മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, ക​ട്ട​പ്പ​ന​യി​ലെ ഋ​തി​ക് റോ​ഷ​ൻ, ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി, ഇ​യ്യോ​ബി​ന്‍റെ പു​സ്ത​കം, ജ​യിം​സ് ആ​ൻ​ഡ് ആ​ലീ​സ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ മുഖം കാണിച്ചതോടെയാണ്‌ അഞ്ചുരുളി എന്ന മനോഹര പ്രദേശത്തിന്‌ ആരാധകര്‍ കൂടിയത്. അതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ വരവും കൂടി. ഇടുക്കിയെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, ക​ട്ട​പ്പ​ന​യി​ലെ ഋ​തി​ക് റോ​ഷ​ൻ, ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി, ഇ​യ്യോ​ബി​ന്‍റെ പു​സ്ത​കം, ജ​യിം​സ് ആ​ൻ​ഡ് ആ​ലീ​സ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ മുഖം കാണിച്ചതോടെയാണ്‌ അഞ്ചുരുളി എന്ന മനോഹര പ്രദേശത്തിന്‌ ആരാധകര്‍ കൂടിയത്. അതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ വരവും കൂടി. ഇടുക്കിയെന്ന കാനന സുന്ദരിയുടെ വശ്യസുന്ദരമായ മായികക്കാഴ്ചകളില്‍ ഒന്നായ അഞ്ചുരുളി ഇന്ന് വളരെ പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.

ADVERTISEMENT

ക​ട്ട​പ്പ​ന കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ് അഞ്ചുരുളി. ഉരുളി കമിഴ്ത്തിയതുപോലെയുള്ള അഞ്ചു മലകളും ഇ​ര​ട്ട​യാ​റി​ലെ ഡൈ​വേ​ർ​ഷ​ൻ ഡാ​മി​ൽ​നി​ന്ന് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കു​ന്ന ട​ണ​ലുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. ഇടുക്കി അണക്കെട്ട് തുടങ്ങുന്നത് തന്നെ ഇവിടെ നിന്നാണ്.

വേനലായാലും മഴയായാലും അഞ്ചുരുളി ഒരുക്കുന്ന കാഴ്ചകള്‍ക്കും മനോഹര അനുഭവങ്ങള്‍ക്കും മാറ്റു കുറവില്ല. മഴക്കാലമാകുമ്പോള്‍, ടണലില്‍ നിന്നും ഒഴുകിവരുന്ന വെള്ളം ഡാമില്‍ പതിക്കുന്ന കാഴ്ച കാണാം. വേനല്‍ക്കാലമാകുമ്പോള്‍ ടണലിനുള്ളിലൂടെ നടക്കാം.

ADVERTISEMENT

ഇ​ര​ട്ട​യാ​ർ മു​ത​ൽ അ​ഞ്ചു​രു​ളി വ​രെ, ഒരൊറ്റപ്പാറയിലാണ് അഞ്ചുരുളി ടണല്‍ നിര്‍മ്മിച്ചത്. രണ്ടു വശങ്ങളില്‍ നിന്നായി നിര്‍മ്മാണം ആരംഭിച്ച്, മധ്യത്തില്‍ വച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഇതിനുള്ളിലേക്ക് കടന്നാല്‍, അര കിലോമീറ്ററോളം മാത്രമേ വായുവും വെളിച്ചവും കിട്ടൂ.

കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ടണല്‍. ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണമായി നിറയുമ്പോൾ ടണൽ മുഖത്തുവരെ വെള്ളം കയറും. അപ്പോൾ 1000 അടിക്കു മുകളിൽ വെള്ളമുണ്ടാകും.

ADVERTISEMENT

അപകടസാധ്യത കണക്കിലെടുത്ത്, മഴക്കാലമൊഴികെയുള്ള മറ്റെല്ലാ സമയങ്ങളിലും സഞ്ചാരികള്‍ക്ക് ടണലിനുള്ളിൽ കയറാം. സെപ്റ്റംബർ മുതൽ മാർച്ച് അവസാനം വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമെങ്കിലും വര്‍ഷത്തില്‍ എല്ലാ സമയവും സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനമുണ്ട്

അഞ്ചുരുളി ടണലിന് മുകളിലൂടെ ആദിവാസി ഊരുകളിലേക്ക് പോകാന്‍ രണ്ടു പാതകളുണ്ട്. ഇരുവഴികളിലൂടെയും നടന്നുപോകുമ്പോള്‍ കാനനത്തിന്‍റെ തണുത്ത കരങ്ങള്‍ ആലിംഗനം ചെയ്യുന്നത് അനുഭവിച്ചറിയാം. മാത്രമല്ല, ഇവിടെ നിന്നും നോക്കിയാല്‍ ഇടുക്കി ജലാശയത്തിന്‍റെ വന്യസുന്ദരമായ കാഴ്ച കണ്ണുകള്‍ക്ക് കുളിരായി ദൂരെ കാണാം.   

അഞ്ചുരുളിയില്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ അഞ്ചുരുളി സൗന്ദര്യോത്സവവും നടത്താറുണ്ട്.

എങ്ങനെ എത്താം?

കുട്ടിക്കാനത്തു നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കട്ടപ്പന റൂട്ടിൽ പോകുമ്പോൾ ആദ്യം എത്തുന്നത് അഞ്ചുരുളിയിലേക്കു തിരിയുന്ന സ്ഥലത്താണ്. ക​ട്ട​പ്പ​ന-​കു​ട്ടി​ക്കാ​നം സം​സ്ഥാ​ന​പാ​ത​യി​ലെ കക്കാട്ടുകടയിൽ നിന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ് രണ്ടരകിലോമീറ്റര്‍ പോയാല്‍ റോഡ് ചെന്നവസാനിക്കുന്നത് ടണലിനടുത്താണ്.

Content Summary : Anchuruli Tunnel was constructed to bring water from the Erattayar dam to the Idukki reservoir for power generation.