അങ്ങ് ദൂരെയായി, കോടമഞ്ഞിന്‍റെ മേലങ്കിയിട്ട്, കര്‍ണാടകയിലെ പച്ചപ്പുനിറഞ്ഞ ഗ്രാമങ്ങള്‍. കല്ലും ചരലും നിറഞ്ഞ കുന്നുകള്‍ക്കരികില്‍ ചെങ്കുത്തായ കൊക്കകള്‍. എപ്പോഴും നനവുള്ള കാടും ചിലുചിലെയൊഴുകുന്ന കാട്ടാറുകളും അരുവികളും കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്നിടം... മലനിരകളുടെ റാണി എന്ന് നാട്ടുകാര്‍ കാലാങ്കിയെ

അങ്ങ് ദൂരെയായി, കോടമഞ്ഞിന്‍റെ മേലങ്കിയിട്ട്, കര്‍ണാടകയിലെ പച്ചപ്പുനിറഞ്ഞ ഗ്രാമങ്ങള്‍. കല്ലും ചരലും നിറഞ്ഞ കുന്നുകള്‍ക്കരികില്‍ ചെങ്കുത്തായ കൊക്കകള്‍. എപ്പോഴും നനവുള്ള കാടും ചിലുചിലെയൊഴുകുന്ന കാട്ടാറുകളും അരുവികളും കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്നിടം... മലനിരകളുടെ റാണി എന്ന് നാട്ടുകാര്‍ കാലാങ്കിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങ് ദൂരെയായി, കോടമഞ്ഞിന്‍റെ മേലങ്കിയിട്ട്, കര്‍ണാടകയിലെ പച്ചപ്പുനിറഞ്ഞ ഗ്രാമങ്ങള്‍. കല്ലും ചരലും നിറഞ്ഞ കുന്നുകള്‍ക്കരികില്‍ ചെങ്കുത്തായ കൊക്കകള്‍. എപ്പോഴും നനവുള്ള കാടും ചിലുചിലെയൊഴുകുന്ന കാട്ടാറുകളും അരുവികളും കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്നിടം... മലനിരകളുടെ റാണി എന്ന് നാട്ടുകാര്‍ കാലാങ്കിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങ് ദൂരെയായി, കോടമഞ്ഞിന്‍റെ മേലങ്കിയിട്ട്, കര്‍ണാടകയിലെ പച്ചപ്പുനിറഞ്ഞ ഗ്രാമങ്ങള്‍. കല്ലും ചരലും നിറഞ്ഞ കുന്നുകള്‍ക്കരികില്‍ ചെങ്കുത്തായ കൊക്കകള്‍. എപ്പോഴും നനവുള്ള കാടും ചിലുചിലെയൊഴുകുന്ന കാട്ടാറുകളും അരുവികളും കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്നിടം... മലനിരകളുടെ റാണി എന്ന് നാട്ടുകാര്‍ കാലാങ്കിയെ വിളിക്കുന്നത് വെറുതെയല്ല എന്ന് ഇവിടെ എത്തുന്ന ഓരോ ആള്‍ക്കും മനസ്സിലാകും.

ഊട്ടിയെ കവച്ചുവയ്ക്കുന്ന തണുപ്പാണ് കാലാങ്കിയില്‍. കേരളത്തില്‍ തന്നെയാണോ ഈ സ്ഥലം എന്ന് ഓരോ നിമിഷവും അതിശയിപ്പിക്കും ഇവിടുത്തെ കാഴ്ചകള്‍. ചൂടും തിരക്കും ബഹളവും കൊണ്ട് വലഞ്ഞ ആഴ്ചദിനങ്ങളുടെ മടുപ്പ് മാറ്റാന്‍ വീക്കെന്‍ഡുകളില്‍ ഒരു ബൈക്കുമെടുത്ത് പുറപ്പെടാം, മലയോരത്തെ ഈ സ്വര്‍ഗഭൂമി കാണാന്‍. 

Image Source: Youtube
ADVERTISEMENT

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്താണ് കാലാങ്കി. ഇരിട്ടിയില്‍ നിന്നും ഉളിക്കല്‍ വഴി പോയാല്‍ കാലാങ്കിയില്‍ എത്താം. ചെറിയ കാറുകളും ബൈക്കുകളുമാണ് ഈ യാത്രയ്ക്ക് ഉപയോഗിക്കാന്‍ ഏറെ അനുയോജ്യം. കാലാങ്കിയിലെ വ്യൂപോയിന്‍റ് വരെ ഡ്രൈവ് ചെയ്യാം. കാര്‍ ആണെങ്കില്‍ വ്യൂ പോയിന്‍റില്‍ പാർക്ക് ചെയ്‌ത്, ടോപ്‌ സ്റ്റേഷനിലെത്താന്‍ അരക്കിലോമീറ്റർ ഹൈക്ക് ചെയ്യണം.

കാലാങ്കി എത്തും മുമ്പ് പാലുമുക്ക് ഭാഗത്തുള്ള വെള്ളച്ചാട്ടം മുതൽ കാഴ്ചകളുടെ പറുദീസ ആരംഭിക്കുകയാണ്. അവിടം മുതൽ 5 കിലോമീറ്ററോളം ദൂരത്തിനുള്ളിൽ നിരവധി ഭാഗങ്ങൾ ടൂറിസ്റ്റ് പോയിന്റുകൾ ആണ്. പോകുന്ന വഴി നീളെ റബ്ബറും നാരങ്ങയും മാങ്ങയുമെല്ലാം വിളഞ്ഞുകിടക്കുന്ന കൃഷിയിടങ്ങള്‍ കാണാം. മുകളിലേക്ക് കയറിപ്പോകുന്തോറും വീടുകളുടെ എണ്ണം ചുരുങ്ങിച്ചുരുങ്ങി വരുന്നു. 

ADVERTISEMENT

കാലാങ്കിയില്‍, കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശങ്ങളിൽ നിന്നാൽ കണ്ണൂർ ജില്ലയുടെയും കർണാടകയുടെയും കുറെ ഭാഗങ്ങള്‍ കാണാം. കോട നിറഞ്ഞ കുന്നിൻമുകളിൽ നിന്നുമുള്ള സൂര്യസ്തമയവും സൂര്യോദയവും മനോഹരമാണ്. മലമടക്കുകളില്‍ പച്ചപ്പിനു മുകളില്‍ മേഘങ്ങള്‍ക്കിടയിലൂടെ തെളിയുന്ന വെള്ളിവെളിച്ചം, കാഴ്ചക്കാരെ മറ്റേതോ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകും.

മേഘങ്ങൾ കാൽച്ചുവട്ടിൽ കഥപറയാനെത്തുന്ന ക്ലൗഡ് ബെഡ് എന്ന പ്രതിഭാസം കാണാൻ കുറുമ്പലാക്കോട്ടക്കും  കൊളുക്കുമലയിലേക്കും പോകാൻ കഴിയാതെ നിരാശപ്പെടുന്നവർക്ക് ചെന്നെത്താൻ പറ്റിയൊരിടം കൂടിയാണിത്. ഭാഗ്യമുണ്ടെങ്കിൽ പുലരികളില്‍ വെള്ളമേഘങ്ങള്‍ മലയിടുക്കുകളില്‍ നിന്നും ഉയര്‍ന്നുവന്ന് മുഖത്ത് തലോടി കടന്നുപോകുന്ന സുന്ദര അനുഭവം ആസ്വദിക്കാം.

ADVERTISEMENT

 കർണാടക വനമേഖലയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന ഒരു ഗ്രാമമായതിനാല്‍, ഇതുവഴി ബ്രഹ്മഗിരിയിലേക്കും വിരാജ്പേട്ട വഴി കർണാടകയിലേക്കും വളരെ എളുപ്പത്തിൽ നടന്നു പോകാനുള്ള കാട്ടുവഴികൾ പണ്ടുള്ളവര്‍ക്ക് അറിയാമായിരുന്നു. ഇവിടെയുള്ള വിശാലമായ കാട്ടുപ്രദേശത്ത് നിന്നും പണ്ട് മരംമുറിച്ച് കടത്തിയിരുന്നു. കൂപ്പിൽ മരം മുറിച്ചു കടത്തുമ്പോൾ ഉപയോഗിക്കുന്ന വലിയ തണ്ടിന്‍റെ പേരാണ് കാലാങ്കി. അങ്ങനെയാകാം ഈ ഗ്രാമത്തിന് കാലാങ്കിയെന്ന പേര് ലഭിച്ചത് എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.

വ്യൂ പോയിന്‍റിൽ നിന്നും നേരെ കാലങ്കി വെള്ളച്ചാട്ടത്തിലേക്ക് പോകാം. ഹൈക്കിംഗിന്‍റെയും നടത്തത്തിന്‍റെയുമെല്ലാം ക്ഷീണം മാറ്റാന്‍ ഇവിടെ ഒന്നു കുളിച്ചു കയറിയാല്‍ സംഗതി ഉഷാര്‍! ഇടയ്ക്ക് കര്‍ണാടകയുടെ ഭാഗമായ ബ്രഹ്മഗിരി വനപ്രദേശത്തേക്ക് കടക്കുന്നത് നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡ് കാണാം. ആനയും മറ്റും ഇറങ്ങുന്ന സ്ഥലമായതിനാല്‍, യാത്രക്കിടെ നന്നായി ശ്രദ്ധിക്കണം. ഹാന്‍ഡ്‌റെയിലുകളോ ബാരിക്കേഡുകളോ ഇല്ലാത്തതിനാലും വഴുക്കുന്ന പ്രദേശങ്ങള്‍ ധാരാളം ഉള്ളതിനാലും നല്ല ശ്രദ്ധയോടെ വേണം നടക്കാന്‍. കാട്ടുവഴികളിലൂടെ നടക്കുമ്പോള്‍, സുരക്ഷക്കായി നാട്ടുകാരനായ ഒരു ആളിനെക്കൂടി കൂടെ കൂട്ടുന്നതാണ് ഏറ്റവും നല്ലത്. 

വര്‍ഷം മുഴുവനും സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് കാലാങ്കി. എന്നാല്‍ ഇവിടം ഏറ്റവും സുന്ദരമാകുന്നത് മണ്‍സൂണിനോടനുബന്ധിച്ചുള്ള സമയങ്ങളിലാണ്. ഒക്ടോബറിനും മാർച്ചിനും ഇടയിലുള്ള സമയത്ത് ഏറ്റവും മികച്ച കാലാവസ്ഥയാണ്.

English Summary: Kalanki The Queen Of Hills Kannur