ഇന്ത്യയിൽ ഉടൻ തന്നെ ചിപ് പതിച്ച ഇ പാസ്പോർട്ട് നടപ്പിലാക്കുമെന്നു കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. പാസ്പോർട്ട് സേവാ ദിവസം സംബന്ധിച്ച വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്പോർട്ട് ചട്ടങ്ങളും നിയമാവലികളും കുറേക്കൂടി ലളിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിലാണ് ഇവ തയാറാക്കുക. കാൻപുരിലെ ഐഐടിയും നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററും ചേർന്നാണു സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.

ഇ–പാസ്പോർട്ടുകളുടെ പുറംചട്ട അൽപം കൂടി കനമുള്ളതായിരിക്കും. സിലിക്കോൺ ചിപ് പിന്നിലെ കവറിലായിരിക്കും പതിക്കുക. 30 രാജ്യങ്ങളിൽ സന്ദർശനത്തിനുള്ള സൗകര്യം ഒരു ചിപ്പിലുണ്ടാവും. വ്യക്തിവിവരങ്ങളും ഒപ്പും അടക്കം എല്ലാം ശേഖരിച്ചിരിക്കുന്നതിനാൽ പാസ്പോർട്ടിനു കേടു സംഭവിച്ചാലും വിവരങ്ങൾ നഷ്ടമാവില്ല.

English Summary: Indians will get chip-based e-passport soon; process underway, says Jaishankar