മഴക്കെടുതികളെ തുടർന്ന് സൈലന്റ് വാലി ദേശീയേ‍ാദ്യാനത്തിൽ സന്ദർശനം നിരേ‍ാധിച്ചു. സഞ്ചാരികൾക്കുള്ള ബുക്കിങും നിർത്തിവച്ചു. ഒരാഴ്ചയായി സൈലന്റ് വാലി മേഖലയിൽ കനത്തമഴയാണ്. മരങ്ങൾ കടപുഴകി പലയിടത്തും യാത്ര തടസപ്പെട്ടിരിക്കുന്നു. മുൻകരുതലായാണ് സന്ദർശനം നിർത്തിവച്ചതെന്നു അധികൃതർ പറഞ്ഞു. ഇവിടുത്തെ ആദിവാസി ഊരുകളിലെ തടസങ്ങൾ മാറ്റാനും സഹായം എത്തിക്കാനും വനംജീവനക്കരുടെ സംഘം എത്തി. കഴിഞ്ഞപ്രളയകാലത്ത് സൈലന്റ് വാലിയിൽ വൻ നാശനഷ്ടമാണുണ്ടായത്.