പ്രമുഖ ട്രാവൽ വെബ്െെസറ്റായ ട്രിപ്പ് അ‍ഡ്വൈസർ രാജ്യാന്തര യുനെസ്കോ അംഗീകൃത െെപതൃകപട്ടികയിൽ ഉൾപ്പെട്ട ഏറ്റവും മഹത്തായ രണ്ടാമത്തെ ചരിത്രസ്മാരകമായി താജ്മഹലിനെ തിരഞ്ഞെടുത്തു.

ഇന്ത്യൻ ടൂറിസത്തിന് ഇതൊരു മുതൽക്കൂട്ടാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കംബോഡിയയിലെ അങ്കോർവാറ്റാണ് ഒന്നാം സ്ഥാനത്തുള്ളത്. െെചനയിലെ വൻമതിൽ മൂന്നാം സ്ഥാനത്തുണ്ട്. 

താജ് മഹൽ സന്ദർശിക്കുവാനെത്തുന്നവരുടെ എണ്ണത്തിൽ അടിക്കടി വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാൽ പ്രതിദിന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണം വരുത്താൻ നീക്കം തുടങ്ങി.

പ്രതിദിനം കുട്ടികൾ ഉൾപ്പെടെ 40,000 സന്ദർശകർ എന്ന രീതിയിൽ നിയന്ത്രിക്കാനാണ് ആലോചനകൾ നടക്കുന്നത്. ഒരു ടിക്കറ്റിന്റെ സന്ദർശന സമയപരിധി മൂന്നു മണിക്കൂറാക്കി ചുരുക്കും. ടൂറിസം സീസണുകളിലിപ്പോൾ 60,000 മുതൽ 70,000 സന്ദർശകരാണു താജ്മഹൽ കാണാൻ എത്തുന്നത്.