ഏപ്രിൽ 15 മുതലുള്ള യാത്രകൾക്കായി ഇന്ത്യൻ റെയിൽ‌വേയും സ്വകാര്യ വിമാനക്കമ്പനികളും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് പ്രതിരോധ നടപടിയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഇനിയും നീട്ടാന്‍ സാധ്യതയില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ലോക്ക്ഡൗണ്‍ 21 ദിവസത്തിനപ്പുറത്തേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിൽ 15 മുതലുള്ള യാത്രകൾക്കായി ഇന്ത്യൻ റെയിൽ‌വേയും സ്വകാര്യ വിമാനക്കമ്പനികളും  ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് പ്രതിരോധ നടപടിയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച  21 ദിവസത്തെ ലോക് ഡൗൺ  ഇനിയും നീട്ടാന്‍ സാധ്യതയില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ലോക്ക്ഡൗണ്‍ 21 ദിവസത്തിനപ്പുറത്തേക്ക് നീട്ടുമെന്ന റിപ്പോർട്ടുകൾ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ നിഷേധിക്കുകയും ലോക് ഡൗൺ  പ്രഖ്യാപിച്ച നടപടിയെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇത്.

ലോക് ഡൗൺ  21 ദിവസത്തിനപ്പുറം നീട്ടില്ലെന്ന് കേന്ദ്രത്തില്‍ നിന്നുണ്ടായ സൂചനയെ തുടർന്നാണ് ബുക്കിംഗ് പുനരാരംഭിച്ചതെന്ന് വെസ്റ്റേൺ റെയിൽ‌വേയുടെ അഹമ്മദാബാദ് ഡിവിഷന്‍ പി‌ആർ‌ഒ പ്രദീപ് ശർമയെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ADVERTISEMENT

ഇതേത്തുടര്‍ന്ന് ട്രാവൽ ഓപ്പറേറ്റർമാരും ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ വിമാനക്കമ്പനികളായ സ്പൈസ് ജെറ്റ്, ഗോഎയര്‍, ഇൻഡിഗോ എന്നിവയുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനങ്ങളില്‍ ആഭ്യന്തര യാത്രയ്ക്കായുള്ള ബുക്കിംഗ് ഏപ്രിൽ 15 മുതൽ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യാന്തര യാത്രക്കായുള്ള വിമാനങ്ങള്‍ ബുക്കിംഗ് തുടങ്ങിയിട്ടില്ല. ഇന്ത്യന്‍ റെയില്‍വേയോ വിമാനക്കമ്പനികളോ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കൊറോണ വൈറസ് ഇന്ത്യയിൽ 1,500 ൽ അധികം ആളുകളെ ബാധിക്കുകയും ഇതില്‍ 40 ലധികം പേർ മരിക്കുകയും ചെയ്തു. മാരകമായ ഈ രോഗം പടരുന്നത് തടയാനായി മാർച്ച് 25 മുതലാണ് കേന്ദ്രം 21 ദിവസത്തെ ലോക് ഡൗൺ  ഏർപ്പെടുത്തിയത്. വിമാനവും ട്രെയിനും അടക്കമുള്ള ഗതാഗത സംവിധാനങ്ങളും ഇതോടെ നിലച്ചിരുന്നു.