുകളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗങ്ങള്‍. ഒരു ആയുര്‍വ്വേദ ആശുപത്രിയും ഒരു അംഗനവാടിയുമുണ്ട്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടത്ര വികസിച്ചിട്ടില്ല. കൂടുതല്‍ ആവശ്യങ്ങള്‍ക്കും ഗ്രാമവാസികള്‍ കടത്തു കടക്കണം. 

ഹരിതാഭമായ ഗ്രാമാന്തരീക്ഷവും ഊഷ്മളമായ സ്വീകരണവും കിടിലന്‍ മീന്‍രുചികളുമെല്ലാം ഇവിടം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. കായലില്‍ രക്തത്തിളക്കം പടര്‍ത്തി അസ്തമിക്കുന്ന സൂര്യനാണ് കാക്കത്തുരുത്തിലെ മറ്റൊരു മനോഹര കാഴ്ച. ഏകദേശം ആറുമണിയാകുന്നതോടെ ആരംഭിക്കുന്ന അസ്തമയക്കാഴ്ച കാണാന്‍ വിദേശികള്‍ അടക്കം ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നു.

ADVERTISEMENT

English Summary: Magical sunsets to exhilarating village experience: Kakkathuruthu awaits travel enthusiasts