കെ‍ാറേ‍ാണ വൈറസ് ബാധനേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച ശക്തമായ നടപടികളുടെ ഭാഗമായി സംസ്ഥാന വനം,വന്യജീവിവകുപ്പിനുകീഴിലെ മുഴുവൻ ഇക്കേ‍ാടൂറിസം കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു.പ്രകൃതിപഠന ക്യാംപുകൾ ഉൾപ്പെടെ വനത്തിനുള്ളിൽ ആളുകൾ കൂടുന്നമുഴുവൻ പരിപാടികളും നിരേ‍ാധിച്ചതായും ചീഫ് വൈൽഡ് ലൈഫ് വാർഡൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ‍ാറേ‍ാണ വൈറസ് ബാധനേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച ശക്തമായ നടപടികളുടെ ഭാഗമായി സംസ്ഥാന വനം, വന്യജീവി വകുപ്പിനുകീഴിലെ മുഴുവൻ ഇക്കേ‍ാടൂറിസം കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചു.പ്രകൃതിപഠന ക്യാംപുകൾ ഉൾപ്പെടെ വനത്തിനുള്ളിൽ ആളുകൾ കൂടുന്നമുഴുവൻ പരിപാടികളും നിരേ‍ാധിച്ചതായും ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ അറിയിച്ചു. മാർച്ച് 31 വരെയാണ് നിരേ‍ാധനം. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾ, ദേശീയേ‍ാദ്യാനങ്ങൾ, വനാതിർത്തി പങ്കിടുന്നതും സഞ്ചാരികൾ വരുന്നതുമായ എല്ലാ ഇക്കേ‍ാ ടൂറിസം കേന്ദ്രങ്ങൾക്കും നിരേ‍ാധനം ബാധകമാണ്.വൈൽഡ് ലൈഫ് വാർഡൻമാരും ഡിവിഷനൽ ഫേ‍ാറസ്റ്റ് ‍ഒ‍ാഫിസർമാരും രേ‍ാഗബാധ തടയുന്നതിനാവശ്യമായ എല്ലാ മുൻകരു‌തലുകളുമെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

∙കൊച്ചി വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് ഇന്നു മുതൽ 20 വരെ അടച്ചിടും.

ADVERTISEMENT

∙ ശെന്തുരുണി ഇക്കോ ടൂറിസം പദ്ധതി 31 വരെ അടച്ചു. തെന്മല മാൻ പാർക്കിലേക്കു പ്രവേശനം അനുവദിക്കില്ല.

∙ പെരിയാർ വന്യജീവി സങ്കേതത്തിലേയ്ക്കുള്ള പ്രവേശനം 31 വരെ നിരോധിച്ചു. തേക്കടിയിലെ ബോട്ടിങ് നിർത്തി.

ADVERTISEMENT

∙ കോന്നി ഇക്കോ ടൂറിസം സെന്ററും ആനത്താവളവും തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും അടച്ചു.

∙ ആങ്ങമൂഴി – ഗവി വഴിയുള്ള സഞ്ചാരികളുടെ പ്രവേശനം നിർത്തി

ADVERTISEMENT

∙ തൃശൂർ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും നാളെയും അടച്ചു.

∙ തൃശൂർ മൃഗശാല–മ്യൂസിയത്തിൽ പ്രവേശനമില്ല. പുന്നത്തൂർ ആനക്കോട്ടയിൽ 31 വരെ വിലക്ക്

∙ തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ കേന്ദ്രങ്ങൾ അടച്ചു. മലക്കപ്പാറ മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണം.

∙ പാലക്കാട് ജില്ലയിൽ സൈലന്റ് വാലി ദേശീയേ‍ാദ്യാനം, പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രം, നെല്ലിയാമ്പതി, ചൂലന്നൂർ മയിൽ സങ്കേതം, ശിരുവാണി എന്നീ ഇക്കേ‍ാ ടൂറിസം കേന്ദ്രങ്ങൾ 31 വരെ അടച്ചു.

∙ തമിഴ്നാട്ടിലെ കൊടൈക്കനാലിൽ  നിയന്ത്രണം. കേരളത്തിൽ നിന്നെത്തുന്ന വാഹനങ്ങൾ അണുവിമുക്തമാക്കണം.

∙ നീലഗിരി ജില്ലയിലേക്കുള്ള 9 ചെക്പോസ്റ്റുകളിൽ പരിശോധനയും ലഘുലേഖ വിതരണവും നടത്തുന്നുണ്ട്.