ജൂൺ രണ്ടാം വാരത്തോടെ ന്യൂയോർക്ക് നഗരത്തിലെ നിർമാണ, ഉൽപാദന, വിതരണ മേഖലകളും ചെറുകിട വ്യാപാരശാലകളും തുറക്കാൻ ഒരുക്കം. റസ്റ്ററന്റുകളിലും ബാറുകളിലും പാഴ്സലുകൾ മാത്രം. ഭക്ഷണശാലകളുടെ പുറത്തിരുന്നു കഴിക്കുന്ന സംവിധാനം അനുവദിക്കാനും ആലോചന.ഫ്രാൻസിൽ ജൂൺ 2 മുതൽ റസ്റ്ററന്റുകൾ, ബാറുകൾ, കഫേകൾ, ബീച്ചുകൾ, പാർക്കുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂൺ രണ്ടാം വാരത്തോടെ ന്യൂയോർക്ക് നഗരത്തിലെ നിർമാണ, ഉൽപാദന, വിതരണ മേഖലകളും ചെറുകിട വ്യാപാരശാലകളും തുറക്കാൻ ഒരുക്കം. റസ്റ്ററന്റുകളിലും ബാറുകളിലും പാഴ്സലുകൾ മാത്രം. ഭക്ഷണശാലകളുടെ പുറത്തിരുന്നു കഴിക്കുന്ന സംവിധാനം അനുവദിക്കാനും ആലോചന.ഫ്രാൻസിൽ ജൂൺ 2 മുതൽ റസ്റ്ററന്റുകൾ, ബാറുകൾ, കഫേകൾ, ബീച്ചുകൾ, പാർക്കുകൾ എന്നിവ തുറക്കും. അകലം പാലിക്കണം. 100 കിലോമീറ്റർ പരിധിക്കു പുറത്തുള്ള യാത്രാനിയന്ത്രണത്തിലും ഇളവ്. ഓറഞ്ച് സോൺ ആയ വിശാല പാരിസ് മേഖലയിൽ നിയന്ത്രണങ്ങൾ തുടരും.

ഫ്രാൻസിലും ഇറ്റലിയിലും മ്യൂസിയങ്ങൾ കർശനനിയന്ത്രണങ്ങളോടെ അടുത്തയാഴ്ച തുറക്കും. റോമിലെ കൊളസിയം, സിസ്റ്റീൻ ചാപ്പൽ എന്നിവയും തുറക്കും.

ADVERTISEMENT

വിവിധ യൂറോപ്യൻ രാജ്യങ്ങൾക്കു പിന്നാലെ യുഎസിലെ ആശുപത്രികളും ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗം നിർത്തി.

അയർലൻഡ് ∙സാമൂഹിക അകലം 2 മീറ്ററിൽ നിന്ന് ഒരു മീറ്ററാക്കി കുറയ്ക്കാൻ ആലോചന.

ബ്രസീൽ ∙ ബ്രസീലിൽ ഒറ്റ ദിവസം 24,151 പുതിയ രോഗികൾ; ആകെ രോഗികൾ 4.38 ലക്ഷം.

റഷ്യ ∙ 24 മണിക്കൂറിനിടെ 232 മരണം; ആകെ മരണം 4374. യഥാർഥ മരണസംഖ്യ സർക്കാർ മറച്ചുവയ്ക്കുകയാണെന്നു വിമർശനം. ആകെ രോഗികൾ 3.87 ലക്ഷം കവിഞ്ഞു.

ADVERTISEMENT

ജർമനി ∙ ജർമനിയിൽ ഒറ്റദിവസം 714 രോഗികൾ; ആകെ രോഗികൾ 1.80ലക്ഷം.

ചൈന ∙ വ്യാഴാഴ്ച പുതിയ ഒരു രോഗിപോലുമില്ല; 5 പേർക്കു രോഗലക്ഷണങ്ങൾ.

ദക്ഷിണ കൊറിയ ∙സോളിൽ 58 പുതിയ രോഗികൾ കൂടി. ഓൺ ലൈൻ ഷോപ്പിങ് കമ്പനികളുടെ സംഭരണശാലകളിൽ പരിശോധന.

സിംഗപ്പൂർ ∙ 611 പുതിയ രോഗികൾ; ആകെ രോഗികൾ 33,860.

ADVERTISEMENT

മലേഷ്യ ∙103 പുതിയ രോഗികൾ കൂടി. ആകെ 7732.

ഇന്തൊനീഷ്യ ∙678 പുതിയ രോഗികൾ; ആകെ കാൽലക്ഷം രോഗികൾ. അകലം പാലിച്ച് പള്ളികളിൽ പ്രാർഥനയ്ക്ക് അനുമതി.

ദക്ഷിണാഫ്രിക്ക ∙ അടുത്തയാഴ്ച സ്കൂൾ തുറക്കാനുള്ള നീക്കത്തിനെതിരെ അധ്യാപക സംഘടനകൾ; വ്യക്തിസുരക്ഷാ ഉപകരണങ്ങൾ (പിപിഇ) സ്കൂളുകളിൽ ഇല്ലാത്തതിനാൽ ജോലിക്കു ഹാജരാകാനുള്ള സർക്കാർ ഉത്തരവ് ലംഘിക്കാൻ ആഹ്വാനം.

പാക്കിസ്ഥാൻ ∙ രാജ്യാന്തര വിമാന സർവീസുകൾക്ക് ഇന്ന് തുടക്കം. 24 മണിക്കൂറിനിടെ 2,639 രോഗികൾ; ആകെ 64,028 രോഗികൾ.

English summary: Restaurants and bars to open in France