മൂന്നാർ ∙ തേയിലച്ചെടികളുടെ പച്ചപ്പിനും തെളിഞ്ഞ ആകാശ നീലിമയ്ക്കും ഇടയിൽ വയലറ്റ് വർണം തീർത്ത് നീലവാക മരങ്ങൾ. സമുദ്ര നിരപ്പിൽ നിന്ന് 1460 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാർ മലനിരകളിൽ ഏകദേശം ഏകദേശം 1000 മീറ്റർ ഉയരമുള്ള പള്ളിവാസൽ, വാഗുവരൈ, ചട്ടമൂന്നാർ പ്രദേശങ്ങളിലാണ് ഇല പൊഴിഞ്ഞ മരങ്ങൾ നിറയെ പൂക്കളുമായി ഇവ ഇപ്പോൾ പ്രകൃതിയെ വർണാഭമാക്കുന്നത്. 

മെക്സിക്കോ, മധ്യ അമേരിക്ക, അർജന്റീന തുടങ്ങിയ ഇടങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ബയഗ്നോനീസ്യ പൂമര കുടുംബത്തിലെ ഒരു ഇനമാണ് നീലവാക. പ്രളയം നഷ്ടവസന്തം തീർത്ത നീലക്കുറിഞ്ഞി സീസണു ശേഷം വാകയുടെ വർണമാണ് മൂന്നാർ മലനിരകളിൽ ഇപ്പോൾ സഞ്ചാരികളെ വരവേൽക്കുന്നത്.