അതിരപ്പിള്ളി∙തുമ്പൂർമൂഴിയിൽ സന്ദർശക തിരക്ക് കൂടുന്നു.ഇടവിട്ട് പെയ്യുന്ന മഴയും ഈറൻ കാറ്റിനൊപ്പം തൂക്കുപാലത്തിൽ നിന്നു പുഴയുടെ സൗന്ദര്യം പേടി കൂടാതെ ആസ്വദിക്കാമെന്നതുമാണ് ഇവിടുത്തെ ആകർഷണം. ചാലക്കുടിയിൽ നിന്ന് ആനമല റൂട്ടിൽ15 കിലോമീറ്റർ സഞ്ചരിച്ചാൽ തുമ്പൂർമൂഴിയിലെത്താം.തെക്ക് ഭാഗത്ത് നിന്ന് വരുന്നവർക്ക് കരയാമ്പറമ്പത്ത് നിന്ന്  മൂക്കന്നൂർ വഴി ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം വഴിയും ഇവിടേക്കെത്താം. 

ശലഭോദ്യാനവും പൂന്തോട്ടവും ഇവിടുത്തെ പ്രധാന ആകർഷകമാണ്. പ്രളയത്തിൽ തകർന്ന കുട്ടികളുടെ പാർക്കിന്റെ നവീകരണം അവസാന ഘട്ടത്തിലാണ് സഞ്ചാരികൾക്ക് മഴയാത്രക്കുള്ള പാക്കേജുകളും തുമ്പൂർമുഴി ഡെസ്റ്റിനേഷൻ കൗൺസിൽ ഒരുക്കിയിട്ടുണ്ട്.