കൊച്ചി∙ ഐആർസിടിസി ഭാരത് ദർശൻ ട്രെയിൻ സെപ്റ്റംബർ 7ന് കേരളത്തിൽ നിന്നു തിരിച്ചു 19ന് മടങ്ങിയെത്തും. ഗോവയിലെ പ്രശസ്തമായ  ബീച്ചുകൾ, ബോം ജീസസ് ബസലിക്ക, സി കത്തീഡ്രൽ, ജയ്പൂർ സിറ്റി പാലസ്,  ആംബർ ഫോർട്ട്,  ലോട്ടസ് ടെംപിൾ,  ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ, താജ്മഹൽ തുടങ്ങിയവ സന്ദർശിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവടങ്ങളിൽ നിന്നു യാത്ര തുടങ്ങാം. ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, ഡോർമിറ്ററി താമസം, വാഹന സൗകര്യം, ഗൈഡ്, സെക്യൂരിറ്റി സേവനങ്ങൾ പാക്കേജിലുള്‍പ്പെടും. ടിക്കറ്റ് നിരക്ക് 13,230 രൂപ.

ബാലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാവുന്ന പാക്കേജ് സെപ്റ്റംബർ 29ന് കൊച്ചി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട് ഒക്ടോബർ 3ന് തിരിച്ചെത്തും. ജിംബാരൻ ബീച്ച്, കിന്റാമനി, ഉബുഡ് മങ്കി ഫോറസ്റ്റ്, സജീവ അഗ്നിപർവ്വതമായ 'മൗണ്ട് ബാട്ടൂർ', ബാട്ടൂർ തടാകം, തീർത്ഥാ എംപൂൾ ടെംപിൾ, തൻജുങ്ങ് ബെനാവോ ബീച്ച്, ടർട്ടിൽ ഐലൻഡ്, ഉലുവാട്ടു ടെംപിൾ, മെങ്ങ്‌വി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന തമാൻ ആയുൻ ടെംപിൾ തുടങ്ങിയവ സന്ദര്‍ശിക്കും.

ടിക്കറ്റ് നിരക്ക് 48,700 രൂപ മുതൽ. പാക്കേജിൽ വിമാന ടിക്കറ്റ്, ത്രീ സ്റ്റാർ താമസം, എസി വാഹനം, ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ, ഗൈഡ്, വീസ, ഇൻഷുറൻസ് എന്നിവയുള്‍പ്പെടും. തിരുപ്പതി ബാലാജി ദർശൻ കോച്ച് ടൂർ സെപ്റ്റംബർ 26ന്  തിരുവനന്തപുരത്തു നിന്നും പുറപ്പെടും. തിരുമല വെങ്കിടേശ്വര ക്ഷേത്രം, കാളഹസ്തി ക്ഷേത്രം, തിരുച്ചാനൂർ പത്‌മാവതി ക്ഷേത്രം എന്നിവ സന്ദർശിച്ചു  29ന് മടങ്ങിയെത്തും.ടിക്കറ്റ് നിരക്ക് 6,405 രൂപ മുതൽ. 9567863242