സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഭക്ഷണപ്രേമികളുടെ സ്റ്റാര്‍ ആയി മാറിയ ആളാണ്‌ 'പാലക്കോണം അമ്മച്ചി' എന്നറിയപ്പെടുന്ന ഭാരതി. രുചികരമായ നാടന്‍ ഭക്ഷണങ്ങള്‍ അധികം കാശു ചെലവില്ലാതെ വിളമ്പുന്ന അമ്മച്ചിയുടെ കട കേരളത്തിലെ മുഴുവന്‍ ഭക്ഷണപ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണ് എന്ന് തന്നെ പറയാം. ആര്യനാടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഭക്ഷണപ്രേമികളുടെ സ്റ്റാര്‍ ആയി മാറിയ ആളാണ്‌ 'പാലക്കോണം അമ്മച്ചി' എന്നറിയപ്പെടുന്ന ഭാരതി. രുചികരമായ നാടന്‍ ഭക്ഷണങ്ങള്‍ അധികം കാശു ചെലവില്ലാതെ വിളമ്പുന്ന അമ്മച്ചിയുടെ കട കേരളത്തിലെ മുഴുവന്‍ ഭക്ഷണപ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണ് എന്ന് തന്നെ പറയാം.

ആര്യനാടുള്ള പാലക്കോണത്താണ് പ്രസിദ്ധമായ ഈ കട. രാവിലെ പത്തു മണി വരെയാണ് ഇവിടെ ദോശ കിട്ടുന്നത്. അതുകൊണ്ടുതന്നെ നേരം വെളുക്കുമ്പോള്‍ തന്നെ ആളുകള്‍ ഇവിടെയെത്തുന്നു. അമ്മച്ചിയുടെ മകളായ വത്സലയും ഭര്‍ത്താവായ അനില്‍കുമാര്‍ എന്നിവരുമാണ് ഇപ്പോള്‍ ഈ കട നടത്തുന്നത്.

ADVERTISEMENT

വളരെ നിസ്സാരമായ തുകയ്ക്കാണ് ഇവിടെ ഭക്ഷണം ലഭിക്കുന്നത്. ഒരു രൂപയുടെ ദോശ കൂടാതെ, രണ്ടു രൂപയ്ക്ക് രസവട, പത്തു രൂപയുടെ സിംഗിള്‍ ഓംലറ്റ്, ഏഴു രൂപയുടെ കടലക്കറി, രണ്ടു രൂപയുടെ പപ്പടം എന്നിവയാണ് ഇവിടെ വിളമ്പുന്നത്.

എത്ര നേരം കാത്തു നിന്നും ഇവിടെ നിന്നും ഭക്ഷണം വാങ്ങാന്‍ ആളുകള്‍ റെഡിയാണ്. വിലക്കുറവു മാത്രമല്ല, രുചിയും വൃത്തിയുമെല്ലാം  ഇവിടെ അങ്ങേയറ്റം പ്രധാനമാണ് എന്ന് നാട്ടുകാര്‍ പറയുന്നു. വെറും മുപ്പതു രൂപയുണ്ടെങ്കില്‍ വയറു നിറച്ചും കഴിച്ചു പോകാം. 

ADVERTISEMENT

എഴുപതു വര്‍ഷമായി ഈ കട തുടങ്ങിയിട്ട്. മുപ്പത്തഞ്ചു വര്‍ഷം മുന്നേയാണ് ഇപ്പോഴിരിക്കുന്ന സ്ഥലത്തേക്ക് കട മാറ്റിയത്. ലാഭത്തിന് വേണ്ടിയല്ല, ഒരു പുണ്യം എന്ന നിലക്കാണ് അമ്മച്ചി ഈ കട നടത്തുന്നത്.