വിദേശസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി വീസ ഫീസ്‌ ഇളവുകള്‍ നല്‍കണമെന്ന് ടൂറിസം മന്ത്രാലയത്തിനോടാവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് (IATO) രംഗത്ത്. എല്ലാ വിദേശികള്‍ക്കും വിസ, ഇ വീസ മുതലയവയ്ക്കുള്ള ഫീസ്‌ ഇളവുകള്‍ നല്‍കാന്‍ വേണ്ടി സര്‍ക്കാരിന് അപേക്ഷ നല്‍കിയതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി വീസ ഫീസ്‌ ഇളവുകള്‍ നല്‍കണമെന്ന് ടൂറിസം മന്ത്രാലയത്തിനോടാവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് (IATO) രംഗത്ത്. എല്ലാ വിദേശികള്‍ക്കും വിസ, ഇ–വീസ മുതലയവയ്ക്കുള്ള ഫീസ്‌ ഇളവുകള്‍ നല്‍കാന്‍ വേണ്ടി സര്‍ക്കാരിന് അപേക്ഷ നല്‍കിയതായി സംഘടനയുടെ പ്രസിഡന്റ് പ്രണബ് സര്‍ക്കാര്‍ പറഞ്ഞു.

നമ്മുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയും മലേഷ്യയും തായ്‍‍‍ലൻഡും സിംഗപ്പൂരുമെല്ലാം അവസരത്തിനൊത്തുയര്‍ന്നു കൊണ്ട് അവരുടെ ടൂറിസം ഉൽ‌പ്പന്നങ്ങൾ വളരെ ലാഭകരമായ പാക്കേജുകൾ ഉപയോഗിച്ച് വിപണനം ചെയ്യാൻ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ ടൂറിസം വ്യവസായത്തിന് അയൽ രാജ്യങ്ങളുമായും മറ്റ് തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും മത്സരിക്കാനായി മികച്ച ടൂറിസം പാക്കേജുകള്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ ആവശ്യമാണ്‌. പ്രണബ് പറയുന്നു.

ADVERTISEMENT

കേന്ദ്രനിരീക്ഷണത്തിലുള്ള സ്മാരകങ്ങള്‍ തുറക്കാനുള്ള സാംസ്കാരിക മന്ത്രാലയത്തിന്‍റെ തീരുമാനത്തെ അസോസിയേഷൻ സ്വാഗതം ചെയ്തു. ഈ സ്മാരകങ്ങളിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ പ്രവേശനഫീസ്‌ മറ്റ് സാർക്ക് രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI)യുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള  എല്ലാ സ്മാരകങ്ങളിലെയും പ്രവേശന ഫീസ് കുറയ്ക്കാനും സംഘടന സർക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 2022 മാർച്ച് 31 വരെ, സാർക്ക് രാജ്യങ്ങളിലെ പൗരന്മാരിൽ നിന്ന് ഈടാക്കുന്ന അതേ പ്രവേശന ഫീസ് ഈടാക്കണമെന്നും ഇതിലുണ്ട്.

ADVERTISEMENT

സർക്കാർ ലെവികളിൽ കുറവു വരുത്തിയാല്‍ രാജ്യത്തിനകത്തുള്ള ടൂർ ഓപ്പറേറ്റർമാര്‍ക്ക് മൊത്തത്തിലുള്ള പാക്കേജ് ചെലവ് കുറയ്ക്കാന്‍ സഹായകമാകും. വിദേശ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നുള്ള ഒരു സന്ദേശം കൂടിയാണ് ആഗോളതലത്തില്‍ ഇത് നല്‍കുക. അയൽ‌രാജ്യങ്ങളുമായി മത്സരിക്കാൻ‌ കഴിഞ്ഞാൽ‌ രാജ്യത്തെ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ‌ ധാരാളം സഞ്ചാരികളെ കൊണ്ടുവരാന്‍ സാധിക്കുകയും ചെയ്യും. ടൂറിസം മേഖലയിലെ യുവ പ്രൊഫഷണലുകളുടെ ജോലി സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നും പ്രണബ് സർക്കാർ പറഞ്ഞു.

English Summary: IATO Demands Visa Waiver Scheme for two Year